ശ്രീജിത്തിന് പിന്തുണയുമായി പ്രിയങ്കയും‍; നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് കൂടെയുണ്ട്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സഹോദരന്റെ മരണത്തിൽ നീതി തേടി സെക്രട്ടറിയേറ്റിനു മുന്നിൽ 765 ദിവസമായി സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി പ്രമുഖർ രംഗത്ത്. നിവിൻ പോളി, ടോവിനെ ഉൾപ്പെടെ യുള്ള ശ്രീജിത്തിനെ സന്ദർശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ നടി പ്രിയങ്കയും ശ്രീജിത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

രാത്രി പെണ്‍കുട്ടിയെ ഇറക്കാതെ കെഎസ്ആർടിസി മിന്നല്‍ പാഞ്ഞു, റോഡിന് കുറുകെ ജീപ്പിട്ട് തടഞ്ഞ് പോലീസ്

ശ്രീജിത്തിനെ കാണാൻ സമരപ്പന്തലിൽ എത്തി സമരത്തിൽ പങ്കുചേർന്നാണ് പ്രിയങ്ക തന്റെ പിന്തുണ അറിയിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ശ്രീജിത്തിന് നീതി ലഭിക്കാനായി നേരിട്ടും അല്ലാതേയും നിരവധി പ്പേർ രംഗത്തെത്തുന്നുണ്ട്.

ഇന്ത്യ തയ്യാറാണെങ്കിൽ പാകിസ്താനും റെഡി!! ആണവശേഷി പരീക്ഷിക്കാൻ ഇന്ത്യയെ ക്ഷണിച്ച് പാകിസ്താൻ

 നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ കൂടെയുണ്ട്.

നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ കൂടെയുണ്ട്.

താൻ തിരുവനന്തപുരത്ത് ജനിച്ചു വളർന്ന ആളാണ്. മാര്‍ ഇവാനിയോസ് കോളേജിലാണ് പഠിച്ചത്. കോളേജിലേക്ക് പോകുവഴി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരവധി സമരങ്ങള്‍ കണ്ടിട്ടുണ്ട്. അത് തന്നെ വിഷമിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ശ്രീജിത്തിന്റെ സമരം അറിഞ്ഞത്. ഹാഷ്ടാഗിനപ്പുറം അദേഹത്തെ നേരിട്ട് വന്ന് കാണണമെന്ന് തോന്നി. നീതിക്കു വേണ്ടിയുള്ള പേരാട്ടത്തിന് കൂടെയുണ്ട്. ശ്രീജിത്തിന്റെ ആവശ്യം ന്യായമാണ്. ഇനിയും ഇതു പോലുള്ള ശ്രീജിത്തുമാര്‍ ഉണ്ടാകാതിരിക്കട്ടെയെന്നും പ്രിയങ്ക പറഞ്ഞു.

 പിന്തുണയുമായി താരങ്ങൾ

പിന്തുണയുമായി താരങ്ങൾ

ശ്രീജിത്തിന് പിന്തുണയുമായി ചലചിത്ര മേഖലയിലെ പ്രമുഖർ രംഗത്തെത്തിയിരുന്നു. നിവിവ്‍ പോളി, ജൂഡ് ആൻറണി, അനൂ സിത്താര, ഹണിറോസ്, ജോയ് മാത്യൂ, തുടങ്ങിയവർ ഫേസ്ബുക്ക് പേജിലൂടെ ശ്രീജിത്തിന് പിന്തുണ അറിയിച്ചിരുന്നു. ചലചിത്ര താരം ടെവിനോ തോമസ് നേരിട്ടെത്തി ശ്രീജിത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്കയും എത്തിയിരിക്കുന്നത്. ചലചിത്ര താരങ്ങളെ കൂടാതെ രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. രമേഷ് ചെന്നിത്തല, സുധീരൻ എന്നീവരും രംഗത്തെത്തിയിരുന്നു.

ശ്രീജിത്തിന് നീതി ലഭിക്കണം

ശ്രീജിത്തിന് നീതി ലഭിക്കണം

ശ്രീജിത്തിന്റെ സഹോദരന്റെ മരണത്തിനു കാരണമായവർക്ക് നിയമം അനുശാസിക്കുന്ന രീതിയിലുള്ള ശിക്ഷ ലഭിക്കണമെന്ന് ടെവിനോ പറഞ്ഞു. കുറ്റക്കാർക്ക് ശിക്ഷ ലഭിക്കുമ്പോൾ ഭരണഘടനയിൽ ജനങ്ങൾക്കുളള വിശ്വാസവും വർധിക്കുമെന്നും ടെവിനോ പറഞ്ഞു. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല. തനിക്ക് രാഷ്ട്രീയമില്ല. ശ്രീജിത്തിന് പിന്തുണ നല്‍കാനാണ് ഇവിടെ എത്തിയത്. ഈ ഒരു പ്രശ്‌നം മുന്നില്‍ വച്ച് എല്ലാ പോലീസുകാരെയും കുറ്റപ്പെടുത്താനില്ല. കേസിലെ കുറ്റക്കാരെ പിടിക്കണമെന്നാണ് ആവശ്യമെന്നും ടൊവിനോ പറഞ്ഞു. കൂടാതെ ശ്രീജിത്തിന് നീതി ലഭിക്കണമെന്നും എല്ലാവിധ പിന്തുണയുംനല്‍കുന്നുവെന്നും ടൊവിനോ പറഞ്ഞു

കോടതിയെ സമീപിക്കും

കോടതിയെ സമീപിക്കും

സഹോദരന്റെ മരണത്തിനു കാരണക്കാരായവർക്കു നേരെ നിയമനടപടിയ്ക്ക് തയ്യാറായി ശ്രീജിത്ത്. നെയ്യാറ്റിൻകര സ്വദേശിയായ ഇയാൾ നാളെ കോടതിയെ സമീപിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിക്കുക. കൂടാതെ സിബിഐ അന്വേഷണം ആരംഭിക്കുന്നത് വരെ സമരം തുടരുമെന്ന് ശ്രീജിത്ത് അറിയിച്ചിട്ടുണ്ട്. ശ്രീജിത്തിന്റെ സമരം 765ാം ദിവസം പിന്നിടുമ്പോൾ പിന്തുണയുമായി സോഷ്യല്‍ മീഡിയ കൂട്ടായ്മകൾ സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തിയിട്ടുണ്ട്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗ് ക്യാമ്പയിന് തുടക്കമിട്ട ഫേസ്ബുക്ക് കൂട്ടായ്മയാണ് പ്രതിഷേധ പരിപാടികള്‍ ശ്രീജിത്തിന് വേണ്ടി സംഘടിപ്പിക്കുന്നത്.

 കേസെടുക്കാൻ പറ്റില്ല

കേസെടുക്കാൻ പറ്റില്ല

രണ്ടു വർഷം മുൻപ് ലോക്കപ്പിൽ മരണപ്പെട്ട് സഹോദരന്റെ ശ്രീജിവിന് നീതി ലഭിക്കമെന്ന് ആഴശ്യപ്പെട്ടാണ് സ്രീജിത്ത് സെക്രട്ടറിയേറ്റിനു മുൻപിൽ സമരം ആരംഭിച്ചത്. എന്നാൽ കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 22ന് സര്‍ക്കാര്‍ സിബിഐയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെയും ഹൈക്കോടതിയുടേതുമായി നിരവധി കേസുകള്‍ പക്കലുണ്ടെന്നും അതുകൊണ്ട് ഈ കേസ് ഏറ്റെടുക്കാനാകില്ലെന്നുമാണ് സിബിഐ അന്ന് അറിയിച്ചിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
priyanka nair support sreejith

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്