Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമക്ഷേത്രത്തിന് തടസ്സം നിന്നാൽ ബിജെപിയിതര എംപിമാർ വിവരമറിയും!!

രാമക്ഷേത്ര നിർമ്മാണത്തിന് കോടതിയേയും നിയമങ്ങളെയും വെല്ലുവിളിച്ച് ഫേസ് ബുക്കിൽ മതവിദ്വേഷം വളർത്തുന്ന പോസ്റ്റുമായി ഹിന്ദു ഹെൽപ്പ് ലൈൻ നേതാവ് പ്രതീഷ് വിശ്വനാഥ്. ഘർവാപ്പസിയുമായി ബന്ധപ്പെട്ട് ഏറെ ആരോപണങ്ങൾ ഉയർന്ന സംഘടനയാണ് ഹിന്ദുഹെൽപ്പ് ലൈൻ. സംഘപരിവാർ സംഘടകളുടെ ആശയ പ്രചരണം നടത്തുന്ന ഫേസ്ബുക്ക് പേജും ഇവർക്കുണ്ട്. കോടതിയിൽ കൂടി രാമക്ഷേത്രം വീണ്ടെടുക്കാനല്ല ആയിരക്കണക്കിന് ഹിന്ദുക്കൾ ബലിയര്‍പ്പിച്ചതെന്നും ഇരുസഭകളും ഒന്നിച്ചുവിളിച്ചു ചേർത്ത് രാമക്ഷേത്ര നിർമ്മാണത്തിന് നിയമം പാസാക്കണമെന്നുമാണ് പ്രതീഷിന്റെ ആവശ്യം. എതിർ വോട്ട് ചെയ്യുന്ന ഭഗവാൻ ശ്രീരാമചന്ദ്രന്‍റെ വിരോധികളെ എന്ത് ചെയ്യണമെന്ന് ഹിന്ദു സമൂഹം തീരുമാനിക്കുമെന്ന ഭീഷണിയും പോസ്റ്റിലുണ്ട്. കോടതിയിൽ കൂടി രാമക്ഷേത്രം വീണ്ടെടുക്കാൻ വേണ്ടിയല്ല ഹിന്ദുക്കൾ ജീവൻ ബലിയർപ്പിച്ചതെന്നും ഹിന്ദു സമൂഹം വോട്ട് നൽകിയത് ഹിന്ദു അജണ്ട നടപ്പിലാക്കാനാണെന്നും പോസ്റ്റിൽ പറയുന്നു.

{photo-feature}

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+