കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് റെയിൽവേ സ്ക്കൂൾ പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തം

  • By Desk
Google Oneindia Malayalam News

പാലക്കാട‌്: സംസ്ഥാനത്തെ ഏക റെയിൽവേ സ‌്കൂളും പൂട്ടുന്നെതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നാട്ടുക്കാർ ആക്ഷൻ കമ്മിറ്റി രുപീകരിച്ച്‌ പൂട്ടുന്നത്‌ ചെറുക്കാനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. ഹേമാംബിക നഗർ റെയിൽവേ കോളനിയിലെ റെയിൽവേ ഹയർസെക്കൻഡറി സ‌്കൂളാണ‌് പൂട്ടാനൊരുങ്ങുന്നത‌്.

സംസ്ഥാനത്തെ ഏക റെയിൽവേ സ‌്കൂളാണ‌് അടുത്ത അധ്യയന വർഷത്തോടെ ഇല്ലാതാകുന്നത‌്. ഇൗവർഷം മുതൽ പുതിയ കുട്ടികളെ പ്രവേശിപ്പിക്കേണ്ടെന്നു കാണിച്ച‌് സതേൺ റെയിൽവേ പ്രിൻസിപ്പൾ ചീഫ‌് പേഴ്‌സണൽ ഓഫീസർ സ‌്കൂളിന‌് നോട്ടീസ‌് നൽകി. റെയിൽവേക്ക‌് കനത്ത നഷ്ടമുണ്ടാക്കുന്ന‌ുവെന്ന‌് കാണിച്ചാണ‌് സതേൺ റെയിൽവേക്ക‌് കീഴിലെ വിദ്യാലയങ്ങൾ പൂട്ടാൻ ഒരുങ്ങുന്നത‌്. റെയിൽവേ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായാണ‌് ഈ നീക്കമെന്നും ആരോപണമുണ്ട‌്. പൂട്ടുന്ന സ‌്കൂളുകളിലെ അധ്യാപകർക്ക‌് അതേ റെയിൽവേ ഡിവിഷനിൽത്തന്നെ ജോലി ഉറപ്പാക്കുമെന്നാണ‌് നിലവിൽ ഇറങ്ങിയ സർക്കുലറിൽ പറയുന്നത‌്.

palakkadmap

പുതിയ പ്രവേശനനടപടിനിർത്തിവയ‌്ക്കാനും പിടിഎ യോഗം വിളിച്ചു ചേർത്ത‌് അടുത്ത അധ്യായനവർഷത്തിൽ നിലവിൽ ഇവിടെ പഠിക്കന്ന വിദ്യാർഥികളെ മറ്റ‌് സ‌്കൂളുകളിലേക്ക‌് മാറ്റാൻ രക്ഷിതാക്കളോ‌ട‌് ആവശ്യപ്പെടാനുമാണ‌് നോട്ടീസിൽ പറയുന്നത‌്. 2018‐ 19 വർഷത്തെപ്രവേശന നടപടി പുരോഗമിക്കുന്നതിനിടെയാണ‌് സ‌്കൂളിലേക്ക‌് നോട്ടീസ‌് എത്തുന്നത‌്. സതേൺ റെയിൽവേക്കുകീഴിലെ ഒമ്പത‌് സ‌്കൂളുകളും പൂട്ടാൻ നീക്കമുണ്ട‌്. 1958ൽ പ്രൈമറി സ‌്കൂളായാണ‌് പാലക്കാട‌് റെയിൽവേ ഹയർസെക്കൻഡറി സ‌്കൂൾ പ്രവർത്തനം ആരംഭിക്കുന്നത‌്. 1981 ൽ ഹൈസ‌്കൂളായും 2002 ൽ ഹയർസെക്കൻഡറിയായും ഉയർത്തി.

ഒന്നുമുതൽ പ്ലസ‌് ടു വരെ ക്ലാസുകളിലായി 420 കുട്ടികളുണ്ട‌്. ഈ അധ്യയന വർഷം പ്രവേശനത്തിന‌് അപേക്ഷിച്ചവരുടെ എണ്ണം 300 കവിഞ്ഞു. ഒന്നാം ക്ലാസിൽ മാത്രം 125 അപേക്ഷയാണ‌് ലഭിച്ചത‌്. റെയിൽവേ ജീവനക്കാരുടെ കുട്ടികൾക്ക‌് പുറമെ സമീപവാസികളുടെ കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട‌്. 23 അധ്യാപകരും സ‌്കൂളിലുണ്ട‌്. സ‌്കൂൾ നടത്തിപ്പ‌് നഷ‌്ടമാണെന്ന റെയിൽവേയുടെ വാദം തെറ്റാണെന്നാണ‌് രക്ഷിതാക്കൾ പറയുന്നത‌്. റെയിൽവേ ജീവനക്കാരുടെ മക്കൾക്ക‌് സൗജന്യ വിദ്യാഭ്യാസം നൽകുന്നുണ്ടെങ്കിലും മറ്റ‌് കുട്ടികൾ ഫീസ‌് നൽകിയാണ‌് പഠിക്കുന്നത‌്. ഒന്നുമുതൽ ആറുവരെ ക്ലാസുകളിലെ കുട്ടികൾക്ക‌് 3000രൂപയും ഏഴുമുതൽ പത്തുവരെയുള്ള കുട്ടികൾക്ക‌് 8000രൂപയും ഹയർസെക്കൻഡറിക്ക‌് 12,000 രൂപയും വാർഷിക ഫീസ‌് നൽകണം. റെയിൽ ജീവനക്കാരുടെ പത്ത‌് കുട്ടികൾക്ക‌്പ്രവേശനം നൽകുമ്പോൾ ആനുപാതികമായി പുറത്തുനിന്നുള്ള 20 കുട്ടികൾക്ക‌് പ്രവേശനം നൽകാം. രാജ്യത്തെ റെയിൽവേ സ‌്കൂളുകളിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമാണ‌് പാലക്കാട്ടുള്ളത‌്. കഴിഞ്ഞ നാല‌് വർഷമായി എ‌സ‌്എസ‌്എൽസി, പ്ലസ‌്ടു പരീക്ഷകളിൽ നൂറുശതമാനം വിജയം കൈവരിച്ചു. 2018ൽ മികച്ച വിദ്യാലയത്തിനുള്ള അവാർഡും പാലക്കാട‌് റെയിൽവേ സ‌്കൂൾ സ്വന്തമാക്കിയിരുന്നു.

സ‌്കൂൾ പൂട്ടാനൊരുങ്ങിയതോടെ രക്ഷിതാക്കളും വിദ്യാർഥികളും ആശങ്കയിലാണ‌്. വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കുന്ന നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവരാൻ ഒരുങ്ങുകയാണ‌് രക്ഷിതാക്കൾ. രക്ഷിതാക്കളും പ്രദേശവാസികളും ചേർന്ന‌് കർമസമിതിയും രൂപികരിച്ചു. സ‌്കൂൾ നിലവിലെ സ്ഥിതിയിൽ തുടരാൻ അനുവദിക്കുകയോ അല്ലെങ്കിൽ സമീപത്തെ കേന്ദ്രീയ വിദ്യാലയത്തിൽ ലയിപ്പിക്കുകയോ ചെയ്യണമെന്നാണ‌് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത‌്.

സതേൺ റെയിൽവേ മാത്രമാണ‌് നിലവിൽ സ‌്കൂൾ പൂട്ടൽ നടപടിയുമായി മുന്നോട്ട‌് പോകുന്നത‌്. നടപടി തുടർന്നാൽ പാലക്കാടിന‌് പുറമെ തമിഴ‌്നാട്ടിലെ തിരുച്ചിറപള്ളി, പേരമ്പൂ, ആറക്കോണം, ജോലാർപേട്ട‌്, വില്ലുപുരം, മധുര, ഈ റോഡ‌്, പോത്തന്നൂർ റെയിൽവേ സ‌്കൂളുകളും ഓർമയായി മാറും.

English summary
Protested the closing of railway school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X