'ഞാനൊരു പാര്‍ട്ടി ഉണ്ടാക്കുന്നില്ല, കേരളത്തിലെ ജനങ്ങള്‍ പാര്‍ട്ടിയായി മാറിയാൽ ഒപ്പമുണ്ടാവും' പിവി അന്‍വര്‍
മലപ്പുറം: താൻ പുതിയ പാർട്ടി ഉണ്ടാക്കുന്നില്ലെന്ന് പി വി അൻവർ. കേരളത്തിലെ ജനങ്ങൾ പാർട്ടിയായി മാറിയാൽ അവർക്കൊപ്പം ഉണ്ടാവുമെന്നും അൻവർ പറഞ്ഞു. ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ താൻ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നും അൻവർ പറഞ്ഞു.
ഞാനൊരു പാർട്ടിയുണ്ടാക്കുന്നില്ല, പക്ഷേ കേരളത്തിലെ ജനങ്ങൾ ഒന്നായി ഒരുപാർട്ടിയായി മാറിയാൽ ആ കൂട്ടത്തിൽ ഞാനും ഉണ്ടാവും. ഞാനായിട്ട് ഒരു പാർട്ടിയുണ്ടാക്കുന്നില്ല, പക്ഷേ കേരളത്തിലെ ജനങ്ങൾ ഒരു പാർട്ടിയായി മാറിയാൽ അതിന്റെ ബാക്കിൽ ഞാനും ഉണ്ടാവും. അത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ഒറ്റക്കാര്യം നിങ്ങൾ മനസ്സിലാക്കിയാൽ മതി.

സത്യസന്ധമായി മനസ്സിലാക്കണം , എന്തിനാണ് ഞാനിത്ര റിസ്‌ക് എടുക്കുന്നത്. എനിക്കെന്ത് ലാഭം. ഇവരെ കൂടെ നിന്ന് ഈ നാട് മുഴുവൻ ശത്രുക്കളെയുണ്ടാക്കി ഞാൻ എൽ ഡി എഫിൽ ആകുമ്പോൾ. സകല മന്ത്രിമാരെയും നേതാക്കന്മാരേയും അരച്ചുതേച്ചു നിയമസഭയിൽ, പുറത്തും. ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഞാൻ ചെയ്തിട്ടില്ല. എന്റെ സ്വത്തും മുതലും സമ്പത്തും മുഴുവൻ കള്ളക്കേസുകൾ കൊടുത്തു, കോടതിയിൽ എത്തി ഓരോന്നോരോന്ന് ഊരിയെടുത്ത് പോരുകയാണ്, അദ്ദേഹം പറഞ്ഞു.
തന്നെ എം എൽ എ ആക്കിയവരാണ് ഈ നാട്ടിലെ മഹാഭൂരിപക്ഷം സഖാക്കളെന്നും രാപ്പകൽ അധ്വാനിച്ചവരാണ് താൻ മറക്കില്ലെന്നും അൻവർ പറഞ്ഞു. നിങ്ങൾ കാല് വെട്ടാൻ വന്നാലും ആ കാല് നിങ്ങൾ കൊണ്ടുപോയാലും ഞാൻ വീൽ ചെയറിൽ വരും. അത് കൊണ്ടൊന്നും പിന്തിരിയേണ്ടി വരുമെന്ന് ആരും കരുതേണ്ട എന്നും വെടിവെച്ചു കൊല്ലേണ്ടി വരുമെന്നും പറ്റുമെങ്കിൽ ചെയ്യെന്നും അദ്ദേഹം പറഞ്ഞു.
ജയിലിൽ പോകാൻ താൻ ഒരുങ്ങിനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താൻ ഓരോ ദിവസവും ഓരോ മണിക്കൂറും തയ്യാറെടുത്ത് നിൽക്കുതയാണെന്നും എന്തും നേരിടാൻ തയ്യാറാണെന്നും അൻവർ പറയുന്നു. താൻ വെടി കൊണ്ട് വീണേക്കാമെന്നും ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണമെന്നും അദ്ദേഹം പറഞ്ഞു.
എന്റെ സമ്പത്ത് മുഴുവൻ പോയി വരുമാനം മുഴുവൻ നിന്ന് ഈ പാർട്ടിക്ക് വേണ്ടി പോരാടിയിട്ടാണ്. 2016 വരെ അൻവറിന്റെ സ്ഥാപനങ്ങൾക്ക് കുഴപ്പമില്ല. 2010 ലും 12 ലും 13 ലും 14 ലും വരുമാന സ്ഥാപനങ്ങൾ, കള്ളക്കേസ് കൊടുക്കുക, പിന്നെ കോടതി തീരുമാനിക്കും. ഏഴ് കൊല്ലത്തിന് ശേഷമാണ് ഓരോന്നായി വിധിയായി വരുന്നത്. ആർക്ക് വേണ്ടിയാണ്, ഈ പാർട്ടിക്ക് വേണ്ടി, പ്രസ്ഥാനത്തിന് വേണ്ടി, അദ്ദേഹം പറഞ്ഞു. ഒരു പതിനഞ്ച് ദിവസത്തിനുള്ളിൽ ജനങ്ങൾ എന്താണ് പറയുന്നത് എന്ന് നോക്കി ഒരു തീരുമാനത്തിൽ എത്താമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications