Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ വീട്ടില്‍ സീരിയല്‍ നടിയും സിനിമ നടിയും ഇല്ല, പോയത് ക്ഷണിച്ചിട്ടാണ്, എസ്ഐ പറയുന്നു

കൊച്ചി: സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ പിടികൂടുകയും പിന്നീട് സസ്‌പെന്‍ഷനിലാവുകയും ചെയ്ത പുത്തന്‍ കുരിശ് എസ്‌ഐ സജീവ് കുമാര്‍ വിശദീകരണവുമായി രംഗത്ത്. താന്‍ പോയ വീട്ടില്‍ ആര്‍ക്കും സിനിമയുമായോ സീരിയലുമായോ ബന്ധമില്ലെന്നും വീട്ടുകാരുടെ ക്ഷണം സ്വീകരിച്ചാണ് താന്‍ എത്തിയതെന്നും കഞ്ചാവ് കേസില്‍ താന്‍ അറസ്റ്റ് ചെയ്ത ചിലരാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും എസ്‌ഐ പറയുന്നു.

സംഭവ ദിവസം 7.45ഓടെയാണ് ആ വീട്ടിലെത്തിയതെന്ന് എസ്‌ഐ പറയുന്നു. ഉണ്ണിക്കൃഷ്ണന്‍ എന്നയാളും അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് പെണ്‍കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. തന്റെ ഭാരയയോട് പറഞ്ഞിട്ടാണ് ആ വീട്ടില്‍ പോയതെന്നും എസ്‌ഐ പറയുന്നു.

ആ വീട്ടിലാരും സിനിമയിലോ സീരിയലിലോ നാടകത്തിലോ അഭിനയിച്ചിട്ടില്ല. ഉണ്ണിക്കൃഷ്ണന്റെ മകളും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസിയ്ക്കുന്നത്. മകളുടെ സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവിന്റെ പക്കലാണ്. ഈ സ്വര്‍ണം തിരികെ കിട്ടാന്‍ മധ്യസ്ഥം വഹിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉണ്ണിക്കൃഷ്ണന്‍ തന്നെ സമീപിയ്ക്കുന്നത്.

Puthen Kurissu SI

ഹോട്ടലിലെ പാചകക്കാരനാണ് ഉണ്ണിക്കൃഷ്ണന്‍. പരാതി പ്രകാരം താന്‍ പലപ്രവാശ്യം മകളുടെ ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചു. ജൂണ്‍ 13ന് ഇരുകൂട്ടരോടും സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇതാണ് തനിയ്ക്ക് കുടുംബവുമായുള്ള ബന്ധം. കുടുംബം ക്ഷണിച്ചത് പ്രകാരംഭക്ഷണം കഴിയ്ക്കാനാണ് താന്‍ പോയതെന്നും എസ്‌ഐ.

കഞ്ചാവ് കേസില്‍ താന്‍ അറസ്റ്റ് ചെയ്ത രണ്ട് പേരാണ് വീടിന് പുറത്തിറങ്ങിയ തന്നെ പിടികൂടിയതും മറ്റുള്ള ആളുകളെ കൂട്ടി മര്‍ദ്ദിച്ചതെന്നും എസ്‌ഐ പറുന്നു. സ്ഥലത്തെത്തിയ ആളുകളിലേറെയും മദ്യലഹരിയിലായിരുന്നെന്നും എസ്‌ഐ പറയുന്നു.മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+