Get Updates
Get notified of breaking news, exclusive insights, and must-see stories!

സിൽവർ ലൈനെതിരായ പ്രതിഷേധം ദേശീയ സമരത്തിന് സമാനം: കൊടിക്കുന്നില്‍ സുരേഷ്

കേരളമൊന്നാകെ സിൽവർ ലൈൻ എന്ന പദ്ധതിക്കെതിരെ അണി നിരക്കുന്ന കാഴ്ച്ച ബ്രിട്ടീഷ് ഭരണത്തിനെതിരെ ആബാലവൃദ്ധം ജനങ്ങൾ ഒത്തുചേർന്ന ദേശീയ സമരത്തിന് സമാനമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. പരിസ്ഥിതി പ്രാധാന്യം ഉള്ള പ്രദേശങ്ങളിൽ കൂടി കടന്നുപോകുന്ന സിൽവർ ലൈൻ ബഫ്ഫർ സെൻസ് പോലും വകവെക്കാതെയാണ് കോന്നിയിലുൾപ്പെടെ ബഫർ സോണിലൂടെയാണ് കടന്നുപോകുന്നതെന്നും ഇ വിഷയത്തിൽ പോലും മന്ത്രിമാരും കെ റെയിൽ അധികാരികളും പരസ്പര വിരുദ്ധമായ വ്യാജ പ്രസ്‌താവനകളാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

കേരളമൊന്നാകെ സിൽവർ ലൈൻ എന്ന പദ്ധതിക്കെതിരെ അണി നിരക്കുന്ന കാഴ്ച്ച ബ്രിട്ടീഷ് ഭരണത്തിനെതിരെ ആബാലവൃദ്ധം ജനങ്ങൾ ഒത്തുചേർന്ന ദേശീയ സമരത്തിന് സമാനമായ പോരാട്ടമാണിത്. മാവേലിക്കര ലോക് സഭ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിക്ക് കല്ലിടാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥ സംഘം സ്ത്രീകളും കുട്ടികൾക്കും എതിരെ നടത്തിയത് സമാനതകൾ ഇല്ലാത്ത നായാട്ട് ആണ്.ഇത്തരം ക്രൂരതകൾ നടത്താൻ പൊലീസിലെ പേര് മറച്ചുവെച്ച് കാക്കിയിട്ടിറങ്ങിയ പാർട്ടി ഗുണ്ടകളെയാണ് സി പി എം ഗുണ്ടകളെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.

kodikunnil

സിൽവർ ലൈൻ സമരത്തിൽ തീവ്രവാദികളുണ്ടെന്ന മന്ത്രി സജി ചെറിയാന്റെ അഭിപ്രായം മനുഷ്യത്വത്തിന്റ കണികപോലുമില്ലാത്ത മാർക്സിസ്റ്റ് നവമാടമ്പിയുടെതാണെന്നും, സ്വന്തം കിടപ്പാടം കയ്യേറാൻ വരുന്ന കെ റെയിൽ പിണറായി പോലീസ് ഗുണ്ടാ സംഘങ്ങളോട്
ചെറുത്തുനിൽക്കുന്ന സാധാരണ മനുഷ്യരെ എന്നുമുതലാണ് സജി ചെറിയാൻ ഉൾപ്പെടെയുള്ള സി പി എം നേതാക്കൾ ഇത്ര വെറുപ്പോടെ കാണാൻ തുടങ്ങിയത്.
അടയാളക്കല്ല് ഊരിയാൽ വിവരമറിയും എന്നൊക്കെ ഭീഷണി മുഴക്കുന്ന സജി ചെറിയാൻ ഓർക്കണം, പിണറായി സർക്കാരിന്റെയും ഇടതു മുന്നണിയുടെ അടിസ്ഥാനം ഇളക്കിമാറ്റാൻ ശേഷിയുള്ള ഒരു വലിയ ജനതയ്ക്ക് മുൻപിലേക്കാണ് ഇത്തരം ഭീഷണികൾ സജി ചെറിയാൻ നടത്തുന്നത്.

Recommended Video

cmsvideo
    കേരളത്തിന് ശൈഖുൽ മശായിഖ് പിണറായി എന്ന ഇമാമുണ്ട്,CPIM നേതാവിന്റെ വൈറൽ പ്രസംഗം

    ജനങ്ങൾക്കു നേരെ കരിനിയമങ്ങൾ പ്രയോഗിച്ചു കൊണ്ട് അവരെ നിശ്ശബ്ദരാക്കാം എന്ന് പിണറായി സർക്കാർ കരുതിയാൽ ആ തെറ്റിദ്ധാരണ മാറ്റിയെടുക്കാൻ കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം മുന്നിട്ടിറങ്ങുമെന്നും അവർക്കുവേണ്ടി സമരമുഖത്ത് കോൺഗ്രസ് നിലകൊള്ളുമെന്നും ആവർത്തിക്കുന്നു. പരിസ്ഥിതി പ്രാധാന്യം ഉള്ള പ്രദേശങ്ങളിൽ കൂടി കടന്നുപോകുന്ന സിൽവർ ലൈൻ ബഫ്ഫർ സെൻസ് പോലും വകവെക്കാതെയാണ് കോന്നിയിലുൾപ്പെടെ ബഫർ സോണിലൂടെയാണ് കടന്നുപോകുന്നതെന്നും ഇ വിഷയത്തിൽ പോലും മന്ത്രിമാരും കെ റെയിൽ അധികാരികളും പരസ്പര വിരുദ്ധമായ വ്യാജ പ്രസ്‌താവനകളാണ് നടത്തുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+