തിരുവനന്തപുരത്ത് ക്വാറി അപകടം: 2 പേര്‍ മരിച്ചു, ചിലരുടെ നില ഗുരുതരം

 • Written By:
Subscribe to Oneindia Malayalam
cmsvideo
  പാറമടയില്‍ അപകടം: രണ്ട് മരണം

  തിരുവനന്തപുരം: തലസ്ഥാനത്ത് ക്വാറി അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. പാറശ്ശാല കുന്നത്തുകാലിലെ ക്വാറിയിലാണ് ദുരന്തമുണ്ടായത്. പാറയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് സൂചന. രാവിലെ ജോലി തുടങ്ങുന്നതിനു മുമ്പായിരുന്നു ഇത്. ജോലിക്കാരും വാഹനങ്ങളുമെല്ലാം താഴെനില്‍ക്കെ അവരുടെ മുകളിലേക്ക് പാറയുടെ ഭാഗം അടര്‍ന്നു വീഴുകയായിരുന്നു. വാഹനമോടിച്ചിരുന്ന തമിഴ്‌നാട് സേലം സ്വദേശിയായ സതീഷ്, മാലകുളങ്ങര സ്വദേശി ബിനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

  a

  രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസും ഫയര്‍ ഫോഴ്‌സുമെല്ലാം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

  2

  കോട്ടയ്ക്കല്‍ സ്വദേശിയായ അലോഷ്യസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടായ പാറമട. ഈ മേഖലകലില്‍ നിരവധി പാറമടകള്‍ ഇതുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്‌ക്കെതിരേ നാട്ടുകാര്‍ നേരത്തേ തന്നെ പരാതിയുമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇപ്പോള്‍ അപകടമുണ്ടായ ക്വാറിക്കെതിരേയും നേരത്തേ ഇവിടെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.

  അപകടം നടന്ന പാറമടയ്ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് കുന്നത്തുകാല്‍ പഞ്ചായത്ത് അറിയിച്ചു. ഈ പാറമടയ്ക്കു മാത്രമല്ല സമീപത്തെ മറ്റു പാറമടകള്‍ക്കും ലൈസന്‍സില്ലെന്ന് പഞ്ചായത്ത് പ്രസി‍ഡന്‍റ് അരുണ്‍ അറിയിച്ചു.

  English summary
  Quarry accident in trivandrum

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്