കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സ്ഥാനാര്‍ത്ഥിയാകും? ഒടുവില്‍ പ്രതികരണവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍!

  • By
Google Oneindia Malayalam News

ശബരിമല സ്ത്രീപ്രവേശനത്തിന് പിന്നാലെ കോണ്‍ഗ്രസിനെ 'കെജെപി' എന്ന് പരിഹാസ രൂപേണ വിളിക്കപ്പെട്ടിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ്-ബിജെപി നേതാക്കളുടെ നിലപാടിലെ സമാനതകളായിരുന്നു ഇത്തരം പരിഹാസങ്ങള്‍ക്ക് കാരണമായത്. യുവതീപ്രവേശനത്തെ ആദ്യം സ്വാഗതം ചെയ്ത കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയ ലാഭം കണ്ട് പിന്നീട് നിലപാടില്‍ മലക്കം മറിഞ്ഞത് മുതല്‍ തുടങ്ങിയിരുന്നു ഈ സമാനത. ബിജെപി തുടക്കമിട്ട സമരത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുകയായിരുന്നു പിന്നീട് കോണ്‍ഗ്രസ്. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരനും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമായ പ്രയാര്‍ ഗോപാലകൃഷ്ണനും.

സ്ത്രീകളെ മലവചിട്ടിക്കില്ലെന്ന് ബിജെപിക്ക് സമാനമായി ഇരുവരും നിലപാടെടുത്തോടെ ഇരുവരുടേയും ബിജെപി പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് വ്യാഖ്യാനിക്കപ്പെട്ടു.എന്നാല്‍ സുധാകരന്‍ ആ വര്‍ത്ത തള്ളി. അതേസമയം പ്രയാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ലോക്സഭയില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പരന്നു. ഇപ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ബിജെപി ക്ഷണിച്ചെന്ന് വ്യക്തമാക്കുകയാണ് പ്രയാര്‍.

 സുധാകരനും പ്രയാറും

സുധാകരനും പ്രയാറും

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപിയെ മറികടക്കുന്ന പ്രകടനമായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ കാഴ്ചവെച്ചത്.സുപ്രീംകോടതി വിധിയെ എതിര്‍ക്കുന്ന കാര്യത്തില്‍ ആര്‍എസ്എസ് നേതാക്കളെക്കാളും തീവ്രമായ നിലപാടായിരുന്നു സുധാകരനും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിച്ചിരുന്നത്.

 അടുക്കാതെ സുധാകരന്‍

അടുക്കാതെ സുധാകരന്‍

ആര്‍ത്തവം അശുദ്ധിയാണെന്ന് സംഘപരിവാര്‍ നേതാക്കള്‍ പോലും പരസ്യമായി പറയാന്‍ മടിക്കുമ്പോള്‍ പത്രസമ്മേളനം വിളിച്ച് അത് പ്രഖ്യാപിച്ചിട്ടുണ്ട് സുധാകരന്‍. ഇതോടെ ഇരുനേതാക്കളും ബിജെപിയിലേക്ക് പോകുമെന്ന് വാര്‍ത്തകള്‍ പരന്നു. എന്നാല്‍ സുധാകരന്‍ ഈ വാര്‍ത്ത തള്ളി.

 പ്രയാറില്‍ പ്രതീക്ഷ

പ്രയാറില്‍ പ്രതീക്ഷ

അതേസമയം പ്രയാറിന്‍റെ കാര്യത്തില്‍ ബിജെപിയും ഏറെ പ്രതീക്ഷ പുലര്‍ത്തി. ആര്‍.എസ്.എസ് ഹൈന്ദവസംഘടനയും ഭക്തസംഘടനയുമാണെന്നും അവരോട് സഹകരിക്കാവുന്ന മേഖലകളില്‍ എല്ലാം സഹകരിക്കുമെന്നും പ്രയാര്‍ വ്യക്തമാക്കിയിരുന്നു.

 പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി?

പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി?

ഇതോടെ ബിജെപി സ്ഥാനാര്‍ത്ഥിയായി പത്തനംതിട്ടയില്‍ നിന്ന് പ്രയാര്‍ മത്സരിക്കുമെന്നും വാര്‍ത്തകള്‍ വന്നു. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടും പ്രക്ഷോഭങ്ങള്‍ക്കു പിന്തുണയുമായി മുന്നില്‍ നിന്നതും പ്രായാറിന്റെ സാധ്യത വര്‍ധിപ്പിച്ചു.

മത്സരിക്കുമോ?

മത്സരിക്കുമോ?

ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള വാര്‍ത്തയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രയാര്‍. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്ന് പ്രയാര്‍ പറഞ്ഞു.

 സീറ്റുകള്‍ വാഗ്ദാനം ചെയ്തു

സീറ്റുകള്‍ വാഗ്ദാനം ചെയ്തു

അതേസമയം മത്സരിക്കാനായി ബിജെപി തനിക്ക് സീറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്നെന്നും പ്രയാര്‍ വെളിപ്പെടുത്തി. പത്തനംതിട്ട, തിരുവനന്തപുരം സീറ്റുകളാണ് ബിജെപി വാഗ്ദാനം ചെയ്തത്.

 കോണ്‍ഗ്രസിന് അറിയാം

കോണ്‍ഗ്രസിന് അറിയാം

കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് താന്‍ ഇല്ലെന്ന് പ്രയാര്‍ വ്യക്തമാക്കി. ബിജെപിയിലേക്ക് വോട്ട് പോകുന്നത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 ആര്‍എസ്എസിന് ചുമതല

ആര്‍എസ്എസിന് ചുമതല

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തകൃതിയായ ഒരുക്കങ്ങള്‍ സംസ്ഥാനത്ത് ബിജെപി തുടങ്ങി.ആര്‍എസ്എസ് ആണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുക.

 അഞ്ച് മണ്ഡലങ്ങള്‍

അഞ്ച് മണ്ഡലങ്ങള്‍

പ്രതീക്ഷ വെയ്ക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ആര്‍എസ്എസിന്‍റെ പ്രധാന നേതാക്കള്‍ തന്നെ ഇറങ്ങും. തിരുവനന്തപുരം , ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് ബിജെപി സാധ്യത കല്‍പ്പിക്കുന്നത്.

 ദില്ലിയില്‍ വെച്ച് ക്ലാസ്

ദില്ലിയില്‍ വെച്ച് ക്ലാസ്

പ്രത്യേക പരിശീലനം ലഭിച്ചവര്‍ക്കാണ് മണ്ഡലങ്ങളുടെ ചുമതല. മുഴുവന്‍ സമയ പ്രവര്‍ത്തനം നടത്തുന്നതിനായി ഈ മാസം ആദ്യത്തോടെ പ്രവര്‍ത്തകര്‍ക്ക് ക്ലാസ് നല്‍കും. പിന്നീട് അമിത് ഷായും നരേന്ദ്രമോദിയും ഉള്‍പ്പെടുന്ന പരിപാടിയിലും ഇവരെ പങ്കെടുപ്പിച്ച് പരിശീലനം നല്‍കും,

English summary
prayar gopalakrishana about his bjp entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X