Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വയം വെളുപ്പിക്കാനിറങ്ങിയ സഖാക്കളോട്, രാഹുല്‍ ഗാന്ധിക്കെതിരായി സ്വര്‍ണം കടത്തിയ കേസൊന്നുമില്ല'

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിഷേധം രേഖപ്പെടത്തിയിരുന്നു.

ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമര്‍ച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

Rahul Mamkootathil mock CPM

എന്നാല്‍ ഇടതുപക്ഷ നേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തിയ സാഹചര്യത്തില്‍, ദേവികുളം എം എല്‍ എ എ രാജയെ കോടതി അയോഗ്യനാക്കിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മിണ്ടിയില്ലെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. കൂടാതെ പിണറായി വിജയനെതിരെ ഇ ഡി എത്തിയപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ലെന്ന ചര്‍ച്ചയും ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ സി പി എമ്മിനൈയും ഇടതുപക്ഷത്തെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇതിന് ഇടയില്‍ കൂടി സ്വയം വെളുപ്പിക്കുവാന്‍ ഇറങ്ങിയ സഖാക്കളോട് രണ്ട് കാര്യങ്ങള്‍ എന്ന് തുടങ്ങുന്ന കുറിപ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇക്കാര്യങ്ങള് ചൂണ്ടിക്കാട്ടുന്നത്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് തനിക്ക് അവകാശമില്ലാത്ത സംവരണാവകാശത്തില്‍ വ്യാജ രേഖ ചമച്ച് മത്സരിച്ചതിന്റെ പേരിലല്ല, മറിച്ച് മോദിയെയും മോദിയുടെയും ആര്‍ എസ് എസിന്റെയും ഫണ്ടര്‍മാരായ ക്രോണി ക്യാപിറ്റലിസ്റ്റുകളെ പേരെടുത്ത് വിമര്‍ശിച്ചതിന്റെ പേരിലാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരായി സ്വര്‍ണ്ണം കടത്തിയെന്നോ, സ്വര്‍ണ്ണം കടത്താന്‍ ഓഫീസ് സഹായം ചെയ്‌തെന്നോ, സ്വര്‍ണ്ണക്കടത്തു കാരിയെ വഴിവിട്ട് നിയമിച്ചുവെന്നോ കേസില്ലെന്നും രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് വൈറലാണ്. രാഹുലിന്റെ വാക്കുകളിലേക്ക്....

ഇതിന് ഇടയില്‍ കൂടി സ്വയം വെളുപ്പിക്കുവാന്‍ ഇറങ്ങിയ സഖാക്കളോട് രണ്ട് കാര്യങ്ങള്‍...

1) പിണറായിക്ക് എതിരെ ഇ ഡി വന്നപ്പോള്‍ കോണ്‍ഗ്രസ്സ് മിണ്ടിയില്ലത്രേ...
അതിന് കേന്ദ്ര ഏജന്‍സിയെ പ്രധാനമന്ത്രിക്ക് കത്തെഴുതി വിശ്വാസത്തോടെ വിളിച്ച് വരുത്തിയത് പിണറായി തന്നെ അല്ലേ?
മാത്രമല്ല രാഹുല്‍ ഗാന്ധിക്കെതിരായി സ്വര്‍ണ്ണം കടത്തിയെന്നോ, സ്വര്‍ണ്ണം കടത്താന്‍ ഓഫീസ് സഹായം ചെയ്‌തെന്നോ, സ്വര്‍ണ്ണക്കടത്തു കാരിയെ വഴിവിട്ട് നിയമിച്ചുവെന്നോ കേസില്ല കേട്ടോ !

2) ദേവികുളം എം എല്‍ എ രാജയെ അയോഗ്യനാക്കിയപ്പോള്‍ കോണ്‍ഗ്രസ്സ് മിണ്ടിയില്ലത്രേ..... രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് തനിക്ക് അവകാശമില്ലാത്ത സംവരണാവകാശത്തില്‍ വ്യാജ രേഖ ചമച്ച് മത്സരിച്ചതിന്റെ പേരിലല്ല, മറിച്ച് മോദിയെയും മോദിയുടെയും ആര്‍ എസ് എസിന്റെയും ഫണ്ടര്‍മാരായ ക്രോണി ക്യാപിറ്റലിസ്റ്റുകളെ പേരെടുത്ത് വിമര്‍ശിച്ചതിന്റെ പേരിലാണ് കേട്ടോ! അതോണ്ട് 'എനിക്കും സേതുവേട്ടനും കീരിക്കാടന്‍ ജോസ് വെറും രോമമാണ്' എന്ന ഡയലോഗ് അടിച്ച് പിന്നാലെ നടന്ന് കോമാളിയാകാതെ സഖാവ് ഹൈദ്രോസെ.....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+