നാദിര്‍ഷാ പണം നല്‍കിയോ? സുനി പറയുന്നത്... അപ്പോള്‍ മൊഴി, എല്ലാം പോലീസ് തിരക്കഥ?

  • Posted By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നു കോടതിയില്‍ ഹാജരാക്കി. സംശയത്തിന്റെ നിഴലിലുള്ള നാദിര്‍ഷായില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടോയെന്ന ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി സുനി നല്‍കിയില്ല.

അതേസമയം, നാദിര്‍ഷാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. നാദിര്‍ഷായോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നേരത്തേ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.

പണം വാങ്ങിയോ ?

പണം വാങ്ങിയോ ?

നാദിര്‍ഷാ തനിക്കു 25000 രൂപ നല്‍കിയെന്നായിരുന്നു പള്‍സര്‍ സുനി നേരത്തേ അന്വേഷണസംഘത്തിനു മൊഴി നല്‍കിയത്. തൊടുപുഴയില്‍ വച്ചായിരുന്നു സംഭവമെന്നും സുനി പറഞ്ഞിരുന്നു.

പോലീസ് എന്താണ് പറയുന്നത്

പോലീസ് എന്താണ് പറയുന്നത്

പോലീസ് എന്താണ് പറയുന്നതെന്നും എഴുതുന്നതെന്നും തനിക്കറിയില്ലെന്നാണ് സുനി മാധ്യമങ്ങളോട് പറഞ്ഞത്. അത് കഴിഞ്ഞിട്ടു പ്രതികരിക്കാമെന്നും സുനി വ്യക്തമാക്കി.

പോലീസിന്റെ തിരക്കഥ ?

പോലീസിന്റെ തിരക്കഥ ?

പോലീസ് എഴുതിയ തിരക്കഥ അനുസരിച്ചാണോ ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്ന സംശയം ബലപ്പെടുത്തുന്നതാണ് സുനിയുടെ വാക്കുകള്‍.

സുനി പറഞ്ഞത്

സുനി പറഞ്ഞത്

തൊടുപുഴയില്‍ വച്ച് നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷനെന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചു തനിക്ക് 25,000 രൂപ നല്‍കിയെന്നായിരുന്നു സുനിയുടെ മൊഴി.

നടി ആക്രമിക്കപ്പെടുന്നതിന് മുമ്പ്

നടി ആക്രമിക്കപ്പെടുന്നതിന് മുമ്പ്

കൊച്ചിയില്‍ വച്ച് നടി ആക്രമിക്കപ്പെടുന്നതിനു മുമ്പാണ് ഈ സംഭവമെന്നും സുനി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ദിലീപിന്റെ നിര്‍ദേശമനുസരിച്ച്

ദിലീപിന്റെ നിര്‍ദേശമനുസരിച്ച്

ദിലീപ് നിര്‍ദേശിച്ചത് അനുസരിച്ചാണ് നാദിര്‍ഷാ തനിക്കു പണം കൈമാറിയതെന്നും സുനി അന്വേഷണസംഘത്തോട് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

നിഷേധിച്ച് നാദിര്‍ഷാ

നിഷേധിച്ച് നാദിര്‍ഷാ

പള്‍സര്‍ സുനിയെ പോലീസ് നിര്‍ബന്ധിച്ച് തനിക്കെതിരേ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കുകയാണെന്നായിരുന്നു നാദിര്‍ഷായുടെ പ്രതികരണം. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.

റിമാന്‍ഡ് നീട്ടി

റിമാന്‍ഡ് നീട്ടി

പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി. സപ്തംബര്‍ 27 വരെ ഇയാള്‍ റിമാന്‍ഡില്‍ തുടരും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pulsar suni did not give answer about money recieved from Nadirsha

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്