കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ ലോകകപ്പിന് നാമക്കല്‍ അയച്ചത് 5 കോടി മുട്ടകള്‍; പക്ഷേ കേരളത്തിന് സാധിക്കില്ല; കാരണം

Google Oneindia Malayalam News

ലോകം ഖത്തർ ലോകകപ്പിന്റെ ആവേശത്തിലേക്ക് പ്രവേശിക്കുമ്പോൾ അഭിമാന നേട്ടവുമായി തമിഴ്നാട്ടിലെ നാമക്കൽ. ഫുട്ബോളിനെ നെഞ്ചേറ്റി ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ളവർ ഖത്തറിൽ എത്തുമ്പോൾ ഫുട്ബോൾ പ്രേമികൾക്ക് ഭക്ഷണം ഒരിക്കുന്നതിന് 5 കോടി കോഴി മുട്ടകളാണ് തമിഴ്നാട്ടിലെ നാമക്കൽ കോഴിഫാമുകളിൽ നിന്ന് കയറ്റുമതിക്കായി തയാറാകുന്നത്.

2 കോടി മുട്ടകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കയറ്റി അയച്ചത്. 2023 ജനുവരി വരെ മുട്ട കയറ്റുമതി തുടരും. ഇന്ത്യയിലെ കോഴിമുട്ടയുടെ കാലാവധി 6 മാസത്തിൽ നിന്ന് 3 മാസമായി കുറയ്ക്കാൻ തീരുമാനിച്ചതോടെ പ്രതിസന്ധിയിലായിരുന്ന കോഴിഫാം ഉടമകൾക്ക് ഇതോടെ ആശ്വസമായി. ഫുട്ബോൾ പ്രേമികൾക്ക് ഖത്തർ ലോകകപ്പ് നൽകുന്ന അതേ അവേശമാണ് കോഴി കർഷകർക്കും..

1

നേരത്തെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പക്ഷിപ്പനി ബാധിച്ചതോടെ യൂറോപ്യൻ രാജ്യങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ഇന്ത്യയിൽ നിന്നു മുട്ട വാങ്ങുന്നത് ​ഗൾഫ് രാജ്യങ്ങൾ കുറച്ചിരുന്നു. ലോകകപ്പ് അടുത്തെത്തിയതോടെ മുട്ട കയറ്റുമതിയിലെ മുൻനിര രാജ്യങ്ങളിലൊന്നായ തുർക്കി കഴിഞ്ഞ മാസം മുട്ടയുടെ വില രണ്ട് ഇരട്ടി വർധിപ്പിച്ചു. ഇതോടെയാണ് വീണ്ടും ഖത്തർ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യൻ വിപണിയെ ആശ്രയിക്കുന്നത്. യുഎസ്എ അടക്കമുള്ള വിപണികൾ വില കുറച്ചു നൽകുന്നതായും റിപ്പോർട്ടുകൾ ഉണ്ട്

2

2007-2008 വര്‍ഷങ്ങളില്‍ തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളായ ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ ഉള്‍പ്പെടെ 11 രാജ്യങ്ങളിലേക്കും ആഫ്രിക്ക, അഫ്ഗാന്‍ എന്നിവിടങ്ങളിലേക്കും 15 കോടി മുട്ടകള്‍ വരെ കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍ പെട്ടന്ന് കോഴിമുട്ടയുടെ കാലാവധി ആറ് മാസത്തില്‍ നിന്നും മൂന്ന് മാസമായി കുറച്ചതോടെ കയറ്റുമതി കുറയുകയും ഇതോടെ കോഴി ഫാം ഉടമകള്‍ പ്രതിസന്ധിയിലാവുകയും ചെയ്യ്യുക ആയിരുന്നു..

3

തമിഴ്നാട്ടിലെ നാമക്കല്ലിലെ നേട്ടം കേരളത്തിന് സ്വന്തമാക്കാൻ സാധിക്കില്ല. കേരളത്തിന് ആവശ്യമായ മുട്ട ഉല്‍പാദിപ്പിക്കപ്പെടുന്നത് തമിഴ്‌നാട്ടിലാണ്. ഉപഭോഗത്തിന്റെ വളരെ കുറവു മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ചെറുകിട ഹൈടെക് കോഴിവളര്‍ത്തൽ മാത്രമുള്ള കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള മുട്ടയുല്‍പാദനം വിപണനവും സാധിക്കില്ല. അതുകൊണ്ടു തന്നെയാണ് ഇവിടെ ലാഭകരമായി കോഴിവളര്‍ത്തല്‍ സാധിക്കാത്തത്. അതുകൊണ്ട് കോഴി വളർ‌ത്തൽ ലാഭമാക്കാൻ ബുദ്ധിമുട്ടേണ്ടി വരും.
ഒരു മുട്ട വളരെ തുച്ഛമായ ലാഭത്തിലാണ് അവര്‍ വില്‍ക്കുക. എന്നാല്‍, വലിയ ഉല്‍പാദനമുള്ളതിനാല്‍ നല്ല ലാഭം നേടാന്‍ കഴിയുന്നു. ഫാമിലെ ഭക്ഷണം നല്‍കലും മുട്ടശേഖരണവും വൃത്തിയാക്കലുമെല്ലാം വളരെ ചെറിയ അധ്വാനത്തില്‍ മാത്രം നടക്കുന്നു. അതുപോലെ കൂലിച്ചെലവും തീറ്റച്ചെലവും കുറവാണ്.

4

ആവശ്യത്തിന് ഭൂമിയില്ലാത്തും തൊഴിലാളികള്‍ ഇല്ലാത്തതും കേരളത്തില്‍ കോഴി വളര്‍ത്തലിന് ബുദ്ധിമുട്ടാകും. തമിഴ്‌നാട്ടിലൊക്കെ അമ്പതിനായിരം കോഴുകളെ വളര്‍ത്തന്നവരെയാണ് കോഴികര്‍ഷകര്‍ എന്നുപറയുന്നത്. എന്നാല്‍ കേരളത്തില്‍ ഇത് സാധ്യമല്ല. ഇതുപോലെ തന്നെ മുതല്‍മുടക്കിന്റെ പ്രശ്‌നം, തീറ്റയ്ക്ക് വേണ്ടിയുള്ള അസംസ്‌കൃത വസ്തുക്കള്‍ തമിഴ്‌നാട്ടില്‍ ലഭിക്കും. അവിടെത്തന്നെ ഉത്പാദിപ്പിക്കുന്നതുകൊണ്ട് എപ്പോഴൊക്കെയാണ് വിലകുറയുന്നത് കൂടുന്നത് എന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.

6

അതിനനുസരിച്ച് കോഴിത്തീറ്റ ശേഖരിച്ച് വെയ്ക്കാം..കേരളത്തില്‍ ആണെങ്കില്‍ കോഴിത്തീറ്റയ്ക്ക് അയല്‍ സംസ്ഥാനത്തെ ആശ്രയിക്കണം. വിലകൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് വാങ്ങാന്‍ സാധിക്കുകയില്ല. മറ്റൊരുകാരണം ഹ്യുമിഡിറ്റിയാണ്. ഹ്യുമിഡിറ്റി കാരണം പ്രൊഡക്ഷന്‍ പൊട്ടന്‍ഷ്യല്‍ ഉണ്ടാവില്ല..എന്നാണ് പാലക്കാട് തിരുവിഴാംകുന്ന് ഏവിയന്‍ റിസര്‍ച്ച് സ്റ്റേഷനിലെ ഡോ. എസ്.ഹരികൃഷ്ണന്‍ മനോരമന്യൂസിനോട് പറഞ്ഞത്.

English summary
Qatar FiFa world cup: namakakl export 5 crore eggs to Qatar FiFa world cup, here is the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X