Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയില്‍: ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍

കാസര്‍കോട്: സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 01-03-2018 ല്‍ നാമമാത്രമായി ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചെങ്കിലും സംസ്ഥാനത്തെ ബസ്സുടമകള്‍ക്ക് അതിന്റെ യാതൊരു പ്രയോജനവും ലഭിച്ചില്ലെന്ന് തൃശൂരില്‍ ചേര്‍ന്ന ഫെഡറേഷന്റെ സ്റ്റേറ്റ് കമ്മിറ്റിയോഗം വിലയിരുത്തി.

കഴിഞ്ഞ തവണ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമ്പോള്‍ ഡീസല്‍ വില ലിറ്ററിന് 66 രൂപയായിരുന്നത് ഇപ്പോഴാകട്ടെ ദിനംപ്രതി വര്‍ധിച്ച് 72 രൂപയിലെത്തിയിരിക്കുന്നു. അതായത് രണ്ടുമാസത്തിനുള്ളില്‍ ഡീസല്‍വിലയില്‍ മാത്രം ലിറ്ററിന് 6 രൂപയുടെ വര്‍ധനവുണ്ടായി. ഈയിനത്തില്‍ മാത്രം ബസ്സുടമകള്‍ക്ക് പ്രതിദിനം 600 രൂപയിലധികം അധികചെലവുണ്ടായി. ഇന്ധനവില നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയിലുള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്.

 bus

എന്നാല്‍ ഏപ്രില്‍ രണ്ടാംവാരത്തില്‍ ചേര്‍ന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗം ഈ ആവശ്യം നിരാകരിച്ചത് ഏറെ ഖേദകരമാണ്. ഈ സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നികുതി കുറയ്ക്കുകയോ, സ്വകാര്യ ബസ്സുകള്‍ക്ക് ഡീസലിന് സബ്സിഡി അനുവദിക്കുകയോ ചെയ്യുക, ബസ് ബോഡി നിര്‍മ്മാണത്തിന് പുതുതായി ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ക്ക് സാവകാശം നല്‍കുക എന്നിവയാണ് അടിയന്തിര ആവശ്യങ്ങള്‍. ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ ബസ്സുടമകള്‍ 14-05-2018ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുവാനും തുടര്‍ന്ന് കേന്ദ്ര സംഘടനയായ ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസുമായി ചേര്‍ന്നുകൊണ്ട് രാജ്യവ്യാപകമായി ഒരു ദിവസത്തെ വാഹനബന്ദ് നടത്തുന്നതിനെക്കുറിച്ച് ആലോചനകള്‍ നടന്നുവരുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ 156 ഡോളറായിരുന്നപ്പോള്‍ ഡീസല്‍വില 54 രൂപയായിരുന്നത് ക്രൂഡോയില്‍ വില 74.5 ഡോളറായപ്പോള്‍ ഡീസല്‍ വില 72 രൂപയിലെത്തിയത് തികച്ചും വിരോധാഭാസമാണ്. കേന്ദ്ര സര്‍ക്കാര്‍ ഒരു ലിറ്റര്‍ ഡീസലിന് 3 രൂപ 46 പൈസ ഈടാക്കിയിരുന്ന എക്സൈസ് നികുതി 17.33 രൂപയായും ഒരു ലിറ്റര്‍ പെട്രോളിന് 9.20 രൂപയായിരുന്നത് 21.48 രൂപയായും വര്‍ധിപ്പിച്ചു. അതായത് കേന്ദ്ര സര്‍ക്കാര്‍ 11 തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരാകട്ടെ പെട്രോളിന് 34 ശതമാനവും ഡീസലിന് 24.6 ശതമാനവും നികുതി ചുമത്തുന്നതിന് പുറമെ ലിറ്ററിന് 1 രൂപ സെസ്സായും ചുമത്തുന്നു.

അതേസമയം എണ്ണക്കമ്പനികള്‍ക്ക് 9.75 ശതമാനം ലാഭമുണ്ടായിരുന്നത് 15.25 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ശുദ്ധീകരിച്ച ഒരു ലിറ്റര്‍ പെട്രോളിന്റെ അടിസ്ഥാനവില 31.70 രൂപയും ഡീസലിന്റെ അടിസ്ഥാനവില 31.28 ആണെന്നിരിക്കെയാണ് ജനങ്ങള്‍ക്ക് ഒരു ലിറ്റര്‍ പെട്രോളിന് 79 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 72 രൂപയും നല്‍കേണ്ടിവരുന്നത് ക്രൂഡോയില്‍ വിലയില്‍ വന്ന കുറവിന്റെ ആനുകൂല്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഡീസലിന്റെ നികുതി കുറയ്ക്കണമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് ഏകീകൃത ബസ് ബോഡി കോഡ് ഏര്‍പ്പെടുത്തുന്നതിനുവേണ്ടിയാണ് ബസ് ബോഡി നിര്‍മ്മിക്കുന്നതിന് 2015 ഏപ്രില്‍ 1 മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നതെങ്കിലും 2017 ഒക്ടോബര്‍ 1 മുതല്‍ മാത്രമാണ് നിയമം രാജ്യത്ത് നടപ്പിലാക്കാന്‍ കഴിഞ്ഞത്. നിയമം നടപ്പിലായെങ്കിലും കേരള സംസ്ഥാനത്ത് അല്ലാതെ മറ്റ് 28 സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലായെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കേരളത്തിലാകട്ടെ ഈ മാനദണ്ഡങ്ങള്‍ അനുസരിച്ച് ബസ് ബോഡി നിര്‍മ്മിക്കുവാനുള്ള എ.ആര്‍.ഐ. അംഗീകാരം ലഭിച്ചിട്ടുള്ളത് ഒരു സ്ഥാപനത്തിന് മാത്രമാണ്.

അതുകൊണ്ട് തന്നെ പുതുതായി ബോഡി നിര്‍മ്മിക്കുന്നതിന് വലിയ കാലതാമസമുണ്ടാകുന്നുവെന്ന് മാത്രമല്ല, ബസ്സുടമകള്‍ അന്യസംസ്ഥാനങ്ങളിലേക്ക് പോയി ബോഡി നിര്‍മ്മിക്കുന്നതുമൂലം സംസ്ഥാനത്തിന് വലിയ റവന്യൂ നഷ്ടവും ഉണ്ടാകുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മാത്രം ബസ് ബോഡി നിര്‍മ്മാണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങള്‍ നിയമപരമായി നടപ്പിലാക്കുന്നതിന് സാവകാശം നല്‍കണമെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+