പിടിക്കപ്പെടും മുമ്പ് സുനിയെ കൊല്ലാന്‍ ശ്രമിച്ചു!!! പിന്നില്‍...ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അപായപ്പെടുത്താന്‍ നീക്കം നടന്നതായി പോലീസ് കണ്ടെത്തി. സുനി തന്നെയാണ് ഇക്കാര്യം ജയിലിലെ തന്റെ സഹതടവുകാരോട് വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസ് കൂടാതെ 2011ല്‍ മറ്റൊര നടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസിലെയും പ്രതിയാണ് സുനി. ഈ കേസില്‍ സുനിയെ ഇപ്പോള്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അന്ന് സുനിക്കൊപ്പം ഗൂഡാലോചനയില്‍ പങ്കാളികളായ നാലു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ നടിയെ കൂടാതെ മറ്റൊരു യുവനടിയെയും സുനിയും സംഘവും ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

ദിലീപിന് തിങ്കളാഴ്ച വിധി ദിനം...രാവിലെ അത് സംഭവിച്ചേക്കും!! ആകാംക്ഷയോടെ കേരളം!!

സഹടതടവുകാരോട് പറഞ്ഞു

സഹടതടവുകാരോട് പറഞ്ഞു

തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന് സുനി തന്നെയാണ് ചില സഹതടവുകാരോട് വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച ശേഷം ഒഴിവില്‍പ്പോയപ്പോഴായിരുന്നു ഇതെന്നും സുനി ഇവരോട് പറഞ്ഞുവെന്നാണ് വിവരം.

ഗുണ്ടാസംഘങ്ങളുമായി വിജീഷിന്റെ അടുപ്പം

ഗുണ്ടാസംഘങ്ങളുമായി വിജീഷിന്റെ അടുപ്പം

നടിയെ ആക്രമിച്ച സംഭവത്തിലെ മറ്റൊരു പ്രതിയായ വിജീഷിന് തമിഴ്‌നാട്ടിലെ ഗുണ്ടാസംഘങ്ങളുമായുള്ള അടുപ്പമാണ് തന്നെ രക്ഷിച്ചതെന്ന് സുനില്‍ പറഞ്ഞു. അവര്‍ക്കു ലഭിച്ച ക്വട്ടേഷനെക്കുറിച്ച് വിജീഷിന് ചോര്‍ന്ന് കിട്ടുകയായിരുന്നുവെന്നും സുനി വെളിപ്പെടുത്തി.

കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ചു

കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ചു

തമിഴ്‌നാട്ടിലെ ഗുണ്ടാസംഘത്തിന് തങ്ങള്‍ക്കെതിരേ ക്വട്ടേഷനല്‍ നല്‍കിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് കേരളത്തിലെത്തി കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ചതെന്ന് സുനി സഹതടവുകാരോട് പറഞ്ഞു.

തെളിവ് ലഭിച്ചു

തെളിവ് ലഭിച്ചു

കേസില്‍ സുനിയെ പിടികൂടുന്നതിനു മുമ്പ് ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതേക്കുറിച്ചുള്ള തെളിവുകളും പോലീസിനു ലഭിച്ചതായാണ് സൂചന.

പ്രതീഷ് ചാക്കോയെ സമീപിച്ചത്

പ്രതീഷ് ചാക്കോയെ സമീപിച്ചത്

നടിയെ ആക്രമിച്ച ശേഷം പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സുനി അഭിഭാഷകനായ പ്രതീഷ് ചാക്കോയെ സമീപിച്ചിരുന്നു. നടിക്കെതിരേ ക്വട്ടേഷന്‍ നല്‍കിയവര്‍ തന്നെയാണ് തന്നോട് ഈ അഭിഭാഷകനെ സമീപിക്കാന്‍ നിര്‍ദേശിച്ചതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

അന്നു രാത്രി അവിടെയെത്തി

അന്നു രാത്രി അവിടെയെത്തി

ഫെബ്രുവരി 17ന് കുറ്റകൃത്യം നടന്ന ശേഷം പൊന്നുരുന്നിയിലുള്ള ഒരു വീടിന്റെ മതില്‍ സുനില്‍ ചാടിക്കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു.

ദിലീപിന്റെ കുടുംബവുമായി ബന്ധം

ദിലീപിന്റെ കുടുംബവുമായി ബന്ധം

സുനി മതില്‍ ചാടി കടന്ന വീടിന്റെ സമീപത്തു താമസിക്കുന്ന കുടുംബവുമായി ദീലിപിന്റെ കുടുംബാംഗത്തിന് അടുപ്പമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയാണ് സൂചന.

 23ന് കോടിതിയില്‍ കീഴടങ്ങി

23ന് കോടിതിയില്‍ കീഴടങ്ങി

ഫെബ്രുവരി 18ന് ഒളിവില്‍പ്പോയ സുനി 23നാണ് എറണാകുളത്തെ അഡി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇതിനു മുമ്പ് ആലപ്പുഴയിലും സുനിയും വിജീഷും എത്തിയെന്നും പോലീസിനു വിവരം ലഭിച്ചു.

ഗുണ്ടാസംഘം പിന്തുടര്‍ന്നു

ഗുണ്ടാസംഘം പിന്തുടര്‍ന്നു

കീഴടങ്ങാന്‍ എത്തുന്നതുവരെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഗുണ്ടാസംഘം സുനിയെ പിന്തുടര്‍ന്നിരുന്നു. ഇവരുടെയും കേരള പോലീസിന്റെയും കണ്ണ് വെടിച്ചാണ് സുനി കോടതിയില്‍ കീഴടങ്ങാനെത്തിയത്.

'Pulsar Suni Was Targeted By Gunda Group After Actress Abduction'
ദിലീപിന് കത്തെഴുതി

ദിലീപിന് കത്തെഴുതി

റിമാന്‍ഡില്‍ കഴിയുമ്പോഴാണ് വിജീഷിന്റെ കുടുംബത്തിന് പണത്തിന്റെ ആവശ്യമുണ്ടായതിനെ തുടര്‍ന്നു ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ട് സുനി ദിലീപിന് കത്തയച്ചത്. പണമാവശ്യപ്പെട്ട് നാദിര്‍ഷാ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെയും സുനി വിളിച്ചതായും സഹതതടവുകാരനായ ജിന്‍സണ്‍ മൊഴി നല്‍കിയിരുന്നു.

English summary
Quotation team tried to attack pulsar suni
Please Wait while comments are loading...