കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം കണ്ടുശീലിച്ച മുഖം മാത്രം... കേരളത്തില്‍ പുതിയ ആള്‍ക്കാരെ ബിജെപിയിലെത്തിക്കണമെന്ന് മോദി

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ ബി ജെ പിയിലേക്ക് പുതിയ മുഖങ്ങളെ കണ്ടെത്താന്‍ കഴിയണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താജ് മലബാറില്‍ വ്യാഴാഴ്ച്ച രാത്രി നടന്ന ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു നരേന്ദ്ര മോദിയുടെ നിര്‍ദേശം. ബൂത്തുകളില്‍ പാര്‍ട്ടിക്ക് നല്ല ശക്തി ഉണ്ടാകണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘടനാ തെരഞ്ഞെടുപ്പോടെ രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നടിയും എന്നും നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസിലെ പല പ്രമുഖരും പുറത്തുവരും എന്നും അദ്ദേഹം വ്യക്തമാക്കി. ഈ അവസരം ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം എന്ന് ബി ജെ പി നേതാക്കളോട് പ്രധാനമന്ത്രി പറഞ്ഞു.

കരിക്കോ ഫിറോസോ എം4 ടെക്കോ? യുട്യൂബില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സ് ആര്‍ക്ക്

1

ഈ മാറ്റം കേരളത്തിലും അലയടിക്കും. പുതിയ നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ സാധിക്കേണ്ടതുണ്ട്. രാജ്യത്തെ വികസന മുന്നേറ്റത്തില്‍ മലയാളിക്ക് മാത്രമായി മാറി നില്‍ക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ സഞ്ചരിക്കുന്നവരാണ് മലയാളികള്‍ എന്നും നരേന്ദ്ര മോദി യോഗത്തിനിടെ നേതാക്കളോടായി പറഞ്ഞു.

2

ലോകത്ത് നടക്കുന്ന വികസനം നേരില്‍ കാണുന്ന മലയാളിക്ക് രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന വികസന മുന്നേറ്റം തിരിച്ചറിയാന്‍ സാധിക്കും എന്ന ശുഭാപ്തി വിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ജില്ലാ കമ്മിറ്റികളോ മേല്‍ കമ്മിറ്റികളോ അല്ല ശക്തിപ്പെടുത്തേണ്ടത് എന്നും ബൂത്തുകളില്‍ പാര്‍ട്ടിക്ക് നല്ല ശക്തി ഉണ്ടാകണം എന്നും നരേന്ദ്ര മോദി ആവര്‍ത്തിച്ചു.

സേഫ്റ്റി ബാഗ്, ഹുക്ക്.. കൊള്ളാലോ.. പതിവ് രീതി വിട്ട് ആദ്യമായി പാമ്പിനെ പിടിച്ച് വാവ സുരേഷ്സേഫ്റ്റി ബാഗ്, ഹുക്ക്.. കൊള്ളാലോ.. പതിവ് രീതി വിട്ട് ആദ്യമായി പാമ്പിനെ പിടിച്ച് വാവ സുരേഷ്

3

പൊതുസമ്മതരായ ആളുകളെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടക്കണം. കണ്ട് പരിചയിച്ച മുഖങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത് എന്നും പുതിയവര്‍ വരണം എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

ഒരേ പൊളി... പുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ

4

തമിഴ്‌നാട്ടില്‍ അവിടെ നിരവധി പ്രമുഖരെ ബി ജെ പിയിലേക്ക് എത്തിക്കാന്‍ സാധിച്ചു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരിക്കണം നടത്തേണ്ടത്. കേരളത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കാനാവണം. കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കണം എന്നും അദ്ദേഹം പറഞ്ഞു.

5

കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനായി പദ്ധതികള്‍ ആവിഷ്‌കരിക്കണം. കേരളത്തിന്റെ പ്രഭാരി സി പി രാധാകൃഷ്ണന്‍, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ് എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.

English summary
Prime Minister Narendra Modi said that BJP should be able to find new faces in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X