കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെച്ചൂരി വന്നിട്ടും വിഎസിന്റെ വിധിമാറിയില്ല! പരസ്യ ശാസന

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പാര്‍ട്ടിയുടെ സംസ്ഥാന, ദേശീയ നേതാക്കള്‍ മാറിയിട്ടും വിഎസ് അച്യുതാനന്ദന്റെ വിധിയ്ക്ക് മാത്രം മാറ്റമില്ലെന്ന് പറയേണ്ടിവരും. വിഎസിന്റെ ഏറ്റവും വേണ്ടപ്പെട്ട ദേശീയ നേതാവായ സീതാറാം യെച്ചൂരി ദേശീയ സെക്രട്ടറിയായിട്ടും ശാസന നേരിടേണ്ട വന്ന ഗതികേടിലാണ് അദ്ദേഹം ഇപ്പോള്‍.

കഴിഞ്ഞ ദിവസം പിണറായി വിജയനേയും പരകാശ് കാരാട്ടിനേും ലക്ഷ്യംവച്ച് വിഎസ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കാണ് ഇപ്പോഴത്തെ പാര്‍ട്ടി നടപടി. പോളിറ്റ് ബ്യൂറോ അദ്ദേഹത്തെ പരസ്യമായി ശാസിച്ച് പത്രക്കുറിപ്പ് പുറത്തിറക്കി.

വീണ്ടും ശാസന

വീണ്ടും ശാസന

പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസിനെ ശാസിക്കാത്ത പാര്‍ട്ടിയാണ്. ഇപ്പോള്‍ പഴയ നേതൃത്വത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് ശാസന.

പിണറായി

പിണറായി

പാര്‍ട്ടിയില്‍ പിണറായി വിജയന്‍ നേതൃസ്ഥാനത്തെത്തിയതിന് ശേഷമായിരുന്നു എല്‍ഡിഎഫിന്റെ ശിഥിലീകരണം തുടങ്ങിയത് എന്ന രീതിയില്‍ വിഎസ് കഴിഞ്ഞ ദിവസം ആക്ഷേപം ഉന്നയിച്ചിരുന്നു.

പിണറായിയുടെ വഴിയില്‍

പിണറായിയുടെ വഴിയില്‍

പുതിയ സംസ്ഥാന സെക്രട്ടറി പഴയ സെക്രട്ടറിയുടെ ചിന്താരീതികള്‍ പിന്തുടരുന്നുണ്ടോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിയ്ക്കുകയും ചെയ്തു.

ആര്‍എസ്പി

ആര്‍എസ്പി

ആര്‍എസ്പിയെ അകറ്റുകയല്ല, കൂടെ നിര്‍ത്തുകയാണ് വേണ്ടതെന്നും വിഎസ് പറഞ്ഞു. കൊടിയേരി ആര്‍എസ്പിയെക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങളെ ചെറുക്കുന്നതായരിരുന്നു വിഎസിന്റെ പ്രതികരണം.

എല്ലാം യെച്ചൂരിയെ കണ്ട്

എല്ലാം യെച്ചൂരിയെ കണ്ട്

സീതാറം യെച്ചൂരി ദേശീയ സെക്രട്ടറി ആയതിന്റെ ആവേശത്തിലായിരുന്നു വിഎസിന്റെ അഭിപ്രായ പ്രകടനങ്ങളെല്ലാം. ഘടകക്ഷികളെ സംബന്ധിച്ച സംസ്ഥാന നേതൃത്വത്തെ കേന്ദ്ര നേതൃത്വം ഇടപെട്ട് തിരുത്തുമെന്നും വിഎസ് പറഞ്ഞിരുന്നു.

 ഒടുവില്‍ പണികിട്ടി

ഒടുവില്‍ പണികിട്ടി

ഘടകക്ഷികളുടെ കാര്യത്തില്‍ കേരളത്തിലെ പാര്‍ട്ടി തീരുമാനിയ്ക്കും എന്നായിരുന്നു യെച്ചൂരി പിന്നീട് പ്രതികരിച്ചത്.

വസ്തുതാവിരുദ്ധം

വസ്തുതാവിരുദ്ധം

ഇപ്പോള്‍ വിഎസ് നടത്തിയ വിമര്‍ശനങ്ങള്‍ വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവും ആണെന്നാണ് പോളിറ്റ് ബ്യൂറോ വിലയിരുത്തിയത്. ഇത്തരം നടപടികള്‍ പാര്‍ട്ടിയ്ക്ക് ഗുണകരമല്ലെന്നും യോഗം വിലയിരുത്തി.

English summary
Public Mandate for VS Achuthanandan by CPM Polit Burea. Yesterday he criticised former leaders and state secretary in RSP issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X