ഫഹദിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ച; അമലയേയും ഫഹദിനെയും ചൊവ്വാഴ്ച ചോദ്യം ചെയ്യും
പുതുച്ചേരിയിൽ വ്യാജ മേൽവിവാസത്തിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് കോടികൾ വെട്ടിച്ചെന്നതാണ് ഇവർക്കെതിരെയുള്ള കേസ്. ഇത് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: വാഹന രജിസ്ട്രേഷൻ തട്ടിപ്പുക്കേസിൽ നടൻ ഫഹദ് ഫാസിലിനേയും നടി അമലാ പോളിനേയും ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ഇതിനായി ഇരുവരേയും തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്താൻ നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ ഇതേ കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ അടുത്ത ദിവസം ചോദ്യം ചെയ്തേക്കും. പുതുച്ചേരിയിൽ വ്യാജ മേൽവിവാസത്തിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് കോടികൾ വെട്ടിച്ചെന്നതാണ് ഇവർക്കെതിരെയുള്ള കേസ്. ഇത് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

അതേസമയം വാഹന രജിസ്ട്രേഷൻ കേസിൽ നടൻ ഫഹദ്ഫാസിൽ കഴിഞ്ഞ ദിവസം മുൻകൂർ ജമ്യപോക്ഷ നൽകിയിരുന്നു. ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസയച്ചതിന്റെ പശ്ചാത്തലത്തിലാണ് താരം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

മുൻകൂർ ജാമ്യം കൊണ്ട് കാര്യമുണ്ടോ?
വാഹന രജിസ്ട്രേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ഫഹദ് ഫാസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. താരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് കോടതി പരിഗണിക്കുക. അതേസമയം താരത്തെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ചയാണ് ചോദ്യം ചെയ്യാനാരിക്കുന്നത്.

വീട്ടിലെത്തി നോട്ടീസ് നൽകി
അമലാപോളിനോടും ഫഹദിനോടും ഡിസംബർ 19 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്. ഫഹദ് ഫാസിലിന്റെയും അമലാ പോളിന്റെയും വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് നോട്ടീസ് കൈമാറിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് താരങ്ങള്‍ ഹാജരാകേണ്ടത്.

കോടികളുടെ തട്ടിപ്പ്
വ്യാജ മേൽവിവാസത്തിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് കോടികൾ വെട്ടിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള പോലീസിന്റെ കണ്ടെത്തൽ. അമല പോള്‍ ഒരു കോടിയിലേറെ വില വരുന്ന എസ് ക്ലാസ് ബെന്‍സ് കാറാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഫഹദ് ഫാസില്‍ 70 ലക്ഷം രൂപ വിലവരുന്ന ഇ ക്ലാസ് ബെന്‍സും. അമലയുടെ നടപടിയില്‍ നികുതിയിനത്തില്‍ 14 ലക്ഷം രൂപ സംസ്ഥാന ഖജനവിന് നഷ്ടമുണ്ടായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഫഹദ് നികുതി അടച്ചു
വ്യാജ മേൽ വിലാസത്തിൽ രജിസ്റ്റർ ചെയ്ത ബെൻസ് കാറിന് ഫഹദ് 17.68 കോടി രൂപ നികുതി അടച്ചിരുന്നു. അലപ്പുഴ ആർടി ഓഫീസിലാണ് താരം നികുതി അടച്ചത്. പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സംഭവം പുറത്തായതിനെ തുടര്‍ന്ന് നടന്‍ ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍പ്ലേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് നമ്പര്‍പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയത്.

മുൻകൂർ ജാമ്യം തേടി സുരോഷ് ഗോപിയും
ഫഹദിനെ കൂടാതെ സുരോഷ് ഗോപിയും മുൻകൂർ ജാമ്യത്തിനു വേണ്ടി കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയിലാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിനായുള്ള ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി ഉടന്‍ കോടതി പരിഗണിക്കുമെന്നാണ് സൂചന. സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വഴി ഖജനാവിന് ലഭിക്കേണ്ട വന്‍തുക നഷ്ടമായെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. വ്യാജരേഖയുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പ് സുരേഷ് ഗോപിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.












Click it and Unblock the Notifications