Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം പിടിക്കാന്‍ ബിജെപിക്ക് മുസ്ലിങ്ങളും ക്രിസ്ത്യാനികളും വേണം; ശ്രീധരന്‍പ്പിള്ളയുടെ തന്ത്രം ഇങ്ങനെ

തിരുവനന്തപുരം: കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണായി നിയമിച്ചതിനെ തുടര്‍ന്ന് ഏറെ നാളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു സംസ്ഥാന ബിജെപി അധ്യക്ഷ പദവി. കൃഷ്ണദാസ് പക്ഷവും വി മുരളീധര പക്ഷവും ഗ്രൂപ്പ് നീക്കങ്ങള്‍ സജീവമാക്കിയതോടെ അധ്യക്ഷ പദിവയിലേക്ക് ആളെ കണ്ടെത്താന്‍ കേന്ദ്ര നേതൃത്വം നന്നായി പ്രയാസപ്പെട്ടു.

ഒരു ഘട്ടത്തില്‍ കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി വരുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ അഡ്വ പിഎസ് ശ്രീധരപ്പിള്ളനെ സംസ്ഥാനത്തെ ബിജെപി അധ്യക്ഷസ്ഥാനം എല്‍പ്പിക്കുകയായിരുന്നു. 2019 ലേ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്. ഇതിനായി വിവിധ മാര്‍ഗങ്ങളാണ് അദ്ദേഹം സ്വീകരിക്കാനൊരുങ്ങുന്നത്.

സൗമ്യന്‍

സൗമ്യന്‍

സംസ്ഥാനത്തെ മറ്റു ബിജെപി നേതാക്കളുടെ അത്ര തീവ്രനിലപാടുകരനല്ല ശ്രീധരന്‍പിള്ള എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ന്യൂനപക്ഷങ്ങളായ ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളുടെ നേതാക്കാള്‍ക്ക് ഒരുപോലെ പ്രിയങ്കരനാണ് ശ്രീധരന്‍പ്പിള്ള. ഇത് രണ്ടാം തവണയാണ് അദ്ദേഹം സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തുന്നത്.

അഭിഭാഷകന്‍

അഭിഭാഷകന്‍

ജന്മംകൊണ്ട് ചെങ്ങന്നൂര്‍ക്കാരനും കര്‍മ്മം കൊണ്ട് കോഴിക്കോട്ടുകാരനുമായ ശ്രീധരപ്പിള്ള ഹൈക്കോടതിയിലെ പേരെടുത്ത അഭിഭാഷകനുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലും അദ്ദേഹംതന്നെയായിരുന്നു സ്ഥാനാര്‍ത്ഥി.

വിഭാഗീയ

വിഭാഗീയ

ശ്രീധരന്‍പ്പിള്ളയെ അധ്യക്ഷനാക്കിയതില്‍ സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അനിഷ്ടങ്ങളുണ്ട്. എന്നിരുന്നാലും വിഭാഗീയ പ്രവണതകളെയൊക്കെ മറികടന്ന് ബിജെപിയുടെ സംഘടന ശക്തി സംസ്ഥാനത്ത് കെട്ടിപ്പടുക്കാണ് ശ്രീധരന്‍പ്പിള്ളയുടെ നീക്കം.

ന്യൂനപക്ഷങ്ങള്‍

ന്യൂനപക്ഷങ്ങള്‍

ന്യൂനപക്ഷങ്ങള്‍ക്ക് കാര്യമായ സ്വാധീനമുള്ള സംസ്ഥാനത്ത് മുസ്ലിം- ക്രൈസ്തവ വിഭാഗങ്ങളെക്കൂടി പാര്‍ട്ടിയിലേക്ക് അടുപ്പിക്കുക എന്നുള്ളതും അദ്ദേഹത്തിന്റെ ലക്ഷ്യമാണ്. ഈ വിഭാഗങ്ങള്‍ക്കിടയില്‍ തനിക്കുള്ള സ്വാധീനവും ജനകീയ മുഖവും ഈ നീക്കങ്ങളില്‍ സഹായകമവാവും എന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

കേരളത്തില്‍

കേരളത്തില്‍

കേരളത്തില്‍ ബിജെപിയ്ക്ക് ജയിക്കാന്‍ കഴിയുമെന്നാണ് ശ്രീധരന്‍പ്പിള്ള ഇന്ന് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. ന്യൂനപക്ഷങ്ങളെ അടക്കം ഒപ്പം നിര്‍ത്തി ആ ലക്ഷ്യത്തിലെത്താന്‍ കഴിയും. നിരവധി വെല്ലുവിളികള്‍ തനിക്ക് മുന്നിലുണ്ട് എന്നാല്‍ അതെല്ലാം തനിക്കും പാര്‍ട്ടിക്കും മറികടക്കാനാവുമെന്ന് ശ്രീധര്‍പ്പിള്ള പറഞ്ഞു

ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

മറ്റുപാര്‍ട്ടികളിലെ നിരവധി നേതാക്കളും അണികളും ബിജെപിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ട്. കേരളത്തിലെ ബിജെപിയിതര മുഖ്യധാര പാര്‍ട്ടികളിലെല്ലാം തികഞ്ഞ അനീതിയാണ് നടക്കുന്നത്. രാഷ്ട്രീയം അവസാനാപ്പിക്കാന്‍ തന്നെ പലനേതാക്കളും ആഗ്രഹിക്കുന്നു.

വലിയ വിജയം

വലിയ വിജയം

കേരളത്തില്‍ നിലവില്‍ ബിജെപിക്ക് 21 ലക്ഷം അംഗങ്ങളുണ്ട്. അവരുടെ കുടംബങ്ങളെ കൂടി പാര്‍ട്ടിയിലേക്ക് ചേര്‍ത്താല്‍ വലിയ വിജയം നേടാനാവും. മറ്റുപാര്‍ട്ടികളില്‍ ചവിട്ടിതാഴ്ത്തപ്പെട്ട പല നേതാക്കളും ബിജെപിയില്‍ എത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും ശ്രീധരന്‍പ്പിള്ള തിരുവനന്തപുരത്ത് പറഞ്ഞു.

ഗ്രൂപ്പിസമില്ല

ഗ്രൂപ്പിസമില്ല

വാര്‍ത്തകളില്‍ കാണുന്നത് പോലെ പാര്‍ട്ടിയില്‍ ഗ്രൂപ്പിസമില്ല. ബിജെപിക്കും എന്‍ഡിഎയ്ക്കും ഒപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ധാരാളം ആളുകള്‍ സംസ്ഥാനത്തുണ്ട്. അവരെ ഒരുമിപ്പിക്കാന്‍ ശ്രമിക്കും. 1980 ല്‍ പാര്‍ട്ടി സ്ഥാപിതമായത് മുതലുള്ള മുതിര്‍ന്ന നേതാക്കളുടെ ഉപദേശം സ്വീകരിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പിന്തുണ

പിന്തുണ

സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയില്‍ താന്‍ ഉണ്ടായിരുന്നില്ല. അമിത് ഷായുടേയും സംഘപരിവാറിന്റേയും പിന്തുണയോടെയാണ് താന്‍ സംസ്ഥാന അധ്യക്ഷനായത്. രാജ്യത്ത് കോണ്‍ഗ്രസ്സിന്റെ ദിശാബോധം നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+