പ്രേമം ചോര്‍ത്തല്‍ അറസ്റ്റ് അവസാനിയ്ക്കുന്നില്ല.....പ്രേമം പോയ വഴിയേ
തിരുവനന്തപുരം: പ്രേമം സിനിമ ചോര്‍ത്തിയ സംഭവത്തില്‍ സെന്‍സര്‍ബോര്‍ഡിലെ താത്ക്കാലിക ജീവനക്കാരില്‍ മാത്രം അറസ്റ്റ് ഒതുങ്ങുന്നില്ല. ഇവരില്‍ നിന്നും സിനിമ കൈമാറ്റം ചെയ്യപ്പെട്ടവരിലേയ്ക്കും അന്വേഷണം നീങ്ങുന്നു. തിരുവനന്തപുരം വഴയില സ്വദേശിയായ രഞ്ജുവാണ് ഇത്തരത്തില്‍ ആന്റി പൈറസി സെല്ലിന്റെ പിടിയിലായത്.
പ്രേമം ചോര്‍ത്തിയ സംഭവത്തില്‍ പിടിയിലാ സെന്‍സര്‍ ബോര്‍ഡിലെ താത്ക്കാലിക ജീവനക്കാരെ ജൂലൈ 29വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെടുമങ്ങാട് സ്വദേശികളായ അരുണ്‍കുമാര്‍ (26), ലിതീഷ് (25), കുമാരന്‍ (30) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്...

വീണ്ടും അറസ്റ്റ്
പ്രേമം സിനിമ ചോര്‍ത്തിയ സംഭവത്തില്‍ വീണ്ടുമൊരു അറസ്റ്റ് കൂടി. കേസില്‍ അറസ്റ്റിലായ അരുണ്‍ കുമാറില്‍ നിന്നും സിനിമ കോപ്പി ചെയ്ത സുഹൃത്തായ രഞ്ജുവാണ് അറസ്റ്റിലായത്

രഞ്ജുവില്‍ നിന്നും
രഞ്ജു തന്റെ സോദരനായ രഞ്ജിത്തിനും സിനിമ നല്‍കി. ഇയാള്‍ വാട്ട്‌സ് ആപ് വഴി ഗള്‍ഫിലുള്ള സുഹൃത്തിന് അയച്ചു

സുഹൃത്തില്‍ നിന്നും
ഗള്‍ഫിലെ സുഹൃത്ത് കൊല്ലത്തുള്ള പെണ്‍കുട്ടിയ്ക്ക് സിനിമ അയച്ച് കൊടുത്തു

പെണ്‍കുട്ടി
പെണ്‍കുട്ടിയിലൂടെയാണ് കേസില്‍ ആദ്യം അറസ്റ്റിലായ കൊല്ലത്തെ മൂന്നംഗ സംഘത്തിന് സിനിമ കിട്ടുന്നത്

ബലിയാടുകള്‍
താത്ക്കാലിക ജീവനക്കാരെ സെന്‍സര്‍ ബോര്‍ഡ് പെട്ടന്ന പുറത്താക്കിയത് ദുരൂഹത വര്‍ധിപ്പിയ്ക്കുന്നു. താത്ക്കാലിക ജീവനക്കാരെ അറസ്റ്റ് ചെയ്ത് സംഭവത്തില്‍ ഉന്നതര്‍ക്കുള്ള ബന്ധം മറച്ച് വയ്ക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്












Click it and Unblock the Notifications