കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയുടെ രാജിക്ക് സമ്മര്‍ദ്ദം; പാര്‍ട്ടി പിടിക്കാനുറച്ച് പിസി ജോര്‍ജ്ജ്

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണിയുടെ രാജിക്കായി കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് തന്നെ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്. ഇതിനിടെ പിസി ജോര്‍ജ്ജ് പാര്‍ട്ടിയിലെ കുടുംബ വാഴ്ചക്കെതിരെ രംഗത്തെത്തിയത് പുതിയ വഴിത്തിരിവായി.

കെഎം മാണി കൈക്കൂലി വാങ്ങി എന്ന് തെളിഞ്ഞാല്‍, ആ നിമിഷം തന്നെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുമെന്നാണ് പിസി ജോര്‍ജ്ജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്. തെളിവുകള്‍ പുറത്ത് വന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും മാണി ഉപേക്ഷിക്കേണ്ടി വരുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ കെഎം മാണി രാജിവക്കുന്നത് അനിവാര്യമാണെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ തീരുമാനം മാണിയാണ് എടുക്കേണ്ടതെന്നാണ് നേതാക്കള്‍ പറയുന്നത്.

KM Mani

മാണി രാജിവച്ചാല്‍ ആരായിരിക്കണം പാര്‍ട്ടിയുടെ മന്ത്രി എന്നകാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. മാണിയുടെ മകനും എംപിയുമായ ജോസ് കെ മാണിയെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരണം എന്നാണ് ഒരു വിഭാഗത്തിന്റെ താത്പര്യം. എന്നാല്‍ എംഎല്‍എ പോലും അല്ലാത്ത ജോസ് കെ മാണിയെ മന്ത്രിയാക്കുന്നതില്‍ ഒവലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.

PC George

ഇതിനിടെയാണ്, പാര്‍ട്ടിയില്‍ കുടുംബ വാഴ്ച അനുവദിക്കില്ലെന്ന നിലപാടുമായി പിസി ജോര്‍ജ്ജ് രംഗത്ത് വരുന്നത്. മുന്‍ മന്ത്രി സിഎഫ് തോമസിനെ മന്ത്രിയാക്കാനാണ് പിസി ജോര്‍ജ്ജിന് താത്പര്യം. പിജെ ജോസഫിനും ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നാണ് അറിയുന്നത്.

മാണിയുടെ രാജി എന്നത് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയേ അല്ലെന്നാണ് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ പരസ്യമായി പറയുന്നത്. പിസി ജോര്‍ജ്ജ് പരസ്യമായി രംഗത്തെത്തിയതില്‍ മിക്ക നേതാക്കളും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും ഉണ്ട്.

English summary
Pressure for KM Mani's resignation from Kerala Congress M
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X