കാരണവര്‍ സംഗമം നവ്യാനുഭവമായി; പുതു തലമുറ മറവി രോഗത്തിന്റെ പിടിയില്‍ - പ്രൊഫ കല്‍പറ്റ നാരായണന്‍
വടകര: ശാസ്ത്ര കണ്ടുപിടുത്തങ്ങളിലൂടെ നിത്യ ജീവതം സുഗമമാവുമ്പോള്‍
മനുഷ്യന് മറവി രോഗം വര്‍ധിക്കുകയാണെന്ന് സാഹിത്യകാരനും നിരൂപകനുമായ
പ്രൊഫ കല്‍പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു. കയ്യിലുള്ള മൊബൈല്‍ ഫോണ്‍
നഷ്ടപ്പെട്ടുപോയാല്‍ ശേഖരിച്ചു വെച്ച വിവരങ്ങളെല്ലാം നഷ്ടപ്പെട്ടു
പോകുന്നു.
വിവരങ്ങള്‍ ശേഖരിച്ചു വെക്കാനുള്ള ഉപകരണങ്ങളുടെ കണ്ടു പിടുത്തത്തിലൂടെ മനുഷ്യന്‍ തലച്ചോര്‍ ഉപയോഗിക്കുന്നത് വളരെ കുറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മയ്യന്നൂര്‍ മഠത്തില്‍ തറവാട്ടു മുറ്റത്ത് സംഘടിപ്പിച്ച കാരണവര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ് സമ്പാദനം താത്കാലിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയും പഠനം പരീക്ഷക്ക് മാര്‍ക്ക് നേടാന്‍
മാത്രമായും വിദ്യാര്‍ത്ഥി കേവലം പരീക്ഷാര്‍ത്ഥിയായും ചുരുങ്ങിയിരിക്കുന്നു. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ കവിതകള്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പിക്കരുതെന്ന് പറഞ്ഞത് ഈ സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

മയ്യന്നൂരില്‍ സംഘടിപ്പിച്ച കാരണവര്‍ സംഗമം കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു
വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മോഹനന്‍ ചടങ്ങില്‍
അധ്യക്ഷത വഹിച്ചു. എംജെ ഖത്തര്‍ ചാപ്റ്റര്‍ വര്‍ക്കിംഗ് പ്രസിഡണ്ട്
യൂസുഫ് മലയില്‍ പരിപാടി വിശദീകരിച്ചു. എം.സി വടകര മുഖ്യ പ്രഭാഷണം നടത്തി. ബികെ തിരുവോത്ത്, ആര്‍ യൂസുഫ് ഹാജി, ഫെബിന സാലിം, ഇബ്രാഹിം പുത്തലത്ത്, തയ്യില്‍ കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു വരയാലില്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന കാരണവര്‍ സംഗമത്തില്‍ പഴയ തലമുറയില്‍പ്പെട്ടവര്‍
ഓര്‍മ്മകള്‍ പങ്കുവെച്ചു. പഴയ തലമുറയിലെ നൂറോളം പേര്‍ സംഗമത്തില്‍
പങ്കെടുത്തു. വില്യാപ്പള്ളി പഞ്ചായത്തിന്റെ ചരിത്രവും പാരമ്പര്യവും
ഉള്‍പ്പെടുത്തി വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഖത്തര്‍ ചാപ്റ്റര്‍ 'താളിയോല ഒരു വില്യാപ്പള്ളി വൃത്താന്തം' എന്ന പേരിലുള്ള ഗ്രന്ഥ രചനയുടെ വിവര ശേഖരണത്തിന്റെ ഭാഗമായാണ് കാരണവര്‍ സംഗമം സംഘടിപ്പിച്ചത്.












Click it and Unblock the Notifications