Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരിക്ക് ആശ്വാസമില്ല, വീണ്ടും കുരുക്ക്, വാര്‍ത്താവിലക്കിനെതിരെ രാഹുല്‍ കൃഷ്ണ കോടതിയില്‍

കോടതി ഏകപക്ഷീയമായിട്ടാണ് വിധി പുറപ്പെടുവിച്ചതെന്ന് രാഹുല്‍ പറഞ്ഞു

തിരുവനന്തപുരം: ചറവ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരായ വാര്‍ത്തകള്‍ കോടതി വിലക്കിയതിലൂടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നെന്ന് കരുതിയിരുന്നു. എന്നാല്‍ അത് താല്‍ക്കാലിക ആശ്വാസമെന്ന സൂചന നല്‍കി വിധിക്കെതിരെ രാഹുല്‍ കൃഷ്ണ കോടതിയിലേക്ക്. ഇടപാടില്‍ ഇടനിലക്കാരനാണ് രാഹുല്‍ കൃഷ്ണ. കേസില്‍ ഒരുഭാഗം മാത്രം കേട്ടുകൊണ്ടാണ് വിധി പുറപ്പെടുവിച്ചതെന്ന് രാഹുല്‍ ആരോപിക്കുന്നു.

അതേസമയം മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള യുഎഇ വ്യവസായി മര്‍സൂഖിയുടെ വാര്‍ത്താസമ്മേളനം ഇന്ന് നടക്കേണ്ടതായിരുന്നു. എന്നാല്‍ കോടതി വിധിയോടെ ഇതും നടക്കാതെ പോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ കൃഷ്ണ കോടതിയെ സമീപിക്കുന്നത്. നേരത്തെ കോടതിയുടെ വിധിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

കോടതി വിധി ശരിയല്ല

കോടതി വിധി ശരിയല്ല

ശ്രീജിത്തിനെതിരായ വാര്‍ത്തകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ ബിനോയ് കോടിയേരിക്കെതിരായ വാര്‍ത്തയും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ല. രണ്ടും ബന്ധപ്പെട്ടതാണ്. ഇതിനെതിരെയാണ് രാഹുല്‍ കോടതിയെ സമീപിക്കുന്നത്. കരുനാഗപ്പള്ളി സബ്‌കോടതിയിലാണ് കേസ് നടക്കുക. പരാതിയുടെ പകര്‍പ്പ് വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കോടതി വിധി ശരിയല്ലെന്നും രാഹുല്‍ പറയുന്നു.

തങ്ങളുടെ ഭാഗം കേട്ടില്ല

തങ്ങളുടെ ഭാഗം കേട്ടില്ല

കോടതി ഏകപക്ഷീയമായിട്ടാണ് വിധി പുറപ്പെടുവിച്ചതെന്ന് രാഹുല്‍ പറഞ്ഞു. തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ കോടതി തയ്യാറായില്ലെന്ന് അദ്ദേഹം പറയുന്നു. വിദേശത്തുനടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിനെപറ്റിയുള്ള റിപ്പോര്‍ട്ടിങ്ങാണ് കോടതി തടഞ്ഞത്. സാമ്പത്തിക തിരിമറി നടന്നിട്ടില്ലെന്ന് ഒരാളുടെ ഭാഗം മാത്രം കേട്ടാല്‍ കോടതി എങ്ങനെ മനസിലാവുമെന്നും രാഹുല്‍ ചോദിക്കുന്നു.

മര്‍സൂഖിയ്ക്ക് തെറ്റി

മര്‍സൂഖിയ്ക്ക് തെറ്റി

തന്ത്രങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയിരുന്ന മര്‍സൂഖി അപ്രതീക്ഷിതമായ കോടതി വിധി തിരിച്ചടി നല്‍കുകയായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബിനും മാധ്യമസ്ഥാപനങ്ങള്‍ക്കും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് കാണിച്ച് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ത്താസമ്മേളനം വിളിക്കാനാവില്ലെന്ന് പ്രസ്‌ക്ലബ് മര്‍സൂഖിയെ ഔദ്യോഗികമായി അറിയിച്ചു. ഇതേ തുടര്‍ന്ന് രാഹുലിനെ ഉപയോഗിച്ച് അദ്ദേഹം പുതിയ തന്ത്രം പയറ്റുകയാണെന്നും സൂചനയുണ്ട്.

കോടിയേരി എന്തുചെയ്യും

കോടിയേരി എന്തുചെയ്യും

രാഹുലിന്റെ നടപടിയോടെ കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും കുരുക്കിലായിരിക്കുകയാണ്. മകനെതിരായ വാര്‍ത്താസമ്മേളനം പൊളിഞ്ഞതോടെ തന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ വീണ്ടെടുക്കാമെന്ന് അദ്ദേഹം കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഇപ്പോഴത്തേത് അദ്ദേഹത്തെ വീണ്ടും സമ്മര്‍ദത്തിലാക്കും. ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് കോടിയേരി തന്നെ മുന്‍കൈ എടുക്കുമെന്ന് സൂചനയുണ്ട്. മര്‍സൂഖിയുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടല്‍ കോടിയേരിക്ക് ലഭിക്കാനും സാധ്യതയുണ്ട്.

വിധിക്കെതിരെ വിമര്‍ശനവും

വിധിക്കെതിരെ വിമര്‍ശനവും

ശ്രീജിത്തിനെതിരായ വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനായ ഡോ സെബാസ്റ്റിയന്‍ പോളും രംഗത്തെത്തിയിട്ടുണ്ട്. കോടതി നടപടി ധിക്കരിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രവണത സുപ്രീംകോടതി ഇടപെട്ട് തിരുത്തണം. ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ് ഉത്തരവെന്നും സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബ് കരുനാഗപള്ളി സബ് കോടതിയുടെ പരിധിയില്‍ വരുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+