Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനെ കാണാന്‍ ഒരു കിലോമീറ്റര്‍ ഓടിയെത്തി വയോധിക; ചേര്‍ത്തുനിര്‍ത്തി രാഹുലിന്റെ കരുതല്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാന്‍ വേണ്ടി പാതയോരത്ത് ഒരുപാട് പേരാണ് തടിച്ചുകൂടിയത്. എന്നാല്‍ രാഹുലിനെ അടുത്തെത്തി കാണണമെന്ന പലരുടെയും ആഗ്രഹം നിറവേറ്റാന്‍ പലര്‍ക്കും കഴിഞ്ഞില്ല. എന്നാല്‍ കഴിഞ്ഞ ദിവസം യാത്രയ്ക്കിടെ കണ്ട ഒരു മനോഹരമായ കാഴ്ചയാണ്് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

1

യാത്രയില്‍ രാഹുലിനൊപ്പം ഓടിപ്പിടിച്ച ഒരു വയോധികയുടെ ചിത്രങ്ങളും വീഡിയോയുമായിരുന്നു അത്. ശ്രീകാര്യം മുതല്‍ ചാവടിമുക്ക് ജംഗ്ഷന്‍ വരെയുള്ള ഒരു കിലോ മീറ്റര്‍ ദൂരമാണ് രാഹുലിന് പിന്നാലെ ഇവര്‍ ഓടിയെത്തിയത്. ഓടി രാഹുലിന് അടുത്ത് എത്തിയപ്പോള്‍ ആകെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു ഇവര്‍. തുടര്‍ന്ന് ചേര്‍ത്തുപിടിച്ച രാഹുല്‍ ക്ഷീണം അകറ്റാന്‍ വെള്ളം നല്‍കി.

2

ദാരിദ്ര്യത്തെ പറപറപ്പിക്കാം, ഈ ചെടി വീട്ടുമുറ്റത്ത് നട്ടാല്‍ സംഭവിക്കും മാറ്റങ്ങള്‍

ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രാഹുല്‍ വയോധികയെ ചേര്‍ത്തു നിര്‍ത്തുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

3

അതേസമയം, കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി യാത്രയ്ക്കിടെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. രാജ്യവും ജനാധിപത്യവും ഇന്ന് നേരിടുന്ന ആശങ്കകള്‍ക്കുള്ള ഏക പരിഹാരം കോണ്‍ഗ്രസാണെന്ന വീക്ഷണം പങ്കുവെച്ചുകൊണ്ടാണ് കേരളത്തിന്റെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു.

4

ഇനി പച്ചപ്പും ഹരിതാഭയും ആസ്വദിക്കാം; മാളവികയുടെ ക്യൂട്ട് ചിത്രങ്ങള്‍ വൈറല്‍

ഇന്നലെ 100 കിലോമീറ്റര്‍ പിന്നിട്ട 'ഭാരത് ജോഡോ യാത്ര'യ്ക്കിടെയാണ് കേരളത്തിലെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, പാരിസ്ഥിതിക, ആധ്യാത്മിക രംഗത്തെ പ്രമുഖരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കത്തോലിക്കാ ബാവ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം വി.പി ഷുഹൈബ് മൗലവി, തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ്, സംഗീതജ്ഞരായ ഡോ ഓമനക്കുട്ടി, കാവാലം ശ്രീകുമാര്‍ തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തിയത്.

5

വെറുപ്പിന്റെയും വിഭാഗീയതയുടെയും നാളുകള്‍ക്ക് അന്ത്യം കുറിക്കാനും രാജ്യത്ത് സമാധാനവും സ്നേഹവും പുനഃസ്ഥാപിക്കാനും മതേതര ജനാധിപത്യ വിശ്വാസികള്‍ കോണ്‍ഗ്രസിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന യാഥാര്‍ഥ്യം ഇവര്‍ പങ്കുവെച്ചത് 'ഭാരത് ജോഡോ യാത്ര'യുടെ ഉദ്ദേശശുദ്ധി വിളിച്ചോതുന്നതാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

6

ജാതി-മത, വര്‍ഗ, വര്‍ണ, സാമ്പത്തിക ചിന്തകളില്ലാതെ വരും ദിവസങ്ങളിലും യാത്രയിലുടനീളം ഉണ്ടാകാന്‍ പോകുന്ന ജനസ്സാന്നിധ്യത്തിന്റെ സൂചകങ്ങളാണ് ഇങ്ങനെ വിവിധ തരത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും കാണാന്‍ കഴിഞ്ഞത്. ചൂഷണവും ജാതിക്കോയ്മയും തിങ്ങിനിന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് മാനുഷിക മൂല്യങ്ങള്‍ പ്രചരിപ്പിച്ച ചരിത്രപുരുഷന്‍ ചട്ടമ്പിസ്വാമികളുടെ കണ്ണമൂലയിലെ ജന്മഗൃഹവും രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിച്ചു. സമൂഹത്തില്‍ വേര്‍തിരിവുകള്‍ ഉണ്ടാക്കാന്‍ ഛിദ്രശക്തികള്‍ അക്ഷീണം പരിശ്രമിക്കുന്ന കാലത്തോടുള്ള സംവേദനം കൂടിയായിരുന്നു ചട്ടമ്പിസ്വാമികളുടെ ഓര്‍മകള്‍ പുതുക്കുക വഴി രാഹുല്‍ ഗാന്ധി നടത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+