'അപ്പോ കരച്ചിൽ നടക്കട്ടേ.. ബൈ വെർച്ച്വൽ ലോകത്ത് നിന്ന്.. സ്വന്തം..' ഏഷ്യാനെറ്റ് ന്യൂസ് അവറിനെതിരെ പിവി അൻവർ

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിനെതിരെ വീണ്ടും വിമര്‍ശനവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. വ്യാജ വാര്‍ത്ത ആരോപണവും പിന്നാലെ കേസും ഏഷ്യാനെറ്റ് ഓഫീസിലെ റെയ്ഡും അടക്കമുളള വിഷയങ്ങളില്‍ ചാനല്‍ സംഘടിപ്പിച്ച ന്യൂസ് അവര്‍ ചര്‍ച്ചയ്ക്ക് എതിരെയാണ് പിവി അന്‍വര്‍ രംഗത്ത് വന്നിരിക്കുന്നത്. മാഫിയയെ തൊട്ടാല്‍ പൊള്ളുന്നതാണ് എന്നതായിരുന്നു ചര്‍ച്ചയുടെ തലക്കെട്ട്. ഷിബു ബേബി ജോണ്‍, എ ആസാദ് അടക്കമുളളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ന്യൂസ് അവര്‍ ചര്‍ച്ചയിലെ വാദങ്ങള്‍ക്കാണ് ഫേസ്ബുക്കിലൂടെ പിവി അന്‍വറിന്റെ മറുപടി. പിവി അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പ്: 'ഏഷ്യാനെറ്റ് ന്യൂസ് അവറുകാരോടുള്ള മറുപടിയുടെ രത്നചുരുക്കം: അവതാരകനോട്: മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള റിപ്പോർട്ടിനെതിരെയാണ് പി.വി.അൻവർ പരാതി കൊടുത്തതെന്ന് നിന്നോടാരാണ് പറഞ്ഞത്? വാർത്താ പരമ്പര എന്ന പേരിൽ, ഏഷ്യാനെറ്റ് ന്യൂസിന്റെ തന്നെ ഒരു സ്റ്റാഫിന്റെ മൈനറായ മകളെ ക്യാമറയുടെ മുന്നിൽ കൊണ്ടിരുത്തി, ആ കുട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെ"താൻ മയക്കുമരുന്നിന്റെ അടിമയാണ്, പീഡിപ്പിക്കപ്പെട്ടു, പത്തോളം പെൺകുട്ടികൾ ഇങ്ങനെ കെണിയിലകപ്പെട്ടിട്ടുണ്ട്" എന്ന് പറയിച്ച് വ്യാജ റിപ്പോർട്ട് തയ്യാറാക്കിയത് അന്വേഷിക്കണം എന്നാണ് പരാതി.

"സാങ്കേതികതയുടെ പേരും പറഞ്ഞ് കേസെടുത്തു" എന്ന് താൻ പറയുന്നത് കേട്ടു. അപ്പോൾ അതിൽ തന്നെ കാര്യം വ്യക്തമാണ്. സാങ്കേതികമായി പറ്റിയ പാളിച്ച എന്നാൽ" വ്യാജമായി സെറ്റിട്ട്, ഒരു മൈനർ പെൺകുട്ടിയെ വേഷം കെട്ടിച്ചിരുത്തി വ്യാജ വാർത്ത ചെയ്തു" എന്ന് അങ്ങ് സമ്മതിച്ചേക്ക്. അത്രയേ ഞങ്ങളും പറയുന്നുള്ളൂ. തെറ്റ് പറ്റിയിട്ടേ ഇല്ല എന്ന് സ്ഥാപിക്കാൻ നിന്റെ കൂട്ടുകാരൻ മിനിഞ്ഞാന്ന് കൗണ്ടർ സ്റ്റോറി ചെയ്തത് എന്തിനെന്നും കൂടി പറഞ്ഞേക്കേ.
ഇനി ഷിബു ബേബി ജോണിനോട്: എന്താണ് ഈ വിവാദത്തിന്റെ അടിസ്ഥാനം എന്ന് പോലും അറിയാത്ത ആളാണ് താങ്കൾ എന്ന് മനസ്സിലായി. താങ്കൾ പറഞ്ഞ"ആ അച്ചൻ", അതേ മകളെ പീഡിപ്പിച്ചു എന്ന പേരിൽ കുട്ടിയുടെ അമ്മ കൊടുത്ത പരാതിയിന്മേൽ മഹാരാഷ്ട്ര പോലീസ് എടുത്ത കേസിലെ പ്രതിയാണെന്നെങ്കിലും മിനിമം ഒന്ന് അറിഞ്ഞ് വയ്ക്ക്. അയാളെയാണ് സാക്ഷ്യം പറയാൻ വേണ്ടി ഈ നാടകകാരന്മാർ രംഗത്തിറക്കിയത്. പിന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയുടെ കാര്യം! ആർ.എസ്.പിയെ പോലെ എല്ലാ ഭൂഖണ്ഡങ്ങളിലും ശക്തമായ സാന്നിധ്യമാവാൻ എല്ലാവർക്കും പറ്റില്ലല്ലോ. ചവറയിലെ ജനങ്ങൾ പ്രബുദ്ധരാണ്.കൂടുതൽ ഒന്നും പറയുന്നില്ല.
ആസാദിനോട്: സാങ്കേതികതയാണ് ആസാദിന്റെയും പിടിവള്ളി.ആളെ വച്ച് നാടകം ചെയ്തതിൽ പ്രശ്നമില്ല,ആസാദിനെ സംബന്ധിച്ചിടത്തോളം അതിന്റെ ആശയത്തിനാണത്രേ പ്രസക്തി.! ആസാദിനോട് സിമ്പിളായി അതിന്റെ മറുപടി പറയാം. എന്റെ വാപ്പയുടെ പേരു പുത്തൻവീട്ടിൽ ഷൗക്കത്തലി എന്നാണ്. "വാപ്പയ്ക്കല്ല പ്രസക്തി,ആ സ്ഥാനത്തിനാണ്. അതോണ്ട് ആ സ്ഥാനം മാത്രം കണക്കിലെടുത്ത്,ആരേയും ചൂണ്ടി കാണിക്കാം"എന്നതാണ് ഇപ്പോൾ താൻ പറയുന്ന ലൈൻ. താൻ ആരേ വേണമെങ്കിലും ചൂണ്ടി കാണിച്ചോള്ളൂ. എന്നെ അതിന് കിട്ടില്ല. അത്ര തന്നെ. ഉള്ളത് പറയാമല്ലോ, ബാക്കി ചർച്ചയിൽ പങ്കെടുത്ത ആരേയും എനിക്ക് അറിയില്ല. അതോണ്ട് മറുപടിയും പറയുന്നില്ല. അപ്പോ കരച്ചിൽ നടക്കട്ടേ..ബൈ
വെർച്ച്വൽ ലോകത്ത് നിന്ന്.. സ്വന്തം പി.വി.അൻവർ (ഒപ്പ്)
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications