അന്‍വര്‍ എംഎല്‍എയേയും മന്ത്രി കെടി ജലീലിനേയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം മലപ്പുറം ജില്ലാ സമ്മേളനം

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറത്തെ ഇടത് സ്വതന്ത്ര്യന്‍മാരായ എംഎല്‍എമാര്‍ക്കെതിരെയും മന്ത്രി കെടി ജലീലിനെതിരെയും സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. സിപിഎം മേല്‍വിലാസത്തില്‍ ജയിച്ചവര്‍ക്കെതിരായ ആക്ഷേപങ്ങള്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നുവെന്നാണ് വിമര്‍ശനം. സ്വതന്ത്ര എംഎല്‍എമാരെ പാര്‍ട്ടി നിയന്ത്രിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.

ദിലീപിനെ ബഹുദൂരം പിന്നിലാക്കി മഞ്ജു വാര്യര്‍.. പാർവ്വതിയെ കാണാനേ ഇല്ല.. പിണറായിയും കുമ്മനവും പിറകിൽ

പാര്‍ട്ടി ബന്ധമില്ലാത്ത പണച്ചാക്കുകളെ പിടിച്ചാണു മലപ്പുറത്ത് സ്ഥാനാര്‍ഥികളാക്കിയതെന്നു ഇടത് സ്വതന്ത്ര്യന്‍മാര്‍ മത്സരിച്ചപ്പോള്‍ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പി.വി. അന്‍വറിന്റെ നിയമ ലംഘനങ്ങള്‍ സംസഥാനത്താകെ പാര്‍ട്ടിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനം. മന്ത്രി കെ.ടി. ജലീല്‍, പി.വി. അന്‍വര്‍ വിഷയങ്ങള്‍ സമ്മേളനത്തില്‍ സജീവ ചര്‍ച്ചയാകുമെന്ന് നേരത്തെ പ്രതീക്ഷിക്കപ്പെട്ടതാണ്.

CPM Malappuram district secretary criticize Anwar MLA and KT Jaleel

സി.പി.എം മലപ്പുറം ജില്ലാ സമ്മേളനം പെരിന്തല്‍മണ്ണയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.


ഇടതു സ്വതന്ത്രനായി മല്‍സരിച്ചു ജയിച്ച് മന്ത്രിയായ കെ.ടി. ജലീല്‍ പാര്‍ട്ടിക്കതീതനായി പ്രവര്‍ത്തിക്കുന്നു, സിപിഎമ്മിനേക്കാള്‍ മുസ്ലിം ലീഗിനെ പരിഗണിക്കുന്നു തുടങ്ങിയ പരാതികളാണ് നിലവിലുള്ളത്. ഇതിന് പുറമെ താനൂരിലെ ഇടത് സ്വതന്ത്ര്യ എം.എല്‍.എയായ വി. അബ്ദുറഹിമാനെതിരെയും ചില പ്രതിനിധികള്‍ ആക്ഷേപമുന്നയിച്ചു. താനൂരും നിലമ്പൂരിലും ഇടത് സ്വതന്ത്ര്യന്‍മാരായി മത്സരിച്ച വി.അബ്ദുറഹിമാനും പി.വി അന്‍വറും യു.ഡി.എഫിന്റെ കുത്തക സീറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു.

16 ഏരിയാ കമ്മിറ്റികളില്‍ നിന്നുളള 294 പ്രതിനിധികളും 34 ജില്ല കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 328 അംഗങ്ങളാണ് ജില്ല സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് സ്വയം ഒഴിയാന്‍ തയാറാവാത്ത സാഹചര്യത്തില്‍ പി.പി. വാസുദേവന്‍ തന്നെ തുടരാനാണ് സാധ്യത. പി.പി. വാസുദേവന്‍ മാറി നില്‍ക്കുകയാണെങ്കില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ.എന്‍. മോഹന്‍ദാസ്, വി. ശശികുമാര്‍, കൂട്ടായി ബഷീര്‍, പി. നന്ദകുമാര്‍ തുടങ്ങിയ പേരുകളാണ് പകരം പരിഗണിക്കപ്പെടുക

ഇന്നലെയാണ് സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കമായത്. പ്രതിനിധികളും പഴയകാലപോരാളികളുടെയും ആവേശകരമായ സാന്നിധ്യത്തില്‍ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍മൂന്നു നാള്‍ നീളുന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.

കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാരണവ സ്ഥാനീയനായ മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദു കുട്ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ രക്താക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. പ്രതിനിധികളും നേതാക്കളും പുഷ്പാര്‍ച്ചന നടത്തി. സ്വാഗതസംഘം ട്രഷററും പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാനുമായ എം മുഹമ്മദ് സലിം സാഗതം പറഞ്ഞു. അറുപതാണ്ടായി സമരകേരളം കൊണ്ടാടുന്ന 'ബലി കുടീരങ്ങളെ'-,- 'സഖാക്കളെ മുന്നോട്ട്'- എന്നീ ഗാനങ്ങളുമായി സ്വാഗതഗാനമായി അലയടിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം സി ദിവാകരന്‍ രക്തസാക്ഷി പ്രമേയവും ജില്ലാ സെക്രട്ടറിയറ്റംഗം വി ശശികുമാര്‍ അനുേേശാചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളന നടത്തിപ്പിന് സഹായിക്കുന്ന വിവിധ കമ്മിറ്റികളിലേക്കുള്ള പാനല്‍ ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ അവതരിപ്പിച്ചു.

ഉദ്ഘാടന ചടങ്ങില്‍ ജില്ലാ സെക്രട്ടറിയറ്റംഗം ഇ എന്‍ മോഹന്‍ദാസ് താല്‍ക്കാലിക അധ്യക്ഷനായി. രക്തസാക്ഷി ബന്ധുക്കളും ഇഎംഎസിന്റെ കുടുംബാംഗങ്ങളും പാര്‍ടി സ്‌നേഹിതരും ഇടതുപക്ഷ സഹയാത്രികരും സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ വിശേഷവ്യക്തിത്വങ്ങളും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. 16 ഏരിയകളില്‍നിന്നായി തെരഞ്ഞെടുത്ത 294 പ്രതിനിധികളും 34 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉള്‍പെടെ 328 പ്രതിനിധികള്‍ മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, എ കെ ബാലന്‍, എളമരം കരീം സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം വി ഗോവിന്ദന്‍, ബേബി ജോണ്‍, ടി പി രാമകൃഷ്ണന്‍ ,മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ ഹംസ, പി കെ സൈനബ, പി നന്ദകുമാര്‍, എം സ്വരാജ് എംഎല്‍എ തുടങ്ങിയര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ഉദ്ഘാടനശേഷം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചക്കു ശേഷം പൊതുചര്‍ച്ച ആരംഭിച്ചു. ശനിയാഴ്ചയും പൊതു ചര്‍ച്ച തുടരും. വൈകിട്ട് ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുടെയും മറുപടി.

വെള്ളിയാഴ്ച വൈകിട്ട് മാറുന്ന കേരളവും മലപ്പുറത്തിന്റെ മനസും എന്ന വിഷയത്തില്‍ പടിപ്പുര സ്‌റ്റേഡിയത്തിലെ ഒഎന്‍വി നഗറില്‍ നടന്ന സെമിനാര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന സെമിനാര്‍ പി ബി അംഗം എംഎ ബേബി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറി, സംസ്ഥാന സമ്മേളന പ്രതിനിധികള്‍ എന്നിവരെയും തെരഞ്ഞെടുക്കും. സമാപനംകുറിച്ച് വൈകിട്ട് ചുവപ്പ് വളന്റിയര്‍ മാര്‍ച്ചും റാലിയും. തുടര്‍ന്ന് പടിപ്പുര സ്‌റ്റേഡിയത്തില്‍ ഫിഡല്‍ കാസ്‌ട്രോ നഗറില്‍ ചേരുന്ന ബഹുജനറാലി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
CPM Malappuram district secretary criticize Anwar MLA and KT Jaleel

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്