സ്വകാര്യബസ് ഉടമകള്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു: ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ് ഉടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. നവംബർ 21 മുതല്‍ നടത്താനിരുന്ന സമരമാണ് ഗതാഗത മന്ത്രി ആന്റണി രാജുമായി നടത്തിയ ചർച്ചയെ തുടർന്ന് പിന്‍വലിച്ചത്. 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള പെർമിറ്റുകൾ നിലനിർത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചതാണ് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി പണിമുടക്കില്‍നിന്ന് പിന്മാറുന്നതില്‍ നിർണ്ണായകമായത്.
അതേസമയം, ബസ് ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് തീരുമാനം മാറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു യോഗ ശേഷം വ്യക്തമാക്കി. സ്വകാര്യ ബസ് സർവ്വീസുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് പുനഃപരിശോധിക്കും. വിദ്യാർഥികളുടെ കൺസെഷൻ വിഷയത്തിൽ രവി രാമൻ കമ്മിഷൻ റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ കണ്‍സെഷന്‍ വർധിപ്പിക്കുക എന്നുള്ളത് വർഷങ്ങളായി സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്.

ലിമിറ്റഡ് സ്റ്റോപ്, ഓർഡിനറി ബസുകളുടെ കാര്യത്തിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 30 നായിരുന്നു ബസ് സമരം പ്രഖ്യാപിച്ചിരുന്നത്. 31 സൂചന പണിമുടക്ക് നടത്തുകയും ചെയ്തു.
ബസ് വ്യവസായം നിലനിൽക്കണമെങ്കിൽ വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടണം. വിദ്യാർത്ഥികളുടെ കൺസഷൻ കാലോചിതമായി പരിഷ്കരിക്കാൻ സർക്കാർ തയ്യാറാവണം. അതിദരിദ്ര വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയ സർക്കാർ നടപടി ബസ് ഉടമകളുമായി ചർച്ച ചെയ്യാതെയാണെന്നും ഉടമകൾ ചൂണ്ടിക്കാണ്ടി.












Click it and Unblock the Notifications