കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിഷയത്തിൽ ഹൈന്ദവ സംഘടനകൾ മിണ്ടുന്നില്ല, വിശ്വാസികളോടുള്ള അനീതിയെന്ന് പിപി മുകുന്ദൻ

Google Oneindia Malayalam News

Recommended Video

cmsvideo
ഹൈന്ദവ വിശ്വാസികളോടുള്ള അനീതിയെന്ന് പിപി മുകുന്ദൻ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തോട് അനുകൂല നിലപാടാണ് ആര്‍എസ്എസിന്റേത്. എന്നാല്‍ ബിജെപി ഇതുവരെ ഉറച്ചൊരു നിലപാട് ശബരിമല വിഷയത്തില്‍ പ്രഖ്യാപിച്ചിട്ടില്ല. അണികള്‍ക്കിടയില്‍ തന്നെ അത് വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ചില ഹിന്ദു സംഘടനകളുടെ മൗനം ഹൈന്ദവ വിശ്വാസികളോടുള്ള അനീതിയാണെന്ന് ബിജെപി മുന്‍ ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി പിപി മുകുന്ദന്‍ പ്രതികരിച്ചു.

ഉപകരണ സഹായമില്ലാതെ ശ്വാസമെടുത്ത് ബാലഭാസ്കർ, ന്യൂറോ സർജന് വേണ്ടി സമ്മർദ്ദം ചെലുത്തി ശശി തരൂർഉപകരണ സഹായമില്ലാതെ ശ്വാസമെടുത്ത് ബാലഭാസ്കർ, ന്യൂറോ സർജന് വേണ്ടി സമ്മർദ്ദം ചെലുത്തി ശശി തരൂർ

വിശ്വാസം എന്നത് കോടതിക്കും അപ്പുറത്താണ്. ശബരിമല വിഷയത്തിന് പി്ന്നില്‍ ഗൂഢാലോചന ഉണ്ടെന്നും പിപി മുകുന്ദന്‍ ആരോപിച്ചു. ജെല്ലിക്കെട്ട് നിരോധിച്ചപ്പോള്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ മുഴുവന്‍ ഒരുമിച്ച് നിന്നതോടെ വിധി തിരുത്തേണ്ടതായി വന്നിരുന്നു. ശബരിമല വിഷയത്തില്‍ എന്‍എസ്എസും മറ്റ് ചെറിയ സംഘടനകളുമാണ് പ്രതികരിച്ചിരിക്കുന്നതെന്നും മുകുന്ദന്‍ പറഞ്ഞു.

bjp

സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്ന് പന്തളം രാജകുടുംബവും വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്യന്‍ സഭാ വിഷയത്തിലെ കോടതി വിധിയൊന്നും നടപ്പാക്കിയിട്ടില്ല. ശബരിമലയിലേത് എന്ന പോലെ കൊട്ടിയൂരില്‍ ഉല്‍സവത്തിന്റെ അവസാനത്തെ 5 ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല.

ദീപക്കുട്ടീ ഇത്രേം ഇമോഷണലാവാതെ.. ശബരിമല വിഷയത്തിൽ രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപയെ തേച്ചൊട്ടിച്ചു!ദീപക്കുട്ടീ ഇത്രേം ഇമോഷണലാവാതെ.. ശബരിമല വിഷയത്തിൽ രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപയെ തേച്ചൊട്ടിച്ചു!

അതുപോലെ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ സ്ത്രീകളെ പകല്‍ പ്രവേശിപ്പിക്കാറില്ല. രാത്രി അത്താഴപൂജയ്ക്ക് ശേഷം മാത്രമാണ് സ്ത്രീകള്‍ക്ക് പ്രവേശനം എന്നും പിപി മുകുന്ദന്‍ ചൂണ്ടിക്കാട്ടി. നേരത്തെ നടിയായ ജയമാല ശബരിമലയില്‍ കയറിയപ്പോള്‍ ജ്യോതിഷി പ്രശ്‌നം വെച്ചിരുന്നു. നടി കയറിയത് കൊണ്ട് ക്ഷേത്രത്തില്‍ അശുദ്ധിയുണ്ടായി എന്നാണ് പ്രശ്‌നത്തില്‍ തെളിഞ്ഞത്. ഇപ്പോള്‍ ഉത്തരേന്ത്യക്കാരി തൃപ്തി ദേശായി ആണ് ശബരിമലയില്‍ കയറണം എന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നത്. വിശ്വാസികളായ സ്ത്രീകളാരും ആചാരം തെ്റ്റിച്ച് ശബരിമലയില്‍ കയറുമെന്ന് കരുതുന്നില്ലെന്നും പിപി മുകുന്ദന്‍ പറഞ്ഞു.

English summary
PP Mukundan's reaction to Sabarimala Women Entry issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X