ശബരിമലയിലെ പുതിയ സ്വർണക്കൊടിമരത്തിന് കേടുപാട്!! രാസപദാർഥം ഉപയോഗിച്ച് കേടു വരുത്തി!! പിന്നിൽ ?

  • Posted By:
Subscribe to Oneindia Malayalam

ശബരിമല: ശബരിമല സന്നിധാനത്ത് സ്ഥാപിച്ച പുതിയ സ്വർണക്കൊടിമരത്തിന് കേടുപാട് കണ്ടെത്തി. പഞ്ചവര്‍ഗത്തറയിലാണ് കേടുപാട് കണ്ടെത്തിയിരിക്കുന്നത്.സ്വർണ കൊടിമരം പ്രതിഷ്ഠിച്ചതിന് ശേഷമാണ് കേടുപാടുകൾ കണ്ടെത്തിയത്. കൊടിമരത്തിന്റെ ഒരു ഭാഗത്ത് നിറം മാറ്റം കണ്ടെത്തി. രാസ വസ്തു ഉപയോഗിച്ച് കേടുപാട് വരുത്തി എന്നാണ് കരുതുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളിൽ മൂന്നു പേർ രാസ പദാർഥം ഒഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നാല്പതിനും അമ്പതിനും ഇടയിൽ പ്രായമുളള മൂന്നുപേർ കുപ്പിയിൽ നിന്ന് എന്തോ കൊടിമരത്തിലേക്ക് ഒഴിക്കുന്നക‌തായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

sabarimala

ഉച്ചയോടെയാണ് കൊടിമര പ്രതിഷ്ഠ പൂർത്തിയായത്. ഇത് ദർശിക്കുന്നതിനായി നിരവധി ഭക്ത ജനങ്ങൾ തന്നെ ഉണ്ടായിരുന്നു. പ്രതിഷ്ഠയ്ക്ക് ശേഷം ഉച്ചപൂജ കഴിഞ്ഞാണ് കേടുപാട് കണ്ടെത്തിയത്. തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്. ഉടൻ തന്നെ ഇക്കാര്യം ഉന്നതരെ അറിയിക്കുകയായിരുന്നു. ഒന്നരവരെ പോലീസും മറ്റ് ഉന്നതരും കൊടിമരത്തിന് സമീപം ഉണ്ടായിരുന്നു. ഒന്നരയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായിരിക്കുന്നതെന്നാണ് സംശയിക്കുന്നത്.

സംഭവം ഗൗരവതരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. സംഭവത്തിനു പിന്നിൽ കുടിപ്പകയാണെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. നിർമാണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കുടിപ്പകയാണ് കാരണമെന്നാണ് സംശയിക്കുന്നത്.

English summary
problem in sabarimala new golden mast installation.
Please Wait while comments are loading...