കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെൺസുഹൃത്തിനെ കെട്ടിപ്പിടിച്ചതിന് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി! സംഭവം തിരുവനന്തപുരത്ത്

സ്കൂൾ അധികൃതരുടെ കർശന നിലപാട് കാരണം തിരുവനന്തപുരം സ്വദേശികളായ രണ്ട് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസമാണ് മുടങ്ങിയിരിക്കുന്നത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കലോത്സവത്തിലെ മത്സരം കഴിഞ്ഞിറങ്ങിയ പെൺസുഹൃത്തിനെ കെട്ടിപ്പിടിച്ചതിന് രണ്ട് വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പുറത്താക്കിയതായി ആരോപണം. തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്കൂളിലാണ് സംഭവം. കഴിഞ്ഞ ജൂലായിൽ സ്കൂളിൽ നിന്നും പുറത്താക്കിയ രണ്ട് വിദ്യാർത്ഥികളെയും ഇതുവരെയും തിരിച്ചെടുത്തിട്ടില്ല.

അച്ഛൻ പെൺകുട്ടികളെ പീഡിപ്പിക്കും, മകൾ ക്യാമറയിൽ പകർത്തും, പിന്നീട് അച്ഛനും മകളും...അച്ഛൻ പെൺകുട്ടികളെ പീഡിപ്പിക്കും, മകൾ ക്യാമറയിൽ പകർത്തും, പിന്നീട് അച്ഛനും മകളും...

കാനഡയിലെ കോടീശ്വരനും ഭാര്യയും മരിച്ചനിലയിൽ; ദുരൂഹതയേറെ, മരുന്നുകൾ നിർമ്മിച്ച് കോടികൾ സമ്പാദിച്ചവർകാനഡയിലെ കോടീശ്വരനും ഭാര്യയും മരിച്ചനിലയിൽ; ദുരൂഹതയേറെ, മരുന്നുകൾ നിർമ്മിച്ച് കോടികൾ സമ്പാദിച്ചവർ

സ്കൂൾ അധികൃതരുടെ കർശന നിലപാട് കാരണം തിരുവനന്തപുരം സ്വദേശികളായ രണ്ട് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസമാണ് മുടങ്ങിയിരിക്കുന്നത്. 2017 ജൂലായ് 21നാണ് സ്കൂളിലെ പ്രശ്നങ്ങൾ ആരംഭിച്ചത്. സ്കൂൾ കലോത്സവത്തിലെ വെസ്റ്റേൺ സംഗീത മത്സരത്തിൽ പങ്കെടുത്ത പെൺസുഹൃത്തിനെ മത്സരം കഴിഞ്ഞശേഷം അനുമോദിക്കുന്നതിനായി വിദ്യാർത്ഥി കെട്ടിപ്പിടിച്ചതാണ് അദ്ധ്യാപകരെ ചൊടിപ്പിച്ചത്.

അദ്ധ്യാപികമാർ...

അദ്ധ്യാപികമാർ...

തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്കൂളിൽ കഴിഞ്ഞ ജൂലായ് 21നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. കലോത്സവത്തിൽ മത്സരത്തിൽ പങ്കെടുത്ത് സ്റ്റേജിൽ നിന്നിറങ്ങിയ പെൺസുഹൃത്തിനെ വിദ്യാർത്ഥി കെട്ടിപ്പിടിച്ച സംഭവമാണ് സ്കൂളിലെ 'ആഗോള'പ്രശ്നമായി മാറിയത്. വിദ്യാർത്ഥി പെൺസുഹൃത്തിനെ കെട്ടിപ്പിടിക്കുന്നത് ഒരു അദ്ധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് രണ്ട് വിദ്യാർത്ഥികളെയും വൈസ് പ്രിൻസിപ്പലിന്റെ ഓഫീസിൽ കൊണ്ടുപോയി അദ്ധ്യാപികമാർ ചോദ്യം ചെയ്തു.

മറ്റൊന്നുമില്ല...

മറ്റൊന്നുമില്ല...

മത്സരത്തിൽ പങ്കെടുത്ത പെൺസുഹൃത്തിനെ അനുമോദിക്കുന്നതിനായാണ് കെട്ടിപ്പിടിച്ചതെന്നും, അതിനെ മറ്റൊരു രീതിയിൽ കാണേണ്ടതില്ലെന്നും 16കാരൻ അദ്ധ്യാപികമാരോട് പറഞ്ഞു. എന്നാൽ ഇതൊന്നും ചെവികൊള്ളാൻ അദ്ധ്യാപികമാർ തയ്യാറായില്ല. തുടർന്ന് രണ്ടുപേരോടും ഒരാഴ്ചത്തേക്ക് സ്കൂളിൽ വരേണ്ടതില്ലെന്ന് നിർദേശിക്കുകയും ചെയ്തു.

വിത്തുകാളയെന്ന്...

വിത്തുകാളയെന്ന്...

വൈസ് പ്രിൻസിപ്പൽ താക്കീത് നൽകി വിട്ടയക്കാൻ ശ്രമിച്ചപ്പോൾ സ്കൂളിലെ മറ്റു അദ്ധ്യാപികമാരാണ് പ്രശ്നം വഷളാക്കിയതെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. ഇതിനിടെ വിദ്യാർത്ഥിയുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തങ്ങളുടെ മുന്നിൽവച്ച് അദ്ധ്യാപികമാർ കുട്ടിയെ അധിക്ഷേപിച്ചതായും, 16കാരനായ മകനെ വിത്തുകാളയെന്ന് വിശേഷിപ്പിച്ചതായും രക്ഷിതാക്കൾ പറഞ്ഞു.

കമ്മീഷനും...

കമ്മീഷനും...

അതിനിടെ കെട്ടിപ്പിടുത്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സമിതിയെയും സ്കൂൾ അധികൃതർ നിയോഗിച്ചിരുന്നു. വിദ്യാർത്ഥികളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ സ്ക്രീൻ ഷോട്ടുകൾ എടുത്താണ് അന്വേഷണ സമിതി വിദ്യാർത്ഥികളുടെ 'തെറ്റായ ബന്ധം' കണ്ടെത്തിയത്. തുടർന്നാണ് രണ്ട് വിദ്യാർത്ഥികളെയും സ്കൂളിൽ നിന്ന് എന്നെന്നേക്കുമായി പുറത്താക്കിയത്.

ഹൈക്കോടതിയിൽ...

ഹൈക്കോടതിയിൽ...

സ്കൂളിന്റെ നടപടിക്കെതിരെ രക്ഷിതാക്കൾ ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. കുട്ടിയുടെ വിദ്യാഭ്യാസം തടയരുതെന്ന് വ്യക്തമാക്കി ബാലാവകാശ കമ്മീഷൻ ഉത്തരവും പുറത്തിറക്കി. എന്നാൽ സ്കൂൾ അധികൃതർ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ സ്കൂൾ അധികൃതർ ഹൈക്കോടതിയെ സമീപിച്ചു. തെളിവുകളായി കണ്ടെത്തിയ ഇൻസ്റ്റാഗ്രാം സ്ക്രീൻഷോട്ടുകൾ സഹിതമാണ് സ്കൂൾ അധികൃതർ കോടതിയെ സമീപിച്ചത്.

പഠനം മുടങ്ങി...

പഠനം മുടങ്ങി...

സ്കൂൾ അധികൃതരുടെ നടപടിയെ ശരിവയ്ക്കുന്ന രീതിയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സ്കൂളിന് അധികാരമുണ്ടെന്നായിരുന്നു കോടതി വിധി. ഇതോടെയാണ് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മുടങ്ങിയത്.

English summary
private school in trivandrum dismissed two students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X