ദിലീപിന്റെ വാദം പൊളിയുന്നു..!! ജോര്‍ജേട്ടന്‍സ് പൂരം ലൊക്കേഷനില്‍ സുനി..! ദൃശ്യം പുറത്ത്..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവാകുമെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി ദിലീപിന്റെ ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ ചെന്നിരുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. മാതൃഭൂമി ന്യൂസാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന തൃശൂര്‍ നഗരത്തിലെ ഒരു പ്രധാന ക്ലബ്ബില്‍ ഇരുവരും ഒരേ സമയം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്ത് വിട്ടിരിക്കുന്നത്. ഇരുവരും തമ്മില്‍ കണ്ടിരുന്നോ, സംസാരിച്ചിരുന്നോ എന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

സിനിമാ ലൊക്കേഷനിൽ

സിനിമാ ലൊക്കേഷനിൽ

ദിലീപ് നായകനായ ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്നായിരുന്നു തൃശൂരിലെ ഈ ഹെല്‍ത്ത് ക്ലബ്ബ്. 2016 നവംബര്‍ 13നാണ് സുനി ഇവിടെ എത്തിയത്.

സെൽഫികൾ പോലീസിന്

സെൽഫികൾ പോലീസിന്

ക്ലബ്ബിലെ ജീവനക്കാര്‍ ദിലീപിനൊപ്പം എടുത്ത സെല്‍ഫികളിലാണ് പള്‍സര്‍ സുനിയേയും വ്യക്തമായി കാണാന്‍ സാധിക്കുന്നത്. ക്ലബ്ബിലെ ജീവനക്കാര്‍ അന്നെടുത്ത മുഴുവന്‍ ചിത്രങ്ങളും പോലീസ് പരിശോധിച്ചുവെന്നാണ് സൂചന.

ജീവനക്കാരുടെ മൊഴി

ജീവനക്കാരുടെ മൊഴി

കേസന്വേഷിക്കുന്ന സംഘം ക്ലബ്ബിലെ ജീവനക്കാരുടെ മൊഴി എടുത്തിട്ടുണ്ട്. അന്നത് പള്‍സര്‍ സുനി ആണെന്ന് ആര്‍ക്കും അറിയില്ലെന്നാണ് ജീവനക്കാര്‍ നല്‍കിയ മൊഴി. ഇവരില്‍ നിന്നും വീണ്ടും പോലീസ് മൊഴി എടുത്തേക്കും.

സിസിടിവി ദൃശ്യങ്ങൾ

സിസിടിവി ദൃശ്യങ്ങൾ

പള്‍സര്‍ സുനി ഉള്‍പ്പെട്ട സെല്‍ഫി എടുത്ത ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തതിനൊപ്പം ഈ ക്ലബ്ബിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഒരേ ടവർ ലൊക്കേഷൻ

ഒരേ ടവർ ലൊക്കേഷൻ

ആക്രമിക്കപ്പെട്ട നടി ഈ ഹെല്‍ത്ത് ക്ലബ്ബിലെ സ്ഥിരം സന്ദര്‍ശക ആയിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. നവംബര്‍ 13ന് ദിലീപും പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നതായി പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ചിത്രങ്ങള്‍ ലഭിച്ചിരിക്കുന്നത്.

സുനിയെ കണ്ടിട്ടില്ല

സുനിയെ കണ്ടിട്ടില്ല

ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ സുനി ഉണ്ടായിരുന്നുവെന്ന് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു എന്നാണറിയുന്നത്. സുനിയെ ഇതുവരെ കണ്ടിട്ട് പോലുമില്ല എന്നതാണ് ഇതുവരെയുള്ള ദിലീപിന്റെ നിലപാട്.

കത്തിൽ പറയുന്നത്

കത്തിൽ പറയുന്നത്

സുനി എഴുതിയതെന്ന് പറയപ്പെടുന്ന കത്തില്‍ സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ താന്‍ ആരോടും പറഞ്ഞിട്ടില്ല എന്ന് പരാമര്‍ശിച്ചിരുന്നു. ഇത് കേട്ടാല്‍ താനും സുനിയും തമ്മില്‍ വളരെക്കാലത്തെ അടുപ്പമുണ്ടെന്ന് സംശയിക്കപ്പെടും എന്നായിരുന്നു ദിലീപ് പ്രതികരിച്ചത്.

അറിയില്ലെന്ന് സംവിധായകൻ

അറിയില്ലെന്ന് സംവിധായകൻ

പള്‍സര്‍ സുനി ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്നതായി അറിയില്ലെന്ന് ജോര്‍ജേട്ടന്‍സ് പൂരം സംവിധായകന്‍ കെ ബിജു പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രൈവറായോ ലൊക്കേഷനിലെ മറ്റേതെങ്കിലും ജോലിക്കാരനായോ പള്‍സര്‍ സുനിയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ബിജു പറഞ്ഞു.

English summary
Pulsar Suni spotted at Dileep's film Location.
Please Wait while comments are loading...