ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാർ ഗട്ടറിൽ വീണു!! ഗർഭിണിക്ക് സംഭവിച്ചത്!!

  • Posted By:
Subscribe to Oneindia Malayalam

പെരുമ്പാവൂർ: ഏത് സർക്കാർ വന്നാലും ഒരിക്കലും പരിഹരിക്കപ്പെടാത്ത പ്രശ്നമാണ് റോഡിലെ ഗട്ടർ. മഴക്കാലമായാൽ ഗട്ടറിൽ വീഴാത്ത ആളുകൾ ഉണ്ടാകില്ല. എന്നാൽ ഗട്ടറുകളിൽ ഇപ്പോൾ പ്രസവവും നടക്കും. സംഭവം എന്തെന്നറിയണോ? പ്രസവത്തിന് ഗർഭിണിയുമായി വരികയായിരുന്ന വാഹനം ഗട്ടറിൽ വീണതിനെ തിടർന്ന് യുവതി വാഹനത്തിനുള്ളിൽ പ്രസവിച്ചു.

പെരുമ്പാവൂരിലാണ് സംഭവം. പിപി റോഡിൽ ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി 1.50 ഓടെയാണ് സംഭവം. തമിഴ്നാട് സ്വദേശിനിയായ സുനിതയാണ് കുഞ്ഞിന് കാറിൽ ജന്മം നൽകിയത്.

pregnant

ഇവർ ആശുപത്രിയിലേക്ക് വരുന്നതിനിടെ കാർ ഗട്ടറിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും സുഖമായിരിക്കുന്നു. കുഞ്ഞിന് 2.8 കിലോ ഭാരം ഉണ്ടായിരുന്നു.

ആശുപത്രിക്ക് സമീപമുള്ള പഴയ പിപി റോഡ് ഗട്ടറായിട്ട് വർഷങ്ങൾ കഴിഞ്ഞു. പല തവണ പരാതി പറഞ്ഞിട്ടും നടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. നഗര സഭയും പൊതുമരാമത്ത് വകുപ്പും പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയാണ് പതിവെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിരവധി അപകടങ്ങൾ നേരത്തെയും ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

English summary
pregnant woman deliverd child in road
Please Wait while comments are loading...