കാവ്യ പറഞ്ഞത് നുണ!! സുനിക്ക് കാവ്യയുമായി അടുത്ത ബന്ധം? വിളിച്ചിരുന്നത് സുനിക്കുട്ടൻ എന്ന്....

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യയുമായും അടുത്ത ബന്ധം ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ. കാവ്യയും ദിലീപും ഒടുവിൽ ഒന്നിച്ച് അഭിനയിച്ച ചിത്രത്തിന്റെ ലൊക്കേഷനിലും സുനി എത്തിയിരുന്നതായി വിവരങ്ങളുണ്ട്. ഇവിടെ വച്ച് ദിലീപുമായും, കാവ്യയുമായും വളരെ അടുപ്പത്തോടെയാണ് സുനി പെരുമാറിയതെന്നാണ് വിവരം. മനോരമ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പൊട്ടിക്കരഞ്ഞ് കാവ്യ! കരച്ചിൽ കാര്യമാക്കാതെ പോലീസ്! ചോദിച്ചത് ദിലീപിന്റെ ആ രഹസ്യങ്ങൾ...

നടി ആക്രമിക്കപ്പെട്ട കേസിൽ ചൊവ്വാഴ്ച കാവ്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു. പൾസർ സുനിയെ മുൻ പരിചയമില്ലെന്നായിരുന്നു ചോദ്യം ചെയ്യലിൽ കാവ്യ നൽകിയ മൊഴി. എന്നാൽ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിൽ സുനി എത്തിയിരുന്നതായി പോലീസിന് നേരത്തെ വിവരങ്ങൾ ലഭിച്ചിരുന്നു.

ഷൂട്ടിങ് ലൊക്കേഷനിലും

ഷൂട്ടിങ് ലൊക്കേഷനിലും

കാവ്യയും ദിലീപും ഒന്നിച്ച് അഭിനയിച്ച അവസാന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലും സുനി എത്തിയതായാണ് വിവരം. നേരത്തെ തന്നെ ഇത് സംബന്ധിച്ച സൂചനകൾ ഉണ്ടായിരുന്നു. ഇവിടെ വച്ച് കാവ്യയ്ക്കും ദിലീപിനുമൊപ്പം സുനി ചിത്രങ്ങൾ എടുത്തതായും വിവരങ്ങൾ ഉണ്ടായിരുന്നു.

ഷൂട്ടിങ് നടന്നത് കൊല്ലത്ത്

ഷൂട്ടിങ് നടന്നത് കൊല്ലത്ത്

കൊല്ലത്തെ തേവലക്കരയിലായിരുന്നു ഷൂട്ടിങ് നടന്നത്. ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങൾ ലഭിച്ചാൽ അന്വേഷണത്തിൽ നിർണായകമാകും. ഈ ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെ പോലീസ് ചോദ്യം ചെയ്തേക്കും.

ജോർജേട്ടൻസ് പൂരം

ജോർജേട്ടൻസ് പൂരം

നേരത്തെ ദിലീപിന്റെ ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ സുനി എത്തിയിരുന്നു. ഇതിൻറെ ദൃശ്യങ്ങളായിരുന്നു അന്വേഷണത്തിൽ നിർണായകമായത്. സുനിയെ അറിയില്ലെന്ന ദിലീപിന്റെ മൊഴി ഇതോടെ പൊളിയുകയും ചെയ്തിരുന്നു. ഷൂട്ടിങ് നടന്ന ലൊക്കേഷനുകളിൽ ഉണ്ടായിരുന്നവരും സുനിയെ തിരിച്ചറിഞ്ഞിരുന്നു.

അടുത്ത പെരുമാറ്റം

അടുത്ത പെരുമാറ്റം

ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന വീട്ടിലെ അംഗങ്ങളോടും അയൽക്കാരോടുമെല്ലാം സുനി വളരെ നല്ല രീതിയിലായിരുന്നു പെരുമാറിയിരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

കാവ്യയുമായി അടുപ്പം

കാവ്യയുമായി അടുപ്പം

ലൊക്കേഷനിൽ വച്ച് കാവ്യയുമായി സുനി വളരെ അടുപ്പത്തോടെയായിരുന്നു പെരുമാറിയതെന്നാണ് വിവരങ്ങൾ. സുനിയെ ലൊക്കേഷനിലെ പലരും വിളിച്ചിരുന്നത് സുനിക്കുട്ടൻ എന്നായിരുന്നു വിവരങ്ങൾ.

തെളിവുകൾ ശേഖരിക്കുന്നു

തെളിവുകൾ ശേഖരിക്കുന്നു

ഇതു സംബന്ധിച്ച് അന്വേഷണ സംഘം സിനിമയുടെ ലൊക്കേഷനിലെ ചിത്രങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. തേവലക്കരയിലെത്തി തെളിവുകളും ശേഖരിക്കുന്നുണ്ട്.

കാവ്യ പറഞ്ഞത്

കാവ്യ പറഞ്ഞത്

അതേസമയം സുനിയെ മുൻപരിചയമില്ലെന്നാണ് കാവ്യ നൽകിയിരിക്കുന്ന മൊഴി. സുനി കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തിയിരുന്നതിന് പോലീസിന് തെളിവുകൾ ലഭിച്ചിരുന്നു. എന്നാൽ ഇതേ കുറിച്ച് ചോദിച്ചപ്പോൾ സുനി എത്തിയതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു കാവ്യയുടെ മൊഴി.

വീണ്ടും ചോദ്യം ചെയ്യൽ

വീണ്ടും ചോദ്യം ചെയ്യൽ

അന്വേഷണത്തിന്റെ ഭാഗമായി കാവ്യയെ വീണ്ടും ചോദ്യം ചെയ്തേക്കും. കാവ്യയുടെ മൊഴിയിൽ അന്വേഷണ സംഘം തൃപ്തരല്ലെന്നാണ് വിവരങ്ങൾ.

കാവ്യയുടെ അമ്മ

കാവ്യയുടെ അമ്മ

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടക്കത്തിൽ തന്നെ കാവ്യയുടെ അമ്മ ശ്യാമളയുടെ പേര് ഉയർന്ന് കേട്ടരുന്നു. ക്വട്ടേഷൻ നൽകിയെന്ന് പറയുന്ന മാഡം കാവ്യയുടെ അമ്മയാണെന്നായിരുന്നു വാർത്തകൾ. ഈ സാഹചര്യത്തിൽ കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.

Actress Abduction Case: Police Quiz Kavya Madhavan
അപ്പുണ്ണിയുടെ അറസ്റ്റ്

അപ്പുണ്ണിയുടെ അറസ്റ്റ്

ദിലീപിന്റെ മാനേജർ അപ്പുണ്ണി ഒളിവിൽ പോയത് അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്. കേസിൽ അപ്പുണ്ണി അറസ്റ്റിലാകേണ്ടത് നിർണായകമാണ്. ദിലീപിനെ മറ്റ് പ്രതികളുമായി ബന്ധിപ്പിക്കുന്ന കണ്ണി അപ്പുണ്ണിയാണ്.

English summary
pulsar suni was present in other dileep movie location also
Please Wait while comments are loading...