Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂർ വിമാനാപകടം: ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

കരിപ്പൂര്‍: കോഴിക്കോട് കരിപ്പൂരുണ്ടായ വിമാന അപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. കോഴിക്കോടുണ്ടായ വിമാന അപകടത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. അപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെക്കുറിച്ച് താനോര്‍ക്കുന്നുവെന്നും മോദി കുറിച്ചു.

പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് മുക്തരാകട്ടെ എന്നും മോദി കുറിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി താന്‍ സംസാരിച്ചുവെന്നും അധികൃതര്‍ സ്ഥലത്ത് എത്തി അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ സഹായവും നല്‍കുന്നുണ്ട് എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

modi

രാഷ്ട്രപതി രാംനാഥ് കോവിന്ദും വിമാനാപകടത്തില്‍ ദുഖം രേഖപ്പെടുത്തി. രാഷ്ട്രപതിയുടെ ട്വീറ്റ് ഇങ്ങനെയാണ്: കേരളത്തിലെ കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തകര്‍ന്ന സംഭവത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി സംസാരിച്ച് സംഭവത്തെ കുറിച്ച് അന്വേഷിച്ചു. അപകടത്തില്‍പ്പെട്ട യാത്രക്കാരുടേയും ക്രൂ അംഗങ്ങളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ഒപ്പം തന്റെ ചിന്തകളും പ്രാര്‍ത്ഥനകളുമുണ്ട്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. കരിപ്പൂര്‍ ഒരു ടേബിള്‍ ടോപ്പ് വിമാനത്താവളം ആയതിന്റെ ബാക്കിയാണ് ഈ അപകടം എന്ന് വി മുരളീധരന്‍ പ്രതികരിച്ചു. മംഗലാപുരത്ത് ഉണ്ടായതിന് സമാനമായ അപകടമാണ് കരിപ്പൂരും ഉണ്ടായിരിക്കുന്നത്. കരിപ്പൂരിലുണ്ടായ അപകടം ദുഖകരവും ദൗര്‍ഭാഗ്യകരവും ആണെന്നും വി മുരളീധരന്‍ പറഞ്ഞു. കോഴിക്കോടുളള കനത്ത മഴ കാരണം പൈലറ്റിന് വിമാനം ലാന്‍ഡിംഗ് നടത്താനായില്ല. രണ്ടാമത്തെ ശ്രമത്തില്‍ ആണ് വിമാനം താഴ്ചയിലേക്ക് തെന്നി വീണ് അപകടം ഉണ്ടായത് എന്നും വി മുരളീധരന്‍ പറഞ്ഞു.

വയനാട് എംപി രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിട്ടുണ്ട്. കോഴിക്കോട് സംഭവിച്ച വിമാന ദുരന്തത്തെക്കുറിച്ചുളള വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 'അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളേയും ബന്ധുക്കളേയും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ തിരിച്ചെത്താന്‍ പ്രാര്‍ത്ഥിക്കുന്നു'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+