കോടികളുടെ കള്ളപ്പണം; മലപ്പുറം സഹകരണ ബാങ്ക് പറയുന്നത് ഇങ്ങനെ
മലപ്പുറം: സിബിഐ റെയ്ഡില്‍ മലപ്പുറം സഹകരണ ബാങ്കില്‍ നിന്നും 266 കോടിയുടെ കള്ളപ്പണം കണ്ടെത്തിയ വാര്‍ത്ത ബാങ്ക് അധികൃതര്‍ നിഷേധിച്ചു. അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് പരക്കുന്നതെന്ന് ഭരണസമിതി പറയുന്നു. കറന്‍സി നിരോധനം വന്നശേഷം 10 മുതല്‍ 14 വരെയുളള ദിവസങ്ങളിലെ ഇടപാടുകളാണ് സിബിഐ പരിശോധിച്ചത്.
ആയിരം, അഞ്ഞൂറു രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ച ദിവസംവരെ ബാങ്കിന്റെ 54 ശാഖകളില്‍നിന്ന് 84 കോടിയും, ബാങ്കില്‍ 97 കോടി രൂപയുടെ നീക്കിയിരിപ്പുണ്ടായിരുന്നു. പിന്നീട് അംഗസംഘങ്ങള്‍ വഴി 85 കോടിയുമാണ് നിക്ഷേപമായി വന്നത്. ഈ നിക്ഷേപങ്ങളെല്ലാം കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചുള്ളവയാണ്. അതിന്റെ രേഖകളുണ്ടെന്നും ഭരണസമിതി പറഞ്ഞു.

കറന്‍സി നിരോധനത്തിന് പിന്നാലെ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന സംശയത്തില്‍ ബുധനാഴ്ചയാണ് സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും റെയ്ഡ് നടത്തിയത്. മലപ്പുറം ബ്രാഞ്ചില്‍ വന്‍തോതില്‍ കള്ളപ്പണം കണ്ടെത്തിയതായ വാര്‍ത്തയും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു.
നിക്ഷേപങ്ങളില്‍ സംശയം പ്രകടപ്പിച്ച ഉദ്യോഗസ്ഥര്‍ ചില സംഘങ്ങളുടെ പ്രതിനിധികളെ ജില്ലാ ബാങ്കിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്തു. കെവൈസി മാനദണ്ഡം പാലിക്കാത്ത നിക്ഷേപങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. ധനകാര്യ ഇന്റലിജന്‍സ് വിഭാഗത്തിനു കൈമാറുന്ന നിക്ഷേപങ്ങളുടെ കണക്കും ബാങ്കുകളിലെ കണക്കും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ എന്നും പരിശോധിച്ചിരുന്നു.












Click it and Unblock the Notifications