വിടി ബല്‍റാമിന്റെ മടിയില്‍ 'പുള്ളിക്കാരി'.. നമുക്കൊന്ന് പ്രണയിച്ചാലോ.. വിവാദമായതോടെ പിന്‍വലിച്ചു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: എകെജിക്കെതിരായ വിടി ബല്‍റാമിന്റെ വിവാദ പരാമര്‍ശത്തോടെ പീഡോഫീലിയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ്. തന്നെക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ പ്രണയിച്ച എകെജി ബാലപീഡകനാണ് എന്നാണ് വിടി ബല്‍റാം ആരോപിച്ചത്. ഇതോടെ പീഡോഫീലിയയെ അനുകൂലിക്കുന്നവര്‍ തങ്ങളുടെ വാദത്തെ ന്യായീകരിക്കാന്‍ പുതിയ വിവാദം എടുത്ത് ഉപയോഗിക്കുന്ന സ്ഥിതി വരെയുണ്ടാകുന്നു.

ഗോപാല സേനയ്ക്ക് കീഴടങ്ങില്ല.. ചീമുട്ടയേറും കല്ലേറും കൊണ്ട് നായകനായി' വിടി ബൽറാം!

അതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു കാര്‍ട്ടൂണ്‍ ചിത്രം വൈറലായിത്തുടങ്ങിയത്. ബല്‍റാമിന്റെ മടിയില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്ന ചിത്രം. ഇത് ബാലപീഡകരെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്ന് വിമര്‍ശനം ഉയര്‍ന്നതോടെ കാര്‍ട്ടൂണിസ്റ്റിന് ചിത്രം പിന്‍വലിക്കേണ്ടതായി വന്നു.

പുള്ളിയുടുപ്പിട്ട പുള്ളിക്കാരി

പുള്ളിയുടുപ്പിട്ട പുള്ളിക്കാരി

സോഷ്യല്‍ മീഡിയയില്‍ സജീവമായവര്‍ക്ക് ഷാരോണ്‍ റാണി എന്ന വനിതാ കാര്‍ട്ടൂണിസ്റ്റിനേയും പുള്ളിക്കാരിയേയും പരിചയം കാണും. ഷാരോണിന്റെ കാര്‍ട്ടൂണ്‍ സീരിസ് കഥാപാത്രമാണ് ഈ പുള്ളിക്കാരി. പുള്ളിയുടുപ്പിട്ട ഒരു പെണ്‍കുട്ടിയുടെ കഥാപാത്രത്തിന്റെ പ്രതികരണങ്ങളായി സാമൂഹ്യവിഷയങ്ങളടക്കം അവതരിപ്പിക്കപ്പെട്ടതിന് സോഷ്യല്‍ മീഡിയയില്‍ നല്ല കയ്യടി കിട്ടാറുണ്ട്.

പുള്ളിക്കാരി വിവാദത്തിൽ

പുള്ളിക്കാരി വിവാദത്തിൽ

ബല്‍റാം വിഷയത്തില്‍ വരച്ച കാര്‍ട്ടൂണാണ് ഷാരോണ്‍ റാണിയേയും പുള്ളിക്കാരിയേയും വിവാദത്തിലാക്കിയത്. എകെജിക്കെതിരെ ബാലപീഡനാരോപണം ഉന്നയിച്ച വിടി ബല്‍റാമിനെയും പുള്ളിക്കാരിയേയും ഉള്‍പ്പെടുത്തിയുള്ളതാണ് വിവാദ കാര്‍ട്ടൂണ്‍. അതില്‍ പുള്ളിക്കാരി ബല്‍റാമിന്റെ മടിയില്‍ ഇരിക്കുകയാണ്.

ബാലപീഡനത്തെ അനുകൂലിക്കുന്നുവെന്ന്

ബാലപീഡനത്തെ അനുകൂലിക്കുന്നുവെന്ന്

നമുക്കൊന്ന് പ്രേമിച്ചാലോ എന്നാണ് പുള്ളിക്കാരി ബല്‍റാമിനോട് ചോദിക്കുന്നത്. ഇത് ബാലപീഡനത്തെ അനുകൂലിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നു വന്നു. പുള്ളിക്കാരി എന്ന കഥാപാത്രത്തിന് പ്രായമില്ല എന്നതടക്കമുള്ള വിശദീകരണങ്ങള്‍ ഷാരോണ്‍ നല്‍കുകയുണ്ടായി. മാത്രമല്ല താൻ പീഡോഫീലിയയെ അനുകൂലിക്കുന്ന ആളല്ലെന്നും ഷാരോൺ വ്യക്തമാക്കുന്നു.

പുള്ളിക്കാരി എന്തും ചെയ്യും

പുള്ളിക്കാരി എന്തും ചെയ്യും

പുള്ളിക്കാരി സിഗരറ്റു വലിക്കും, കഞ്ചാവ് വലിക്കും, ആസിഡ് അടിക്കും, മദ്യപിക്കും, കള്ളക്കടത്തും, കൊലപാതകവും ചെയ്യും, സ്നേഹിക്കും, കരയും ,ചിരിക്കും, കളരിയും കരാട്ടെയും പയറ്റും , ഫ്ലെർട്ട് ചെയ്യും, ലൈംഗിക ബന്ധത്തിൽ ഏർപ്പെടും . എന്തും ചെയ്യും, എന്തും പറയും. പുള്ളിക്കാരിക്ക് പ്രായമില്ല. അല്ലാതെ കുപ്പിപ്പാലും കുടിച്ചിരിക്കുന്ന കുട്ടിയല്ല. ഒരു കഥാപാത്രമാണ് എന്നാണ് ഷാരോണിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പ്.

കാർട്ടൂൺ പിൻവലിച്ചു

കാർട്ടൂൺ പിൻവലിച്ചു

എന്നാൽ ഫേസ്ബുക്ക് പേജിലും ഇൻബോക്സിലുമായി സൈബർ ആക്രമണം കടുത്തതോടെ ഷാരോൺ ആ കാർട്ടൂൺ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു.പുള്ളിക്കാരിയെ പിൻവലിക്കുകയാണ്. ആദ്യമായി. സദാചാര ആക്രമണം സഹിക്ക വയ്യ എന്നാണ് കാർട്ടൂൺ പിൻവലിച്ച് കൊണ്ട് ഷാരോൺ റാണി വ്യക്തമാക്കിയത്. അതേസമയം കാർട്ടൂൺ പിൻവലിക്കേണ്ട കാര്യമില്ലായിരുന്നു എന്ന് അഭിപ്രായപ്പെട്ടും നിരവധി പേർ രംഗത്തുണ്ട്.

ഹിറ്റാക്കി തന്നവർക്ക് നന്ദി

ഹിറ്റാക്കി തന്നവർക്ക് നന്ദി

ഈ നർമ്മം എന്ന് പറയുന്നത് ലോകത്ത് എല്ലാവർക്കും കിട്ടുന്ന ഒരു സിദ്ധിയല്ല. സമാന മനസുള്ളവർക്കു മാത്രം മനസിലാകുന്ന ഒരു പരമ രഹസ്യ കള്ളക്കടത്താണ് എന്നും ഷാരോൺ പറയുന്നു. ആകെ പത്തോ നൂറോ ലൈക് കിട്ടിക്കൊണ്ടിരുന്ന പുള്ളിക്കാരിയെ ഒറ്റരാത്രി കൊണ്ട് ഹിറ്റ് ആക്കി തന്ന സദാചാരക്കുരു വാഹിനികൾക്കും വാഹകന്മാർക്കും നന്ദി എന്നൊരു പോസ്റ്റും ഷാരോണിന്റെ വകയുണ്ട്.

കാർട്ടൂൺ പിൻവലിക്കുന്നതായി ഷാരോൺ റാണി

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
A Cartoon character called Pullikkari withdrawned after cyber attack

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്