• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിനോട് മുട്ടിയത് 2 തവണ, രണ്ടിലും തോറ്റത് കോണ്‍ഗ്രസിലെ 2 പേര്‍, മൂന്നാമത്തെ മാറ്റം ഡിസിസികളില്‍?

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ ആധിപത്യത്തിന് തടയിട്ട് രാഹുല്‍ ഗാന്ധി. കെ സുധാകരന്‍ അധ്യക്ഷനായതോടെ ചരിത്രത്തില്‍ ഇല്ലാത്ത വിധമാണ് കോണ്‍ഗ്രസില്‍ ഗൂപ്പുകള്‍ക്ക് തിരിച്ചടിയേറ്റിരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും രാഹുല്‍ ഗാന്ധിയുടെ പരിഷ്‌കാരങ്ങള്‍ അവസാനിക്കില്ലെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. കൃത്യമായ ഇടപെടല്‍ ടീം രാഹുല്‍ ഇനി കേരളത്തില്‍ നടത്തി കൊണ്ടിരിക്കും. ഗ്രൂപ്പ് നേതാക്കളെ സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാന്‍ അനുവദിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

pic1

രാഹുല്‍ ഗാന്ധിയുടെ മാറ്റത്തോട് വെല്ലുവിളിക്കുന്ന നീക്കങ്ങളാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയത്. എ, ഐ ഗ്രൂപ്പിലെ സീനിയര്‍ നേതാക്കളും ഇവരോടൊപ്പം നിന്നു. പ്രതിപക്ഷ നേതാവിലായിരുന്നു ആദ്യ പോര്. രാഹുലിന് മുന്നില്‍ ഇരുവരും വീണു. രമേശ് ചെന്നിത്തലയെ തന്നെ വെട്ടി വിഡി സതീശനെ രാഹുല്‍ പ്രതിപക്ഷ നേതാവാക്കി. ഇപ്പോഴിതാ സുധാകരനെ കൊണ്ടുവന്നതിലൂടെ രണ്ടാമത്തെ തവണയും രാഹുലിന് മുന്നില്‍ മുട്ടുമടക്കി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും.

pic2

ഗ്രൂപ്പ് നേതാക്കള്‍ക്കുള്ള തിരിച്ചടി ഇതുകൊണ്ടും അവസാനിക്കില്ല. ഇനി വരാന്‍ പോകുന്നത് മൂന്നാമത്തെ വമ്പന്‍ മാറ്റമാണ്. ഇനി ഡിസിസികളിലെ മാറ്റമാണ് രാഹുലിന് മുന്നിലുള്ളത്. എല്ലാ ഡിസിസികളും മാറുമെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്. ഗ്രൂപ്പ് മാനേജര്‍മാരുടെ ആശ്രിതരായി പലരും അധ്യക്ഷന്‍മാരായി കഴിയുന്നുണ്ടെന്നാണ് ടീം രാഹുല്‍ നല്‍കിയ റിപ്പോര്‍ട്ട്. വികെ ശ്രീകണ്ഠനൊക്കെ സ്ഥാനമൊഴിഞ്ഞത് അത്തരമൊരു നീക്കം മുന്നില്‍ കണ്ടാണ്.

pic3

എറണാകുളത്ത് പിടിച്ച് നിന്നെങ്കിലും വിചാരിച്ചത്ര നേട്ടമുണ്ടായിട്ടില്ലാത്തത് കൊണ്ട് ഇവിടെ പുതിയ അധ്യക്ഷന്‍ വരും. പാലക്കാട്ട് മാറ്റം ഉറപ്പാണ്. ഗോപിനാഥിനെ ആ ചുമതലയിലേക്ക് കൊണ്ടുവരാനാണ് സാധ്യത. വയനാട്ടിലും മാറ്റമുണ്ടാവും. ഇവിടെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടതെല്ലാം ഡിസിസിയുടെ പിടിപ്പുകേടായിട്ടാണ് രാഹുല്‍ കാണുന്നത്. ഈ മൂന്നിടത്ത് അടിയന്തര മാറ്റമുണ്ടാകും. കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് പകരം മറ്റാരെയെങ്കിലും വെച്ചേക്കും. തിരുവനന്തപുരത്ത് ജില്ലാ സമിതി മൊത്തത്തില്‍ അഴിച്ചുപണിയും.

pic4

തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ തന്നെ മാറ്റം വേണമെന്ന് രാഹുല്‍ നിര്‍ദേശിച്ചതാണ്. എന്നാല്‍ ഗ്രൂപ്പ് നേതാക്കളാണ് അത് തടഞ്ഞത്. തദ്ദേശത്തിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിന്ദു കൃഷ്ണ തോറ്റു. ഒപ്പം മത്സരിച്ചുള്ള തോല്‍വി കൂടിയായതോടെ കൊല്ലത്ത് മാറ്റം വേണമെന്ന ആവശ്യം ശക്തമാണ്. കുണ്ടറ പിടിച്ചെങ്കിലും കൊല്ലം സീറ്റില്‍ സാധ്യതയുണ്ടായിട്ടും തോറ്റെന്നാണ് പരാതി. അതേസമയം താന്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ ഡിസിസികളിലും അധ്യക്ഷന്‍മാരിലും വരണമെന്ന് കടുപ്പിച്ച് പറയുകയാണ് രാഹുല്‍.

pic5

ഉമ്മന്‍ ചാണ്ടിയുടെ ജനപ്രീതിയില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഇടിവ് വന്നിട്ടുണ്ട്. ചെന്നിത്തലയ്ക്ക് ഐ ഗ്രൂപ്പിന്റെ പൂര്‍ണ പിന്തുണയുമില്ല. ഈ സാഹചര്യത്തില്‍ ഇവരില്ലാതെ കോണ്‍ഗ്രസ് മുന്നോട്ട് പോകട്ടെ എന്നാണ് രാഹുലിന്റെ തീരുമാനം. ഇവരെ രണ്ടുപേരെയും പൂര്‍ണമായും ഹൈക്കമാന്‍ഡ് കേരളത്തില്‍ നിന്ന് മാറ്റി നിര്‍ത്തും. ഇല്ലെങ്കില്‍ സമാന്തര അധികാര കേന്ദ്രങ്ങളായി ഇവര്‍ മാറിയേക്കുമെന്നും ഭയമുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയാല്‍ ഇവരെ അതിന്റെ തിരക്കുകളിലേക്ക് കൊണ്ടുപോകാമെന്ന് ഹൈക്കമാന്‍ഡ് കരുതുന്നുണ്ട്.

pic6

കരുണാകരന്റെ നേതൃത്വത്തില്‍ 2005ല്‍ ഒരു വിഭാഗം കോണ്‍ഗ്രസ് വിട്ടുപോയിരുന്നു. ആ സമയത്ത് വലിയൊരു വിള്ളല്‍ കോണ്‍ഗ്രസിലുണ്ടായിരുന്നു. ഇതുവരെ അത് നികത്താന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ക്കൊന്നും സാധിച്ചിട്ടില്ല. ഇതുവരെ എ, ഐ, ഗ്രൂപ്പുകളുടെ ഒത്തുതീര്‍പ്പ് പ്രകാരമാണ് സംഘടനയില്‍ അഴിച്ചുപണി നടന്നിരുന്നത്. അതാണ് ഇനി സുധാകരന് മറികടക്കാനുള്ളത്. ഏറ്റവും വിശ്വസ്തരെ ജില്ലാ തലത്തില്‍ വരെ നിയമിച്ച് പാര്‍ട്ടിയെ മാറ്റിയെടുക്കാനാണ് സുധാകരന്‍ ശ്രമിക്കുക. അദ്ദേഹത്തിന് വിശ്വസ്തര്‍ക്കായി പ്രീണനം നടത്തുന്ന പതിവില്ല എന്നതും നേട്ടമാണ്.

pic7

ഹൈക്കമാന്‍ഡിന്റെ ഏറ്റവും വലിയ ആശങ്ക കോണ്‍ഗ്രസില്‍ സുധാകരന്റെ പേരിലൊരു ഗ്രൂപ്പുണ്ടാവുമോ എന്നാണ്. കോണ്‍ഗ്രസിനെ നന്നാക്കാന്‍ വന്ന വിഎം സുധീരനും മുല്ലപ്പള്ളിയും തീര്‍ത്തും പരാജയപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ഇവരുടെ പേരിലൊരു ഗ്രൂപ്പുണ്ടാവുകയാണ് ചെയ്തത്. അതാണ് രാഹുലിനെ ആശങ്കപ്പെടുന്ന ഘടകം. ഗ്രൂപ്പ് നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള ജംബോ കമ്മിറ്റിയെയും ഒഴിവാക്കാനാണ് സാധ്യത. സുധാകരന്‍ ഇതിനെയൊക്കെ തരണം ചെയ്താലും ഗ്രൂപ്പ് നേതാക്കളുടെ കാലുവാരല്‍ കാരണം പ്രവര്‍ത്തിക്കാനാവുമോ എന്നതാണ് ചോദ്യം. ഇതിനെ ഹൈക്കമാന്‍ഡ് നേരിടും എന്നാണ് സൂചന.

ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

cmsvideo
  താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല

  English summary
  rahul gandhi may plan to change dcc's in kerala, group leaders will face a setback
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X