ബ്ലാക്ക് മെയിലിങ്ങിന് വഴങ്ങിയെന്ന് ഉമ്മന്‍ ചാണ്ടി തന്നെ പറഞ്ഞു; അത് പിള്ളയല്ല... രാഷട്രീയക്കാരനല്ല?

  • By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: തന്നെ പലവട്ടം പലരും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി പറഞ്ഞത്. വളരെ അടുപ്പമുള്ളവര്‍ ആയിരുന്നു അവരില്‍ പലരും എന്നും പറഞ്ഞു. എന്നാല്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞ കാര്യങ്ങളില്‍ ഞെട്ടിപ്പിക്കുന്ന ഒന്നുണ്ടായിരുന്നു.

ഒരുതവണ താന്‍ ബ്ലാക്ക് മെയിലിങ്ങിന് വഴങ്ങി എന്നതായിരുന്നു അത്. എന്നാല്‍ ബ്ലാക്ക് മെയിലിങ്ങിന് വഴങ്ങിയിട്ട് എന്താണ് ഉമ്മന്‍ ചാണ്ടി ചെയ്തത് എന്ന കാര്യം മാത്രം പറഞ്ഞില്ല. ഏറെ അടുപ്പമുള്ള ആള്‍ തന്നെയാണ് ബ്ലാക്ക് മെയില്‍ ചെയ്തത് എന്ന സൂചന ഉമ്മന്‍ ചാണ്ടി നല്‍കുകയും ചെയ്തിരുന്നു.

ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തത് ആര്‍ ബാലകൃഷ്ണ പിള്ളയാണ് എന്ന രീതിയില്‍ മംഗളത്തില്‍ വാര്‍ത്ത വന്നത് ഇതിനിടയിലാണ്. എന്നാല്‍ പിള്ള തന്നെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ല എന്നാണ് ഉമ്മന്‍ ചാണ്ടി തന്നെ ഇപ്പോള്‍ പറയുന്നത്. പക്ഷേ, ബ്ലാക്ക് മെയിലിങ്ങിന് വിധേയനായത് എന്തിന്റെ പേരിലാണ് എന്ന കാര്യം വെളിപ്പെടുത്തേണ്ട ബാധ്യത ഉമ്മന്‍ ചാണ്ടിക്ക് തന്നെയാണ്.

ബ്ലാക്ക് മെയില്‍ സത്യം തന്നെ

ബ്ലാക്ക് മെയില്‍ സത്യം തന്നെ

ബ്ലാക്ക് മെയിലിങ്ങിന് വിധേയനായി എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതാണ് സത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. മുഖ്യ മന്ത്രിയായിരിക്കെ ആണ് അങ്ങനെ സംഭവിച്ചിട്ടുള്ളത് എങ്കില്‍ അത് ഗൗരവമായ കാര്യമാണ്. മറ്റാരും അല്ല, ഉമ്മന്‍ ചാണ്ടി തന്നെയാണ് ഇക്കാര്യം പറഞ്ഞത് എന്നും ശ്രദ്ധേയം.

അടുപ്പമുള്ളവര്‍

അടുപ്പമുള്ളവര്‍

ഏറെ അടുപ്പമുള്ളവര്‍ ആണ് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത് എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ അത് ആരൊക്കെയാണ് എന്ന കാര്യം വെളിപ്പെടുത്തേണ്ട ബാധ്യതയും ഉമ്മന്‍ ചാണ്ടിക്ക് തന്നെയാണ്. അക്കാര്യം വെളിപ്പെടുത്താന്‍ എന്തിനാണ് ഉമ്മന്‍ ചാണ്ടി ഭയക്കുന്നത് എന്ന ചോദ്യവും ഉയരും.

ബാലകൃഷ്ണ പിള്ള

ബാലകൃഷ്ണ പിള്ള

ആര്‍ ബാലകൃഷ്ണ പിള്ളയാണ് ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തത് എന്ന രീതിയില്‍ ആയിരുന്നു മംഗളം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഗണേഷ് കുമാറിന്റെ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ഇത് എന്നും മംഗളത്തില്‍ വാര്‍ത്ത വന്നു. സോളാര്‍ വിവാദത്തില്‍ പെടുത്തും എന്ന രീതിയില്‍ ആയിരുന്നു ബ്ലാക്ക് മെയിലിങ്ങ് എന്നും ആയിരുന്നു മംഗളത്തിലെ വാര്‍ത്തകളിലെ സൂചന.

ബാലകൃഷ്ണ പിള്ളയല്ലെന്ന്

ബാലകൃഷ്ണ പിള്ളയല്ലെന്ന്

എന്നാല്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തത് ബാലകൃഷ്ണ പിള്ളയല്ലെന്നാണ് ഉമ്മന്‍ ചാണ്ടി തന്നെ ഇപ്പോള്‍ വ്യക്തമാക്കുന്നത്. അത് ഒരു രാഷ്ട്രീയക്കാരന്‍ അല്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുന്നുണ്ട്. തന്നെ ബ്ലാക്ക് മെയില്‍ ചെയ്തത് ബാലകൃഷ്ണ പിള്ള ആണെന്ന ആരോപണം താന്‍ പൂര്‍ണമായും നിഷേധിക്കുന്നു എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വെളിപ്പെടുത്തും

വെളിപ്പെടുത്തും

ബാലകൃഷ്ണ പിള്ള അല്ലെങ്കില്‍ പിന്നെ ആരാണ് ആ ബ്ലാക്ക് മെയിലിങ് നടത്തിയത് എന്ന ചോദ്യം പിന്നീടും ഉയര്‍ന്നു. തന്നെ ബ്ലാക്ക് മെയില്‍ ചെയ്തത് ആരാണെന്ന കാര്യം പിന്നീട് വെളിപ്പെടുത്തും എന്നാണ് ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ പറയുന്നത്. ആളുടെ പേര് മാത്രം വെളിപ്പെടുത്തിയാല്‍ പോര, എന്ത് പറഞ്ഞാണ് ബ്ലാക്ക് മെയില്‍ ചെയ്തത് എന്നും അതിന്റെ പേരില്‍ എന്ത് ചെയ്തുകൊടുത്തു എന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കേണ്ടിവരും.

English summary
R Balakrishna Pillai didn't black mail me, says Oommen Chandy.
Please Wait while comments are loading...