വാഹനം നിര്‍ത്തി കിടന്നുറങ്ങിയ അയ്യപ്പഭക്തരെ കൊള്ളയടിച്ചു; ചായ കുടിക്കാന്‍ പോലും പണമില്ലാതായ യാത്രികരെ നാട്ടുകാര്‍ രക്ഷിച്ചു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: രാത്രിയില്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട് കിടന്നുറങ്ങിയ അയ്യപ്പഭക്തരുടെ പണം അപഹരിക്കപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ പന്തീരാങ്കാവ് ബൈപ്പാസ് റോഡരികില്‍ വച്ചാണ് യാത്രികരുടെ പണവും മൊബൈലുകളും കൊള്ളയടിച്ചത്. കര്‍ണാടകയിലെ ഹൂബ്ലിയില്‍നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്നു സംഘം. 17 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

രാത്രി വൈകിയതോടെ ഇവര്‍ പന്തീരാങ്കാവില്‍ റോഡ് സൈഡില്‍ ഉറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാവരുടെയും പണം ഒറ്റ കവറിലാക്കി വാനിന്റെ കാബിനില്‍ സൂക്ഷിക്കുകയായിരുന്നു. കൈയിലുള്ളതും നേര്‍ച്ചയിടാന്‍ പലരും ഏല്‍പ്പിച്ചതും ഉള്‍പ്പെടെ 1,44,000 രൂപയാണ് കവറില്‍ ഉണ്ടായിരുന്നത് രാവിലെ ഉണര്‍ന്നപ്പോള്‍ വാനിന്റെ ഡോര്‍ തുറന്നത് ശ്രദ്ധയില്‍പ്പെട്ടു.

ayyappas

തുടര്‍ന്നുള്ള പരിേേശാധനയിലാണ് പണവും രണ്ട് മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞ്. സമീപത്തെ കടയുടെ സിസിടിവിയില്‍ മോഷണത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. നല്ലളം സിഐ കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഭക്ഷണത്തിനുപോലും പണമില്ലാതെ കുടുങ്ങിയ അയപ്പഭക്തരുടെ കാര്യം നാട്ടുകാര്‍ ഏറ്റെടുത്തു. അവര്‍ യാത്രാ ചെലവിവുള്ള പണം പിരിച്ചുനല്‍കി. ടി.വി മാധവന്‍, മേച്ചേരി പ്രകാശന്‍, മനോജ് കുറുങ്ങാടം, വിജിലേഷ്, എന്‍. ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Public helped the ayyappa devotees

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്