ആനക്കൊമ്പിൽ കുടുങ്ങാതെ മോഹൻലാൽ തത്ക്കാലം രക്ഷപ്പെട്ടു!! ത്വരിതാന്വേഷണം റദ്ദാക്കി!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ആനക്കൊമ്പ് കൈവശംവച്ച കേസിൽ നടൻ മോഹൻലാലിനും മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമെതിരായ ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമം നിലനിൽക്കാത്തതിനാൽ വിജിലൻസ് അന്വേഷണത്തിന് സാധ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മോഹൻലാലിനെതിരെയും തിരുവഞ്ചൂർരാധാകൃഷ്മനെതിരെയും മൂവാറ്റുപുഴ വിജിലൻസ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്. അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്നത് വിജിലൻസ് കോടതി തന്നെ കണ്ടെത്തിയതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം റദ്ദാക്കിയത്.

mohanlal

2012 ജൂണിൽ ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കണ്ടെത്തിയത്. നാല് ആനക്കൊമ്പുകളായിരുന്നു കണ്ടെത്തിയത്. കേസിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒന്നാം പ്രതിയും മോഹൻലാൽ ഏഴാം പ്രതിയുമാണ്. പത്തു പേർക്കെതിരെയാണ് കേസുള്ളത്.

ത്വരിതാന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മോഹൻലാൽ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം സംസ്ഥാന സർക്കാരാണ് വീട്ടിൽ ആനക്കൊമ്പ് സൂക്ഷിക്കാൻ തനിക്ക് അനുമതി നൽകിയതെന്നാണ് മോഹൻലാൽ കോടതിയെ അറിയിച്ചത്.

English summary
quick verification against mohanlal on ivory case cancelled
Please Wait while comments are loading...