• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മന്ത്രിസ്ഥാനം തെറിപ്പിച്ച പഞ്ചാബ് മോഡൽ പ്രസംഗം, അഴിമതി കേസിൽ ജയിലിൽ.. വിവാദങ്ങളുടെ നായകൻ

തിരുവനന്തപുരം; കേരള രാഷ്ട്രീയത്തിൽ വാഴ്ത്തപ്പെടുമ്പോൾ തന്നെ ഒരേ സമയം വിമർശനങ്ങൾ ഏറ്റുവാങ്ങിയ നേതാവായിരുന്നു ആർ ബാലകൃഷ്ണപ്പിള്ള. വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ 85 ൽ മന്ത്രിസ്ഥാനം വരെ നഷ്ടപ്പെട്ടിട്ടുണ്ട് ബാലകൃഷ്ണപിള്ളയ്ക്ക്. കരുണകാരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴായിരുന്നു വിവാദ പ്രസംഗം.

പഞ്ചാബിനെ പഞ്ചറാക്കി, ഡിസി പോയിന്റ് പട്ടികയില്‍ തലപ്പത്ത്, ചിത്രങ്ങൾ കാണാം

 വിവാദ പ്രസംഗം

വിവാദ പ്രസംഗം

എറണാകുളം രാജേന്ദ്ര മൈതാനിയില്‍ വെച്ച് കേരള കോൺഗ്രസ് ഗ്രൂപ്പുകളുടെ ലയനസമ്മേളനത്തിലായിരുന്നു പിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗം. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിനെ കുറിച്ചായിരുന്നു പിള്ള പ്രസംഗത്തിൽ കത്തികയറിയത്. കേരളത്തിന് അനുവദിച്ച ഫാക്ടറി പഞ്ചാബിലേക്ക് കൊണ്ട് പോയി. പഞ്ചാബിനെ പ്രീതിപ്പെടുത്താനാണ് രാജീവ് ഗാന്ധി അങ്ങനെ ചെയ്തത്. ഇത് കേരളത്തോടുള്ള അവഗണനയാണെന്നും പിള്ള പ്രസംഗിച്ചു.

 കലാപാഹ്വാനമെന്ന്

കലാപാഹ്വാനമെന്ന്

പഞ്ചാബിൽ നടക്കുന്നത് ഇവിടെയും ലഭിക്കണമെങ്കിൽ ഇവിടെയും ചോരയും നീരുമുള്ള യുവാക്കൾ രംഗത്തിറങ്ങണമെന്ന് പിള്ള പറഞ്ഞു. പഞ്ചാബിൽ ഖാലിസ്ഥാൻ വാദം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്തായിരുന്നു പിള്ളയുടെ പ്രസംഗം.

സംഭവം വിവാദമമായതോടെ പിള്ളയുടേത് മന്ത്രിയെന്ന നിലയിൽ സത്യപ്രതിജ്ഞാ ലംഘനമാണെന്നും രാജിവെയ്ക്കണമെന്നുമുള്ള ആവശ്യം ഉയർന്നു. തുടർന്ന് ഗത്യന്തരമില്ലാതെ കെ കരുണാകരൻ പിള്ളയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി. എന്നാൽ ഒരു വർഷം കഴിഞ്ഞ് വീണ്ടും അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.

 ശരിയായിരുന്നുവെന്ന്

ശരിയായിരുന്നുവെന്ന്

എന്നാൽ 2015 ൽ തന്‍റെ അന്നത്തെ പ്രസംഗം ശരിയായിരുന്നെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞിരുന്നു. തന്‍റെ മുദ്രാവാക്യത്തിനൊപ്പം പാർട്ടി നിന്നിരുന്നെങ്കിൽ സംസ്ഥാനം ഭരിക്കാവുന്ന നിലയിലേക്ക് കേരളാ കോൺഗ്രസ് മാറുമായിരുന്നുവെന്നായിരുന്നു പിള്ള പ്രതികരിച്ചത്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത നേരിടേണ്ടി വന്ന ആദ്യ നിയമസഭാംഗമെന്ന പേരും ആർ ബാലകൃഷ്ണയ്ക്ക് സ്വന്തം.

 കൂറുമാറ്റ നിരോധന നിയമം

കൂറുമാറ്റ നിരോധന നിയമം

യുഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ച് വന്ന് അതേ മുന്നണിയിൽ തുടർന്നതായിരുന്നു സംഭവം. യുഡിഎഫുമായി ഉടക്കി ജോസഫ് വിഭാഗം യുഡിഎഫ് വിട്ടെങ്കിലും മുന്നണി വിടാൻ ബാലകൃഷ്ണപിള്ള തയ്യാറായില്ല. തുടർന്നായിരുന്നു കൂറുമാറ്റ നിരോധന നിയമ പ്രകാരം 1990 ജനവരി 15 ന് ബാലകൃഷ്ണപിള്ളയെ സ്പീക്കർ അയോഗ്യനാക്കുന്നത്.

 അഴിമതികേസിൽ

അഴിമതികേസിൽ

അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ മന്ത്രിയും ബാലകൃഷ്ണപിള്ളയാണ്. 1982 ല്‍ ഇടമലയാര്‍ വൈദ്യുത പദ്ധതിയുടെ ടണലും ഷാഫ്റ്റും നിര്‍മിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നതായിരുന്നു കേസിനാസ്പദമായ ആരോപണം. തുടർന്ന് വിചാരണ കോടതി 1999 ൽ പിള്ളയേയും കേസിലെ മറ്റ് പ്രതികളേയും ശിക്ഷിച്ചു. അഞ്ച് വർഷത്തേക്കായിരുന്നു ശിക്ഷ. എന്നാൽ 2003 ഹൈക്കോടതി ഈ വിധി റദ്ദാക്കി.

cmsvideo
  കേരളം; കേരളാ കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു
   ജയിൽവാസം

  ജയിൽവാസം

  ഇതിനെതിരെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദൻ സുപ്രീം കോടതിയെ സമീപിച്ചു. തുടർന്ന് 2011 ഫെബ്രുവരിയിലാണ് സുപ്രീംകോടതി ഒരു വർഷത്തെ കഠിനതടവിനും 10,000രൂപ പിയും ശിക്ഷവിധിക്കുന്നത്. തുടർന്ന് കോടതിയിൽ കീഴടങ്ങിയ പിള്ള പൂജപ്പുര സെൻട്രെൽ ജയിലിലായിരുന്നു ജയിൽവാസം അനുഭവിച്ചത്. എന്നാൽ അതേ വർഷം കേരള പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാർക്കൊപ്പം ശിക്ഷായിളവ് നൽകി പിള്ള ജയിൽമോചിതനായി.

  സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ

  English summary
  R balakrishna pillai's political life and controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X