കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയല്ല, സാക്ഷാല്‍ പ്രിയങ്ക ഗാന്ധി തന്നെ വയനാട്ടിലേക്ക്? ചര്‍ച്ച മുറുകുന്നു

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 16ാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നപ്പോഴും വയനാട്ടിലേയും വടകരയിലേയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുള്ള തിരുമാനം ഹൈക്കമാന്‍റ് പുറത്തുവിട്ടിട്ടില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് പ്രചരണത്തില്‍ തിരിച്ചടിയാകുമെന്ന ആശങ്ക ഉയര്‍ന്നിരിക്കേയാണ് നിരാശപ്പെടുത്തിയുള്ള പുതിയ പട്ടികയും പുറത്തുവന്നിരിക്കുന്നത്.

<strong>'squeamishly'.. സ്വന്തം കുഴി തോണ്ടി ശശി തരൂര്‍! 'ഇംഗ്ലീഷ്" title="'squeamishly'.. സ്വന്തം കുഴി തോണ്ടി ശശി തരൂര്‍! 'ഇംഗ്ലീഷ്" നല്‍കിയത് എട്ടിന്‍റെ പണി!" />'squeamishly'.. സ്വന്തം കുഴി തോണ്ടി ശശി തരൂര്‍! 'ഇംഗ്ലീഷ്" നല്‍കിയത് എട്ടിന്‍റെ പണി!

അതേസമയം വയനാട് മത്സരിക്കാന്‍ രാഹുല്ഡ സന്നദ്ധ അറിയിച്ചിട്ടും രാഹുലന്‍റെ സ്ഥാനാര്‍ത്ഥിത്വം തടയിടാന്‍ ദില്ലിയില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ രാഹുല്‍ മത്സരിക്കുമെന്ന പ്രതീതി ഉണ്ടാക്കിയ ശേഷം രാഹുല്‍ എത്താതിരുന്നാല്‍ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ നേതൃത്വത്തിനും ഉണ്ട്. ഇതോടെ രാഹുലിന് പകരം പ്രിയങ്ക ഗാന്ധിയുടെ പേര് വയനാട്ടിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരള കൗമുദിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 ചര്‍ച്ച തകൃതി

ചര്‍ച്ച തകൃതി

അവസാന നിമിഷവും രാഹുല്‍ ഗാന്ധി തന്നെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. സമ്മര്‍ദ്ദം ഫലിച്ചപ്പോള്‍ രാഹുല്‍ മത്സരിക്കാന്‍ സമ്മതം മൂളിയെന്ന റിപ്പോര്‍ട്ടുകളാണ് ഇതിന് പിന്നില്‍. അതേസമയം രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ദില്ലിയില്‍ നിന്ന് ചിലര്‍ ശ്രമം നടത്തുണ്ടെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.

 എതിര്‍പ്പുമായി നേതാക്കള്‍

എതിര്‍പ്പുമായി നേതാക്കള്‍

അതേസമയം രാഹുല്‍ മത്സരിക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ മത്സരിക്കരുതെന്നാണ് പ്രതിപക്ഷ സഖ്യകക്ഷികളിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യം. വയനാട് മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

 ഇടപെട്ട് ശരദ് പവാര്‍

ഇടപെട്ട് ശരദ് പവാര്‍

മതേതര മുന്നണികള്‍ സഖ്യകക്ഷിയായ ഇടതുപാര്‍ട്ടിക്കെതിരെ മത്സരിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷത്തെ കക്ഷികള്‍ വ്യക്തമാക്കുന്നുണ്ട്.എന്‍സിപി നേതാവായ ശരത് പവാറും ഇക്കാര്യം രാഹുലിനോട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 ആവശ്യവുമായി നേതാക്കള്‍

ആവശ്യവുമായി നേതാക്കള്‍

ഇതോടെ രാഹുല്‍ തിരുമാനം പുനരാലോചിക്കുകയാണെന്നാണ് വിവരം. അതേസമയം സമ്മര്‍ദ്ദം ശക്തമായതോടെ രാഹുല്‍ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള സാധ്യത നേതൃത്വം ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്,

 മോദിയെങ്കില്‍ പ്രിയങ്ക ഗാന്ധി

മോദിയെങ്കില്‍ പ്രിയങ്ക ഗാന്ധി

രാഹുല്‍ അല്ലേങ്കില്‍ പ്രിയങ്ക ഗാന്ധിയെന്ന ആവശ്യം കേരളത്തിലെ ചില മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍റിന് മുന്നില്‍ വെച്ചിട്ടുണ്ടെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര ദക്ഷിണേന്ത്യയില്‍ മത്സരിക്കുകയാണെങ്കില്‍ രാഹുല്‍ അല്ലേങ്കില്‍ പ്രിയങ്ക വരണമെന്നാണ് നേതാക്കളുടെ ആവശ്യം.

 സിദ്ധിഖ് ബാധ്യത ആയേക്കും

സിദ്ധിഖ് ബാധ്യത ആയേക്കും

രാഹുല്‍ മത്സരിക്കുമെന്ന പ്രതീതി ഉണ്ടാക്കിയ ശേഷം വയനാട്ടില്‍ മറ്റൊരു സ്ഥാനാര്‍ത്ഥി വരുന്നത് വിജയസാധ്യതയെ ബാധിക്കുമെന്ന് ഡിസിസിയും വ്യക്തമാക്കുന്നുണ്ട്. ടി സിദ്ധിഖ് തന്നെ മത്സരിച്ചാലും അത് ബാധ്യത ആകുമെന്നും ഡിസിസി വ്യക്തമാക്കുന്നുണ്ട്.

 ദേശീയ നേതാവ്

ദേശീയ നേതാവ്

അതുകൊണ്ട് തന്നെ രാഹുല്‍ പിന്‍മാറുകയാണെങ്കില്‍ മറ്റൊരു ദേശീയ നേതാവ് വേണം വയനാട്ടില്‍ മത്സരിക്കാന്‍ എത്തുന്നത് എന്നാണ് ആവശ്യം ഉയരുന്നത്. പ്രിയങ്ക ഗാന്ധി ആണെങ്കില്‍ അത് കോണ്‍ഗ്രസിന്‍റെ സംസ്ഥാനത്തെ സാധ്യത കൂടി ഉയര്‍ത്തുമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നുണ്ട്.

 ഇടതുപക്ഷവും

ഇടതുപക്ഷവും

നിലവില്‍ രാഹുല്‍ മത്സരിക്കുന്നതിനെതിരെ ഇടതുപക്ഷവും ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. രാഹുല്‍ പിന്‍മാറിയില്ലേങ്കില്‍ കോണ്‍ഗ്രസിന്‍റെ പ്രധാന ശത്രു ബിജെപിയല്ല മറിച്ച് സിപിഎം ആകുമെന്ന തോന്നല്‍ സൃഷ്ടിക്കപ്പെടുമെന്നാണ് ഇടതുപക്ഷം വ്യക്തമാക്കുന്നത്.

 പ്രതീക്ഷ വിടാതെ

പ്രതീക്ഷ വിടാതെ

അതേസമയം പ്രിയങ്ക ഗാന്ധിയാണ് മത്സരിക്കുന്നതെങ്കില്‍ ഇടതുപക്ഷം എതിര്‍ത്തേക്കില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രിയങ്കയോ രാഹുലോ തന്നെ മത്സരത്തിന് ഉണ്ടാകും എന്നാണ് അവസാന നിമിഷവും നേതാക്കള്‍ കണക്ക് കൂട്ടുന്നത്. ഇരുവരില്‍ ആരുടേയെങ്കിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവസാന നിമിഷം വരെ നീണ്ടേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

<strong>'നരേന്ദ്ര മോദിക്ക്' കേരളത്തില്‍ 'വിലയില്ല'! തമിഴ്നാട്ടിലും.. മോദിയെ പുറത്ത് നിര്‍ത്തി ദക്ഷിണേന്ത്യ!</strong>'നരേന്ദ്ര മോദിക്ക്' കേരളത്തില്‍ 'വിലയില്ല'! തമിഴ്നാട്ടിലും.. മോദിയെ പുറത്ത് നിര്‍ത്തി ദക്ഷിണേന്ത്യ!

English summary
priyanka gandhi to contest from wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X