
'വാമോനൂസെ വിടി ബല്‍റാമെ; വാമോസ് അര്‍ജന്റീന'; മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
ദോഹ: ആര്‍ജന്റീന ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആദ്യ പകുതിയില്‍ ഗോള്‍ നേടാതെ വന്നതോടെ മത്സരം വലിയ സമ്മര്‍ദ്ദത്തിലേക്കായിരുന്നു കടന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ മെക്‌സിക്കോയ്‌ക്കെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീന വിജയിക്കുകയായിരുന്നു. ആദ്യം മത്സരത്തിന്റെ പരാജയ ക്ഷീണം രണ്ടാം മത്സരത്തില്‍ തീര്‍ത്തതോടെ മലയാളികള്‍ അടക്കമുള്ള അര്‍ജന്റീനിയന്‍ ആരാധകര്‍ വലിയ സന്തോഷത്തിലാണ്.

സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ സന്തോഷ പ്രകടനങ്ങള്‍ വൈറലാകുകയാണ്. നിരവധി പേരാണ് അര്‍ജന്റീനയുടെ വിദയം ആഘോഷിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ വിജയത്തിന് പിന്നാലെ പങ്കുവച്ച പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കഴിഞ്ഞ മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെട്ടപ്പോള്‍ ട്രോളിയ വി ടി ബല്‍റാമിന് മറുപടിയുമായി എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഫി പറമ്പലിനെയും രാഹുല്‍ മാങ്കൂട്ടത്തിനിലിനെയുമാണ് അന്ന് ബല്‍റാം പരിഹസിച്ചത്. നിങ്ങള്‍ രണ്ട് പേരും കളികാണാന്‍ പോയതുകൊണ്ടാണ് അര്‍ജന്റീന് തോറ്റതെന്നാണ് ബല്‍റാം പരിഹസിച്ചത്.

എന്നാല്‍ ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെയാണ്, ഇപ്പോള്‍ പറയാമോയെന്നറിയില്ല ഉറങ്ങിയില്ലെങ്കില്‍ വാമോനൂസെ വി ടി ബല്‍റാമെ, വാമോസ് അര്‍ജന്റീന- എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചത്. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് വൈറലാണ്. ഇതിന് വി ടി ബല്‍റാം മറുപടി നല്‍കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

എവിടേലും കിടന്ന ദില്‍ഷയാണെങ്കില്‍ പ്രശ്നമല്ലായിരുന്നു: എനിക്ക് ഒരു ലക്ഷം തരാമെന്ന് പറഞ്ഞു: ബ്ലെസ്ലീ
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. നിങ്ങള്‍ ഇപ്പോഴത്തെയും പോലെ ഇപ്രാവശ്യവും തട്ടി മുട്ടി കയറി വരൂ.. എന്നാലേ ഞങ്ങള്‍ക്ക് സെമിയില്‍ ഒരു ഹരം ഉണ്ടാകൂ, അര്‍ജന്റീനയുടെ തോല്‍വി കാണാന്‍ കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരുന്ന ..ബ്രസീല്‍ ഫാന്‍സ്...ഉറക്കം കിട്ടുമെങ്കില്‍ പോയി കിടന്നു ഉറങ്ങിക്കോളൂ - എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റ്.

അതേസമയം, നിര്‍ണായകമായ കഴിഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന മെക്‌സിക്കോയെ പരാജയപ്പെടുത്തിയത്. മെസിയുടെ കരുത്തിലാണ് ആര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്. 87ാം മിനിറ്റിവ്ഡ എല്‍സോ ഫെര്‍ണാണ്ടസ് ഒരു ഗോള്‍ നേടിയതോടെ അര്‍ജന്റീന വിജയം ഉറപ്പിച്ചിരുന്നു.