ഇപി ജയരാജന് മൂന്നാഴ്ചത്തെ വിമാനയാത്രാ വിലക്ക്
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്. ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് നടപടി. അതേസമയം തനിക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിഷേധം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഇന്‍ഡിഗോ അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. റിട്ടയേര്‍ഡ് ജഡ്ജ് ആര്‍ ബസ്വാന അധ്യക്ഷനായ മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. ഇവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്നും ഇപി ജയരാജനില്‍ നിന്നും മൊഴിയെടുത്തിരുന്നു. അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി.

കഴിഞ്ഞ മാസം പതിമൂന്നിനാണ് കണ്ണൂര്‍- തിരുവനന്തപുരം വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിക്ക് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിക്ക് നേരെ മദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാരെ ഇപി ജയരാജന്‍ വിമാനത്തില്‍ വച്ച് തള്ളുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
ചിരിക്കോണിലെ സൗന്ദ്യരം...സാരിയില്‍ നാണത്തോടെ ലക്ഷ്മി നക്ഷത്ര
സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് നേതൃത്വത്തില്‍ യു ഡി എഫ് പ്രതിഷേധ സമരം സംഘടപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു ഇന്‍ഡിഗോ വിമാനത്തിലുണ്ടായത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധിച്ചത്.
മുഖ്യമന്ത്രിയ്‌ക്കൊപ്പം എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനുമുണ്ടായിരുന്നു. താന്‍ തള്ളി മാറ്റിയതിനാലാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ ആക്രമണത്തില്‍ നിന്ന് മുഖ്യമന്ത്രി രക്ഷപ്പെട്ടതെന്ന് പിന്നീട് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications