ഗണേഷിനെ പിള്ള തള്ളി; പുറത്താക്കണമെന്ന് ലീഗ്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ അഴിമതിക്കാരുടെ പേരുകള്‍ നിയമസഭയില്‍ വെളിപ്പെടുത്തിയ കെബി ഗണേഷ് കുമാര്‍ ഒറ്റപ്പെടുന്നു. ആര്‍ ബാലകൃഷ്ണ പിള്ള ഗണേഷിനെ തള്ളി രംഗത്ത് വന്നു. മുന്നണി മര്യാദ ലംഘിച്ച ഗണേഷിനെ പുറത്താക്കണം എന്ന ആവശ്യവുമായി മുസ്ലീം ലീഗും രംഗത്തെത്തിയിട്ടുണ്ട്.
അഴിമതി നടത്തുന്ന കാട്ടുപോത്തുകളുടെ കൂട്ടത്തില്‍ ഒരു മന്ത്രി കൂടി ഉണ്ടെന്നാണ് ഗണേഷ് പറഞ്ഞത്. നിയമസഭയില്‍ അക്കാര്യം പറയാന്‍ അനുവദിക്കാത്തതിനാല്‍ പത്രസമ്മേളനം നടത്തി പറയുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്. ഇതും ലീഗിനെ ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തുന്നത്.

മുന്നണി മര്യാദ പാലിക്കാത്ത നടപടിയാണ് ഗണേഷിന്റേതെന്ന് ആര്‍ ബാലകൃഷ്ണപിള്ള പ്രതികരിച്ചു. ഗണേഷിന്റെ നടപടിയില്‍ പാര്‍ട്ടിക്ക് ഒരു ഉത്തരവാദിത്തവും ഇല്ല. അഴിമതിക്കാരുടെ പേരുകള്‍ നിയമസഭയില്‍ വെളിപ്പെടുത്തരുതെന്ന് താന്‍ തന്നെ ഗണേഷിനോട് പറഞ്ഞിരുന്നുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
യാമിനി തങ്കച്ചി വിഷയത്തില്‍ പരസ്പരം പോരടിച്ച പിള്ള ഗണേഷും അടുത്തിടെയാണ് അടുപ്പത്തിലായത്. പുതിയ വിവാദം ബന്ധത്തില്‍ വീണ്ടും വിള്ളല്‍ വരുത്തിയേക്കും. ഗണേഷിനെതിരെ നടപടിയെടുക്കുന്ന കാര്യം പാര്‍ട്ടി ആലോചിക്കുമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഗണേഷിന്റെ നടപടിയില്‍ തൃപ്തനല്ല. അദ്ദേഹം കടുത്ത ദേഷ്യം പ്രകടിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications