Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ ജനനത്തിന് സാക്ഷിയായ നഴ്‌സ്; രാജമ്മയെ ചേര്‍ത്തുപിടിച്ച് രാഹുല്‍, വയനാട് പര്യടനം...

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം വ്യത്യസ്തതകള്‍ നിറഞ്ഞതാണ്. 49 വര്‍ഷം മുമ്പ് രാഹുലിന്റെ ജനന സമയത്തിന് സാക്ഷിയായ നഴ്‌സ് രാജമ്മയെ രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡല പര്യടനത്തിനിടെ നേരില്‍ കണ്ടു. വയനാട് മണ്ഡലത്തിലെ വോട്ടറാണ് രാജമ്മ. ദില്ലിയില്‍ ഏറെ കാലം നഴ്‌സായി ജോലി ചെയ്തിരുന്നു.

രാഹുലിന്റെ ജീവിതത്തില്‍ ഈ മാസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അദ്ദേഹത്തിന് 49 വയസ് പൂര്‍ത്തിയാകുന്നു. ജൂണ്‍ 19നായിരുന്നു രാഹുലിന്റെ ജനനം. അതിന് സാക്ഷിയായ നഴ്‌സാണ് രാജമ്മ രാജപ്പന്‍. രാഹുലിന്റെ വിദേശ പൗരത്വം രാഷ്ട്രീയ ശത്രുക്കള്‍ ഉന്നയിച്ചപ്പോള്‍ മുമ്പും മാധ്യമങ്ങളില്‍ രാജമ്മയുടെ പ്രതികരണം നിറഞ്ഞിരുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ....

 കഴിഞ്ഞ മൂന്ന് ദിവസം

കഴിഞ്ഞ മൂന്ന് ദിവസം

കഴിഞ്ഞ മൂന്ന് ദിവസമായി രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പര്യടനം നടത്തുകയാണ്. ഞായറാഴ്ച പര്യടനം പൂര്‍ത്തിയാക്കി അദ്ദേഹം യാത്ര തിരിക്കും. മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും അദ്ദേഹം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ എത്തി വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു.

രാജമ്മയെ കാണാന്‍ എത്തി

രാജമ്മയെ കാണാന്‍ എത്തി

പര്യടനം അവസാനിക്കുന്ന ദിനത്തിലാണ് രാഹുല്‍ ഗാന്ധി രാജമ്മയെ കാണാന്‍ എത്തിയത്. 49 വര്‍ഷം മുമ്പ് ദില്ലി ഹോളിക്രോസ് ആശുപത്രിയില്‍ തന്റെ ജനനത്തിന് സാക്ഷിയായ നഴ്‌സ് രാജമ്മ. കല്‍പ്പറ്റ ഗസ്റ്റില്‍ ഹൗസില്‍ വച്ച് അവരെ കണ്ട് കുശലാന്വേഷണം നടത്തിയ രാഹുല്‍ വീണ്ടും വരാമെന്ന ഉറപ്പ് നല്‍കിയാണ് പിരിഞ്ഞത്.

രാജമ്മയുടെ ആഹ്രഹം

രാജമ്മയുടെ ആഹ്രഹം

രാഹുല്‍ ഗാന്ധിയെ കാണണമെന്ന് രാജമ്മ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം രാഹുല്‍ അറിയുകയും ചെയ്തു. ഈ ആഗ്രഹമാണ് രാഹുല്‍ ഇപ്പോള്‍ സാധിച്ചുകൊടുത്തത്. ഇന്ദിരാ ഗാന്ധിയുടെ പേരക്കുട്ടി രാഹുല്‍ ആശുപത്രിയിലെ ഓമനയായിരുന്നുവെന്ന് രാജമ്മ പഴയ ഓര്‍മകള്‍ ചികഞ്ഞെടുത്ത് പറഞ്ഞു.

ചിത്രങ്ങള്‍ പങ്കുവെച്ചു

ചിത്രങ്ങള്‍ പങ്കുവെച്ചു

രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലത്തിന്റെ ട്വിറ്ററില്‍ രാജമ്മയെ കാണുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കൈ പിടിച്ച് വിവരങ്ങള്‍ തിരക്കുന്നതിന്റെയും ചേര്‍ത്ത് നിര്‍ത്തുന്നതിന്റെയും ചിത്രങ്ങളാണ് പങ്കുവെച്ചിട്ടുള്ളത്. ഞായറാഴ്ചയോടെ രാഹുല്‍ ഗാന്ധിയുടെ മണ്ഡല പര്യടനം പൂര്‍ത്തിയാകും.

വോട്ടര്‍മാര്‍ക്ക് നന്ദി

വോട്ടര്‍മാര്‍ക്ക് നന്ദി

വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ എത്തിയത്. ഒട്ടേറെ സ്ഥലങ്ങളില്‍ അദ്ദേഹം വോട്ടര്‍മാരെ കണ്ടു. നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. വിഷലിപ്തമായ പ്രചാരണമാണ് മോദി നടത്തിയതെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ സ്‌നേഹവും ശക്തമായ വാക്കുകളുമാണ് ഞാന്‍ ഉപയോഗിച്ചതെന്നും രാഹുല്‍ പറഞ്ഞു.

 സമരക്കാരുമായും ചര്‍ച്ച

സമരക്കാരുമായും ചര്‍ച്ച

ശനിയാഴ്ച രാവിലെ കളക്ട്രേറ്റിലെത്തിയ രാഹുല്‍ ഗാന്ധി എംപി ഫെസിലിറ്റേഷന്‍ ഓഫീസ് സന്ദര്‍ശിച്ചിരുന്നു. 20 നിവേദനങ്ങള്‍ സ്വീകരിച്ചു. തൊവരിമലയില്‍ മിച്ച ഭൂമി പതിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളുടെ പ്രതിനിധികളെയും രാഹുല്‍ കണ്ടു.

കല്‍പ്പറ്റയില്‍ നടന്ന റോഡ് ഷോയില്‍ പ്രമുഖ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളെല്ലാം പങ്കെടുത്തു.

ഇടതുപക്ഷവുമായി സഹകരണം

ഇടതുപക്ഷവുമായി സഹകരണം

ഞായറാഴ്ച കോഴിക്കോട് ജില്ലയിലെ മണ്ഡല ഭാഗങ്ങള്‍ രാഹുല്‍ സന്ദര്‍ശിച്ചു. ഇടതുപക്ഷമായി സഹകരിച്ചുമുന്നോട്ട് പോകുന്നതിന് സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചു. ഇടതുപക്ഷ എംഎല്‍എ വന്നു കണ്ട കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി മോദി ഇടപെടുമെന്ന് കരുതുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+