ട്വന്‍റി-20 ഉള്ളതിനാല്‍ നാണം കെട്ടില്ല; അല്ലെങ്കില്‍ യുഡിഎഫ് സീറ്റ് 10 ന് മുകളിലായേനെ, വിലയിരുത്തല്‍
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉടനീളം ഇടതുമുന്നണി വലിയ നേട്ടമുണ്ടാക്കിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതെ പോയെ ജില്ലയിലൊന്നാണ് എറണാകുളം. കേരള കോണ്‍ഗ്രസ് കൂടി മുന്നണിയിലേക്ക് എത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ ഏഴോളം സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിയുമെന്നായിരുന്നു പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ 2016 ലെ അതെ സീറ്റ് നില തന്നെയാണ് ഇത്തവണയും ഉണ്ടായത്. യുഡിഎഫിന് 9 സീറ്റിനും എല്‍ഡിഎഫിന് 5 സീറ്റുകളിലും വിജയിക്കാന്‍ സാധിച്ചു.
ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്
Recommended Video

കഴിഞ്ഞ തവണത്തെ സീറ്റ് നില ഇരുമുന്നണികളും പാലിച്ചെങ്കിലും വിജയിച്ച സീറ്റുകളുടെ കാര്യത്തില്‍ വ്യത്യാസമുണ്ടായി. യുഡിഎഫിന്‍റെ രണ്ട് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ അവരുടെ രണ്ട് സീറ്റുകള്‍ യുഡിഎഫും സ്വന്തമാക്കി. കളമശ്ശേരി, കുന്നത്തുനാട് എന്നീ സീറ്റുകളായിരുന്നു എല്‍ഡിഎഫ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തത്.

തൃപ്പൂണിത്തുറ, മൂവാറ്റുപുഴ എന്നീ സീറ്റുകള്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫും പിടിച്ചു. ഇതില്‍ എം സ്വരാജ് മത്സരിച്ച തൃപ്പൂണിത്തുറ നഷ്ടമായത് സംസ്ഥാന തലത്തില്‍ തന്നെ ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയായി. സംസ്ഥാനത്ത് മുഴുവന്‍ പാര്‍ട്ടി നേട്ടമുണ്ടാക്കിയപ്പോഴും എറണാകുളത്ത് അത്തരമൊരു നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് തന്നെ വിലയിരുത്തുന്നത്.

2016 ലേതിനേക്കാള്‍ വലിയ അനുകൂല സാഹചര്യം ഉണ്ടായിട്ടും അന്ന് നേടിയ അതെ അഞ്ച് സീറ്റില്‍ തന്നെയാണ് എറണാകുളത്ത് പാര്‍ട്ടി ഇപ്പോഴും നില്‍ക്കുന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ പരാമര്‍ശിച്ചു. ജില്ലയിലെ ട്വന്‍റി-ടന്‍റി യുടെ സാന്നിധ്യം പാര്‍ട്ടിക്കും മുന്നണിക്കും ഗുണകരമായെന്നും വിലയിരുത്തുന്നു.

കുന്നത്തുനാട് ഉള്‍പ്പടേയുള്ള സീറ്റുകള്‍ പിടിക്കാന്‍ സാധിച്ചത് ട്വന്‍റി-ടന്‍റിയുടെ സാന്നിധ്യം കൊണ്ടായിരുന്നു. യുഡിഎഫിന്‍റെ സിറ്റിങ് സീറ്റായ കുന്നത്തുനാട് പിടിക്കാന്‍ സാധിച്ചത് ട്വന്‍റി-ട്വന്‍റി വലിയ തോതില്‍ വോട്ടുകള്‍ പിടിച്ചത് കൊണ്ടാണ്. മറ്റ് പല മണ്ഡലങ്ങളിലും അവരുടെ സാന്നിധ്യം മുന്നമിക്ക് ഗുണം ചെയ്തു.

ട്വന്റി-ട്വന്റിയുടെ സാന്നിധ്യം ഇല്ലായിരുന്നെങ്കില്‍ പാര്‍ട്ടി നാണം കെടുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഡിഎഫിന്‍റെ വോട്ടുകള്‍ വലിയ തോതില്‍ പിളര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ കൂടുതല്‍ ദയനീയമായ പരാജയം നേരിടേണ്ടി വന്നേനെയെന്നു സിപിഎം വിലയിരുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കുന്നത്തുനാട്, കൊച്ചി, കോതമംഗലം, പെരുമ്പാവൂർ, വൈപ്പിൻ, മുവാറ്റുപുഴ, എറണാകുളം, തൃക്കാക്കര എന്നീ മണ്ഡലങ്ങളിലായിരുന്നു ട്വന്‍റി-ട്വന്‍റിയുടെ മത്സരം. മത്സരിച്ച എട്ടിൽ ആറ് മണ്ഡലങ്ങളിലും ബി.ജെ.പിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്താന്‍ ഇവര്‍ സാധിച്ചു. വിജയം പ്രതീക്ഷിച്ച കുന്നത്തുനാട്ടില്‍ 41890 വോട്ടുകളായിരുന്നു നേടിയത്.

സിപിഎം 6605 വോട്ടിന് വിജയിച്ച കോതമംഗലത്ത് ട്വന്‍റി-ട്വന്‍റിയുടെ ഡോ. ജോയ് ജോസഫ് 7795 വോട്ടുകളാണ് പിടിച്ചത്. 8,201 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ച വൈപ്പിനിലാവട്ടെ ട്വന്‍റി-ട്വന്‍റിയുടെ ഡോ.ജേക്കബ് ചക്കാലക്കൽ 16540 വോട്ടുകളും സ്വന്തമാക്കി. മറ്റ് മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് ഭൂരിപക്ഷം കുറയക്കുന്നതിലും ഇവരുടെ സാന്നിധ്യം നിര്‍ണ്ണായകമായെന്നും വിലയിരുത്തപ്പെടുന്നു.

തൃപ്പൂണിത്തുറയിലെ എം സ്വരാജിന്റെ തോല്‍വിയില്‍ കാര്യമായ അന്വേഷണം തന്നെ നടത്താനാണ് നീക്കം. ഏരിയാ നേതൃത്വവും ജില്ലാ നേതൃത്വവും തോല്‍വിയില്‍ ഉത്തരം പറയണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. പെരുമ്പാവൂര്‍, പിറവം മണ്ഡലങ്ങളില്‍ ചില നേതാക്കള്‍ വേണ്ടത്ര സഹകരിച്ചില്ലെന്ന കേരള കോണ്‍ഗ്രസിന്റെ പരാതിയും പരിശോധിക്കും.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ












Click it and Unblock the Notifications