കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്‍വര്‍ എംഎല്‍എ സ്വന്തം ഉടമസ്ഥതയിലല്ലാത്ത ക്രഷര്‍ കാണിച്ച് പണം തട്ടിയതിന് തെളിവ്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: അന്‍വര്‍ എംഎല്‍എ സ്വന്തം ഉടമസ്ഥതയിലല്ലാത്ത ക്രഷര്‍ കാണിച്ച് പണം തട്ടിയതിന് പോലീസിന് തെളിവുകള്‍ ലഭിച്ചു. മറ്റൊരാളുടെ പേരില്‍ മംഗാലാപുരത്തുള്ള ക്രഷര്‍ യൂണിറ്റ് കാണിച്ചാണ് മലപ്പുറം പട്ടര്‍കടവ് സ്വദേശിയായ സലീമില്‍നിന്നും 50ലക്ഷം രൂപ തട്ടിയെടുത്തതിനാണു തെളിവുകള്‍ പോലീസിന് ലഭിച്ചതെന്നാണ് സൂചന. ഇതുസംബന്ധിച്ചു വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി പരാതിക്കാരനായ സലീം പറഞ്ഞു.

ചൂളൈമേട്ടിലെ ചായക്കടക്കാരനിൽ നിന്ന് ഗുണ്ട ബിനുവായ ബിന്നി പാപ്പച്ചൻ! റീഎൻട്രിക്ക് ഒരുങ്ങവെ കഷ്ടകാലം..
അന്‍വര്‍ എംഎല്‍എക്കെതിരെയുള്ള പരാതി അന്വേഷിക്കാന്‍ മംഗലാപുരത്ത് എത്തിയ പോലീസിന്റെ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ബിസിനസ്സില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പ്രവാസിയില്‍നിന്നും 50ലക്ഷംരൂപ തട്ടിയെന്ന പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെടാനും തെളിവുകള്‍ ശേഖരിക്കാനുമാണ് മഞ്ചേരി അഡീഷണല്‍ എസ്ഐ ഷാജിമോനും സംഘവും മംഗലാപുരത്തെത്തിയത്. കേസിന്റെ അന്വേഷണ ചുമതലയുള്ള മഞ്ചേരി സിഐ എന്‍ബി ഷൈജുവിന് മറ്റുചില കേസുകളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാലാണ് അഡീഷണല്‍ എസ്ഐയെ അന്വേഷണത്തിനായി അയച്ചത്.

crusher

അന്‍വര്‍ എംഎല്‍എ പണംവാങ്ങിക്കുന്നതിനായി പ്രവാസിക്ക് പരിചയപ്പെടുത്തിക്കൊടുത്ത മംഗാലാപുരത്തെ ക്രഷര്‍ യൂണിറ്റ്.

പോലീസ് ആദ്യം സന്ദര്‍ശിച്ചത് തട്ടിപ്പിന് ചൂണ്ടിക്കാട്ടിയ ക്രഷര്‍ യൂണിറ്റിലാണ്. ശേഷം പഞ്ചായത്ത്, വില്ലേജ് അധികൃതരുമായി ബന്ധപ്പെടുകയും ഇവയുടെ രേഖകള്‍ ആവശ്യപ്പെടുകയും ചെയ്തു. അതേ സമയം കേസുമായി ബന്ധപ്പെട്ട പരാതിക്കാരന്‍ പറഞ്ഞ ചിലകാര്യങ്ങളില്‍ വസ്തുതയുള്ളതായി പോലീസിന് ബോധ്യപ്പെട്ടതായാണ് സൂചന. പരാതിക്കാരനുമായി കരാര്‍ഒപ്പുവെക്കുന്ന സമയത്ത് ഈ ക്രഷര്‍ അന്‍വറിന്റെതായിരുന്നില്ലെന്നും പിന്നീട് ആരോപണം വന്നശേഷം അന്‍വര്‍ ഇവിടെത്തെ ചെറിയ സ്ഥലം മാത്രം വാങ്ങുകയായിരുന്നുവെന്നുമാണു പരാതിക്കാരനായ സലീം പറയുന്നത്.


കര്‍ണാടകയില്‍ ക്രഷര്‍ യൂണിറ്റില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീമിന്റെ പരാതിയിന്മേലുള്ള അന്വേഷണത്തിനായാണ് സംഘം മംഗലാപുരത്തെത്തിയത്.ഇത്തരമൊരു ക്രഷറര്‍ സ്ഥലത്തുണ്ടോ, ആരുടെ പേരിലാണ് ക്രഷറിന്റെ ഉടമാവകാശം തുടങ്ങിയ വിഷയങ്ങളില്‍ മംഗലാപുരത്തുളള ക്രഷര്‍ യൂണിറ്റ് പരിശോധിച്ച് പരാതിയുടെ നിജസ്ഥിതി അറിയാനാണ് പോലീസ് സംഘം പോയത്. ക്രഷര്‍ യൂണിറ്റിന്റെ മറ്റു രേഖകളും പോലീസ് പരിശോധിക്കും.

മംഗലാപുരം ബല്‍ത്തങ്ങാടി മലോടത്തുകാരയയിലെ കെഇ സ്‌റ്റോണ്‍ ക്രഷറും സ്ഥലവും തന്റേതാണെന്നു ചൂണ്ടിക്കാട്ടിയാണ് എംഎല്‍എ വ്യവസ്ഥയുണ്ടാക്കിയതെന്നും എന്നാല്‍ ബന്ധപ്പെട്ട സ്ഥലം ലീസില്‍ മറ്റാര്‍ക്കോ ഉടമപ്പെട്ടതാണെന്നും സലീം ആരോപിക്കുന്നു. അതേസമയം സ്ഥാപനത്തിന്റെ യഥാര്‍ഥ പേരു തുര്‍ക്കളാകെ ക്രഷറര്‍ എന്നാണെന്നും സലീം പറയുന്നു. പരാതിയുമായി ബന്ധപ്പെട്ടു സലീം നല്‍കിയ പണമിടപാട് രേഖകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.

English summary
proof got against PV Anwar MLA for cheating NRI for promising business partnership in crusher unit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X