കഥ പകുതി മാത്രമേ ആയുള്ളൂ!! സുനി പറഞ്ഞത് ഞെട്ടിക്കും!! പിന്നില്‍ കൂടുതല്‍ പേര്‍?

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ആഗസ്റ്റ് ഒന്നു വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയിരിക്കുന്നത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞ ശേഷം സുനിലിനെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇയാള്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച കോടതി വാദം കേള്‍ക്കും. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുനിലിന്റെ അഭിഭാഷകനായ അഡ്വ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നേരത്തേ കാക്കനാട് ജയിലില്‍ സുനിലിന്റെ സഹ തടവുകാരനായിരുന്ന വിപിന്‍ ലാലിനെ കസ്റ്റഡിയിലെടുക്കാനൊരുങ്ങുകയാണ് പോലീസ്. ജയിലില്‍ നിന്ന് ദിലീപിനുള്ള കത്ത് ഇയാളെക്കൊണ്ടാണ് സുനില്‍ എഴുതിച്ചതെന്നു നേരത്തേ വ്യക്തമായിരുന്നു.

ദിലീപിന് ഒന്നൊന്നായി നഷ്ടപ്പെടുന്നു!! ഡി സിനിമാസും കൈവിട്ടുപോയേക്കും!! ഇതാണ് കാരണം....

ഇരട്ടക്കൊലക്കേസ് പ്രതിയുടെ ജയില്‍ സന്ദര്‍ശനം...വന്നത് ദിലീപിനെ കാണാന്‍? ലക്ഷ്യം...അന്വേഷിക്കും!!

ആഗസ്റ്റ് ഒന്ന് വരെ റിമാന്‍ഡില്‍

ആഗസ്റ്റ് ഒന്ന് വരെ റിമാന്‍ഡില്‍

ആഗസ്റ്റ് ഒന്നു വരെ സുനിലിനെ റിമാന്‍ഡില്‍ വിടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സുനിലിനെയും കൂട്ടുപ്രതികളെയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

കഥ പകുതി ആയിട്ടേ ഉള്ളൂ

കഥ പകുതി ആയിട്ടേ ഉള്ളൂ

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുവന്നപ്പോള്‍ സുനില്‍ മാധ്യമപ്രവര്‍ത്തകരോട് ഒരു കാര്യം പറഞ്ഞു. കഥ പകുതി മാത്രമേ ആയിട്ടുള്ളൂവെന്നാണ് സുനി പറഞ്ഞത്.

ജാമ്യാപേക്ഷയില്‍ 20ന് വാദം കേള്‍ക്കും

ജാമ്യാപേക്ഷയില്‍ 20ന് വാദം കേള്‍ക്കും

സുനില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച കോടതി വാദം കേള്‍ക്കും. മറ്റു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു വേണ്ടിയാണ് വാദം കേള്‍ക്കുന്നത് നീട്ടിവച്ചത്.

രഹസ്യമൊഴി നല്‍കും

രഹസ്യമൊഴി നല്‍കും

കോടതിയില്‍ രഹസ്യ മൊഴി നല്‍കാന്‍ സുനില്‍ തീരുമാനിച്ചിട്ടുണ്ട്. പോലീസ് കസ്റ്റിയില്‍ നിന്നു ലഭിക്കുന്ന മൊഴിക്ക് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

അപേക്ഷ നല്‍കും

അപേക്ഷ നല്‍കും

രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു സുനില്‍ അപേക്ഷ നല്‍കാനൊരുങ്ങുകയാണ്. അടുത്ത ദിവസം തന്നെ അപേക്ഷ നല്‍കുമെന്ന് ഇയാളുടെ അഭിഭാഷകനായ ബി എ ആളൂര്‍ വ്യക്തമാക്കി.

സുനിലിനെതിരേ പുതിയ കേസ്

സുനിലിനെതിരേ പുതിയ കേസ്

അതിനിടെ സുനിലിനെതിരേ പുതിയൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച സംഭവത്തിലാണ് കേസെടുത്തത്. അന്നു സുനിലിനൊപ്പം അക്രമി സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിപിന്‍ദാസിനെ അറസ്റ്റ് ചെയ്യും

വിപിന്‍ദാസിനെ അറസ്റ്റ് ചെയ്യും

ജയിലില്‍ വച്ച് ദിലീപിന് കത്തെഴുതിയ വിപിന്‍ ദാസിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. സുനില്‍ തന്നെ ഭീഷണിപ്പെടുത്തിയാണ് കത്ത് എഴുതിച്ചതെന്ന് നേരത്തേ വിപിന്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. തൊഴില്‍ത്തട്ടിപ്പ് കേസിലെ പ്രതിയായ ഇയാള്‍ ഇപപോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്.

ഫോണ്‍ കൈമാറിയോ ?

ഫോണ്‍ കൈമാറിയോ ?

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ കൈമാറിയോയെന്ന ചോദ്യത്തിന് ആലുവയില്‍ കിടക്കുന്ന വിഐപിയോട് ചോദിക്കൂയെന്നായിരുന്നു സുനിലിന്റെ മറുപടി. സംഭവത്തിനു പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും വിഐപി പറയുമെന്ന് കോടതിയില്‍ നിനിന്നു പുറത്തേക്ക് വരവെ സുനില്‍ പറഞ്ഞു.

English summary
Sunil's remand extended till august 1.
Please Wait while comments are loading...