
പൃഥിരാജിന്റെ സിനിമ സെറ്റിൽ നിന്ന് മടങ്ങിയ ജീപ്പ് കാട്ടാന ആക്രമിച്ചു; കുത്തിമറിച്ച് കൊക്കയിൽ തള്ളി
കൊച്ചി: സിനിമ ലൊക്കേഷനില്‍ നിന്നും മടങ്ങിയ ജീപ്പിന് നേരെ കാട്ടാന ആക്രമണം. പൃഥിരാജിനെ നായകനാക്കി ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് മടങ്ങിയ വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. മറയൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഇവിടെ നിന്ന് തമിഴ്നാട്ടിലേക്ക് പോയ ജീപ്പാണ് കാട്ടാന ആക്രമിച്ച് തകര്‍ത്തത്.

'ജീവിതത്തിൽ തോറ്റവരാണ് ബിഗ് ബോസിലേക്ക് പോകുക, ക്ഷണം ഞാൻ നിരസിച്ചു'; വെളിപ്പെടുത്തൽ
വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങവനോടഭാഗത്ത് വച്ച് കാട്ടാന ജീപ്പ് കുത്തിമറിച്ച് കൊക്കയിലേക്ക് ഇടുകയായിരുന്നു. അക്രമണത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ജീപ്പിന്റെ ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. റോഡിന്റെ നടുവില്‍ ആന നില്‍ക്കുന്നത് കണ്ട ഡ്രൈവര്‍ വണ്ടി നിര്‍ത്തിയെങ്കിലും ആന പാഞ്ഞടുക്കുകയായിരുന്നു.

ബ്രസീലിനെതിരെ വിജയഗോള്‍ നേടിയ വിന്‍സെന്റ് അബൂബക്കര്‍ മലപ്പുറത്ത് കളിച്ചോ? സത്യാവസ്ഥ ഇങ്ങനെ
ജീപ്പില്‍ നിന്നിറങ്ങിയ ഡ്രൈവര്‍ക്ക് കാലില്‍ പരിക്കേറ്റിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹസംവിധായകനുമായിരുന്ന ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

വിലായത്ത് ബുദ്ധ എന്നാണ് ചിത്രത്തിന്റെ പേര്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവായ സന്ദീപ് സേനന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷമ്മി തിലകന്, അനു മോഹന്‍, രാജശ്രീ നായര്‍, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. പ്രിയംവദയാണ് നായിക.

'ഇതൊക്കെ എന്ത്': 37 മിനിറ്റില്‍ 160 നിലകളുള്ള ബൂര്‍ജ് ഖലീഫയുടെ പടവുകള്‍ കയറി ദുബായ് രാജകുമാരന്
സെപ്റ്റംബര്‍ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. പൃഥ്വിയുടെ ജന്മദിനത്തില് സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത് വൈറലായിരുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജി.ആര് ഇന്ദുഗോപന്, രാജേഷ് പിന്നാടന്‍ എന്നിവര്‍ ചേര്‍ന്നാണ്.