കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൃഥ്വിരാജിന്റെ കുര്യച്ചന് മുന്നില്‍ വീണ്ടും ഉടക്കുമായി കുറുവച്ചന്‍; കടുവയുടെ ഒടിടി റിലീസ് തടയണം

Google Oneindia Malayalam News

തുടക്കം മുതല്‍ തന്നെ നിരവധി നിയമ പ്രതിസന്ധികളായിരുന്നു പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രത്തിന് നേരിടേണ്ടി വന്നത്. സാങ്കല്‍പ്പിക കഥയെന്നും അണിയറക്കാർ അവകാശപ്പെടുമ്പോഴും പൃഥിരാജിന്റെ കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്ന നായക കഥാപാത്രത്തിന് പ്രചോദനമായ ജോസ് കുരുവിനാക്കുന്നേല്‍ ആയിരുന്നു കേസുകളുമായി സിനിമയ്ക്ക് മുന്നില്‍ യഥാർത്ഥ 'വില്ലാനായി' മാറിയത്.

ചിത്രത്തിന്റെ റിലീസ് തടയണമെന്ന ആവശ്യവുമായി ജോസ് കോടതിയെ സമീപിച്ചപ്പോള്‍ നേരത്തെ തീരുമാനിച്ച തീയതിയില്‍ നിന്നും റിലീസ് മാറ്റിവെക്കേണ്ടി വന്നു. മറ്റൊരു തീയതി റിലീസിനായി തീരുമാനിച്ചെങ്കിലും വീണ്ടും ജോസ് നിയമകുരുക്കുമായി എത്തിയതോടെ കുറുവച്ചന്‍ എന്ന പേര് ഒറ്റദിവസം കൊണ്ട് കുര്യച്ചന്‍ എന്ന് മാറ്റിയായിരുന്നു പറഞ്ഞ ദിവസം തന്നെ ചിത്രം റിലീസായത്.

തന്റെ പാര്‍ട്ടിയോട് ഗോകുലിന് താത്പര്യം ഇല്ലെന്ന് സുരേഷ് ഗോപി: അവന്റെ കാത്തിരിപ്പ് വേറെതന്റെ പാര്‍ട്ടിയോട് ഗോകുലിന് താത്പര്യം ഇല്ലെന്ന് സുരേഷ് ഗോപി: അവന്റെ കാത്തിരിപ്പ് വേറെ

ജൂലൈ ഏഴിന് റിലീസ് ചെയ്ത ചിത്രത്തിന് തിയേറ്ററില്‍ വന്‍

ജൂലൈ ഏഴിന് റിലീസ് ചെയ്ത ചിത്രത്തിന് തിയേറ്ററില്‍ വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്. ചിത്രം സൂപ്പർ ഹിറ്റാവുകയും ചെയ്തു. സിനിമയിലെ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചുള്ള ഒരു സംഭാഷണത്തിന്റെ പേരില്‍ പൊതുസമൂഹത്തില്‍ നിന്നും വിമർശനം ഉയർന്നതോടെ ആ ഭാഗം നീക്കം ചെയ്യുകയും പൃഥ്വിരാജ് ഉള്‍പ്പടേയുള്ളവർ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാലിപ്പോഴിതാ ചിത്രത്തിന് മുന്നില്‍ വീണ്ടും നിയമകുരുക്കുമായി വന്നിരിക്കുകയാണ് ജോസ് കുരുവിനാക്കുന്നേല്‍.

ഇത് താന്‍ഡാ ഏന്‍ സ്റ്റൈല്‍: ഇത് തെലങ്കിനായുള്ള പുത്തന്‍ ലുക്ക്, രജിഷയുടെ പുതിയ ചിത്രം വൈറലാവുന്നു

ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടാണ്

ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ജോസ് കുരുവിനാക്കുന്നേല്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
നായക കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നിൽ കുറുവച്ചൻ എന്നതിൽ നിന്നും കുര്യച്ചൻ എന്ന പേരിലേക്ക് മാറ്റിയ പതിപ്പ് ഇന്ത്യയിൽ മാത്രമാണ് കാണിച്ചതെന്നും വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്ത ചിത്രത്തിൽ കുറുവച്ചൻ എന്ന് തന്നെയാണ് ഉള്ളതെന്നും പുതിയ പരാതിയില്‍ ജോസ് കുരുവിനാക്കുന്നേല്‍ പറയുന്നു.

ജോസ് കുരുവിനാക്കുന്നേലിന്‍റെ പരാതിയില്‍ കടുവയുടെ

ജോസ് കുരുവിനാക്കുന്നേലിന്‍റെ പരാതിയില്‍ കടുവയുടെ നിര്‍മാതാക്കള്‍ക്ക് നോട്ടിസ് അയക്കാന്‍ കോടതി നിർദേശം നല്‍കിയിട്ടുണ്ട്. സെൻസർ ബോർഡിന്റെയും കോടതിയുടെയും നിർദേശം ഉണ്ടായിട്ടും ഇന്ത്യയിൽ മാത്രമേ കഥാപാത്രത്തിന്റെ പേര് മാറ്റിയുള്ളു. വിദേശ രാജ്യങ്ങളില്‍ കുറുവച്ചന്‍ എന്ന പേരില്‍ തന്നെയാണ് പ്രദർശനം തുടരുന്നത്. ന്യൂസിലാൻഡ്, അമേരിക്ക, ദുബായ് എന്നീ വിദേശ രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചതിന്റെ മുഴുവൻ വിവരങ്ങളും തെളിവായി കുറുവച്ചന്‍ കോടതിയില്‍ സമർപ്പിച്ചിട്ടുമുണ്ട്.

നേരത്തെ കുറുവച്ചന്‍ തിയേറ്ററിലെത്തി കടുവ സിനിമ

നേരത്തെ കുറുവച്ചന്‍ തിയേറ്ററിലെത്തി കടുവ സിനിമ കണ്ടിരുന്നു. കുറുവച്ചൻ തിയറ്ററിലെത്തി ചിത്രം കണ്ടത് തെളിവുകൾ ശേഖരിക്കാനാണെന്നും സൂചനയുണ്ട്. നിയമം അനുസരിച്ച് ലോകത്ത് എവിടെ സിനിമ റിലീസ് ചെയ്താലും ഒരുപോലെ ആയിരിക്കണം എന്നിരിക്കെ ഹൈക്കോടതി വിധി സിനിമയുടെ അണിയറക്കാർ ലംഘിച്ചെന്നാണ് ജോസ് എന്ന കുറുവച്ചന്റെ വാദം.

നിലവിലെ രൂപത്തില്‍ റിലീസ് ചെയ്താല്‍ എന്നെയും

അതേസമയം, ചിത്രം നിലവിലെ രൂപത്തില്‍ റിലീസ് ചെയ്താല്‍ എന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതാകും എന്നു ചൂണ്ടിക്കാട്ടിയായിരുന്നു പാലാ സ്വദേശിയും പ്ലാന്ററും കേരള കോൺഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേൽ നേരത്തെ ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ജോസ് കുരുവിനാക്കുന്നേലിന്റെ പരാതി പരിശോധിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി സെന്‍സർ ബോർഡിന് നിർദേശം നല്‍കുകയായിരുന്നു. ഇതേ തുടർന്നാണ് കുറുവച്ചന്‍ എന്ന പേര് കുര്യച്ചന്‍ എന്നാക്കി ചിത്രം റിലീസ് ചെയ്തത്.

കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്നാണു താൻ

കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്നാണു താൻ അറിയപ്പെടുന്നതെന്നും സിനിമയിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപത്രത്തിന്റെ പേര്. സിനിമയില്‍ തന്റെ ജീവിതത്തിലൂണ്ടായ യഥാർത്ഥ സംഭവങ്ങളോടൊപ്പം വ്യാജ സംഭവങ്ങളും ഇടകലർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂട്ടിച്ചേർത്ത വ്യാജ സീനുകളും തന്റെ ജീവിതത്തിൽ യഥാർഥത്തിൽ സംഭവിച്ചതാണെന്നു പ്രേക്ഷകർ കരുതും. ഇതിലൂടെ തന്റെ സ്വീകാര്യതയ്ക്കും അന്തസ്സിനും ഹാനിയുണ്ടാക്കുമെന്നുമായിരുന്നു ജോസിന്റെ അന്നത്തെ പരാതി.

 പൃഥ്വിരാജിന് വടികൊടുത്ത് അടിവാങ്ങിയില്ലേ: വിജയ് ബാബുവിന്റെ കാര്യത്തിലെന്ത് പറയാനാണെന്നും ശാന്തിവിള പൃഥ്വിരാജിന് വടികൊടുത്ത് അടിവാങ്ങിയില്ലേ: വിജയ് ബാബുവിന്റെ കാര്യത്തിലെന്ത് പറയാനാണെന്നും ശാന്തിവിള

Recommended Video

cmsvideo
കടുവയുടെ ott റിലീസ് തടയണം |*Kerala

English summary
Prithviraj's film kaduva, Jose Kuruvinakunnel Want To Block The Movie OTT Release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X