കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്പി വേണുഗോപാലിനെതിരെ അന്വേഷണം വേണമെന്ന് പിടി തോമസ്

Google Oneindia Malayalam News

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ്പിക്കെതിരെ നടപടി വേണമെന്ന് പിടി തോമസ് എംഎല്‍എ. പോലീസ് കംപ്ലെയിന്‍റ് അതോറിറ്റി ചെയര്‍മാന് നല്‍കിയ കത്തിലാണ് എസ്പി വേണുഗോപാലിനെതിരെ നടപടി വേണമെന്ന് പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്കുമാറിന്‍റെ മരണത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം ഒട്ടും തൃപ്തികരമല്ലെന്നാണ് മാധ്യമവാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നത്. കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കുവാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത് എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്ന് പോലീസ് കംപ്ലെയിന്‍റ് അതോറിറ്റി ചെയര്‍മാന് അയച്ച കത്തില്‍ പിടി തോമസ് വ്യക്തമാക്കുന്നു.

<strong>മുസ്ലിംങ്ങളെ ആകര്‍ഷിക്കാന്‍ ആര്‍എസ്എസ് നീക്കം; ജില്ലകള്‍ തോറും മുസ്‍ലിം രാഷ്ട്രീയ മഞ്ച് സജീവമാകുന്നു</strong>മുസ്ലിംങ്ങളെ ആകര്‍ഷിക്കാന്‍ ആര്‍എസ്എസ് നീക്കം; ജില്ലകള്‍ തോറും മുസ്‍ലിം രാഷ്ട്രീയ മഞ്ച് സജീവമാകുന്നു

ആയതിനാല്‍ കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ്പി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും പങ്കിനെപ്പറ്റി സമഗ്രമായി അന്വേഷണം നടത്തി ഉചിതമായ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ വേണുഗോപാല്‍ ഇടുക്കി എസ്പിയായി ചുമതലയേറ്റ ശേഷം അദ്ദേഹം നടത്തിയ എല്ലാ നിയമവിരുദ്ധ ഇടപാടുകളെ സംബന്ധിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും നിരവധി മാധ്യമ വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും പിസി തോമസ് കത്തില്‍ വ്യക്തമാക്കുന്നു.

 photo

അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തോട് അനുബന്ധിച്ച് പൊലീസ് വാഹനങ്ങള്‍ ദുരുപയോഗം ചെയ്തത് സംബന്ധിച്ചും വനിതാ പൊലീസ് ഉള്‍പ്പെടെയുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് സംബന്ധിച്ചും അന്വേഷണം വേണം. ഇതിന് പുറമേ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറില്‍ ഒരു എസ്റ്റേറ്റിന്റെ തര്‍ക്കവുമായി ബന്ധപ്പെട്ട് എസ്.പി നടത്തിയ ഇടപെടലിനെക്കുറിച്ചും മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ന്യായമായ നടപടി സ്വീകരിക്കണമെന്നും കത്തില്‍ പിടി തോമസ് അഭ്യര്‍ത്ഥിക്കുന്നു.

<strong> പ്രതിസന്ധിയുടെ നടുക്കടലില്‍ കോണ്‍ഗ്രസിനെ തനിച്ചാക്കി രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്</strong> പ്രതിസന്ധിയുടെ നടുക്കടലില്‍ കോണ്‍ഗ്രസിനെ തനിച്ചാക്കി രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്

English summary
pt thomas gave complaint nedumkandam custody death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X